യുക്രൈന് യുദ്ധത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ പേരെ സൈന്യത്തിലെടുക്കാൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. നാലുലക്ഷം പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ സഖ്യരാജ്യങ്ങൾ യുക്രൈന് നൽകിയ ടാങ്കുകളും യുദ്ധവിമാനങ്ങളും വൈകാതെ യുദ്ധമുഖത്ത് ഉപയോഗിക്കും. അതേസമയം സൈന്യത്തിൽ ചേരാൻ പ്രതീക്ഷിച്ചപോലെ ആളെ കിട്ടാത്ത സ്ഥിതിയാണ്. നിർബന്ധിത സൈനിക സേവനം ഭയന്ന് യുവാക്കൾ രാജ്യം വിടുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.