Mon. Dec 23rd, 2024

പാകിസ്താനെതിരെ ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കി അഫ്ഘാനിസ്താൻ. മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഘാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് 20 ഓവറിൽ 130 റണ്‍സ് മാത്രമാണ് നേടിയത്. ഇമാദ് വാസിം പുറത്താകാതെ 64 റൺസ് നേടിയെങ്കിലും 57 പന്തുകൾ എടുത്തു. നായകൻ ശദബ് ഖാൻ 32 റൺസെടുത്തു. ഫസല്‍ഹാഖ് ഫാറൂഖി  രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ അഫ്ഘാനിസ്താൻ ഒരു പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.