മാനനഷ്ട കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിന് നിയമോപദേശം തേടി സ്പീക്കർ. രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്. മാനനഷ്ട കേസിൽ രണ്ട് വർഷം തടവാണ് സൂറത്ത് കോടതി വിധിച്ചത്. മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ട കേസ് നൽകിയത്. അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.