Mon. Dec 23rd, 2024

പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണെന്നും ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രക്തസാക്ഷിയുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രക്തസാക്ഷിയുടെ മകനെയും ഭാര്യയെയും പലതവണ പാര്‍ലമെന്റില്‍ അപമാനിച്ചുവെന്നും എന്നാല്‍, ഇത്തരക്കാർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. അദാനിയുടെ പേര് കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്നും ചിലര്‍ കൊള്ളയടിച്ചത് രാഹുല്‍ ഗാന്ധിയുടെ സ്വത്തുക്കളല്ല. മറിച്ച് രാജ്യത്തിന്റെ സ്വത്തുക്കളാണെന്നും പ്രിയങ്ക പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.