Mon. Dec 23rd, 2024

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീ പൂര്‍ണ്ണമായും അണച്ചു. ഇനിയും തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഗ്നിശമന സേന സംഭവ സ്ഥലത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപ്പിടിത്തമുണ്ടായപ്പോള്‍  പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്. ഇന്നലെ ബ്രഹ്മപുരത്ത് സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന മാലിന്യത്തിന്റെ അടിവശത്ത് നിന്നുമാണ് തീയുണ്ടായതെന്നാണ് വിവരം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.