Sun. May 19th, 2024

കൊവിഡ് പടര്‍ത്തിയ ജീവി വവ്വാലല്ലെന്നും റാക്കൂണ്‍ നായ്ക്കളാകാനാണ് സാധ്യതയെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ചൈനയിലെ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ റാക്കൂണ്‍ നായ്ക്കളുടെ മാംസം അനധികൃതമായി വില്‍പ്പന നടത്തിയിരുന്നു. ഇവയില്‍ നിന്നാകാം മനുഷ്യരിലേക്ക് രോഗം പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. വവ്വാലില്‍ നിന്നാകാം കോവിഡ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ഇതുവരെ വിദഗ്ധര്‍ മുന്നോട്ടു വെച്ച നിഗമനം. സീഫുഡ് മൊത്തക്കച്ചവട സ്ഥാപനമായ വുഹാനിലെ നിലം, ചുമര്‍, മൃഗങ്ങളെ സൂക്ഷിച്ച കൂടുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമെടുത്ത സ്രവ സാമ്പിളുകളില്‍ നിന്ന് ലഭിച്ച ജനിതക വിവരങ്ങള്‍ പ്രകാരം രോഗം ബാധിച്ചവ റാക്കൂണ്‍ നായ്ക്കളായിരുന്നു. എന്നാല്‍ ഇത് കൊണ്ടു മാത്രം റാക്കൂണ്‍ നായ്ക്കള്‍ രോഗം മനുഷ്യരിലേക്ക് പടര്‍ത്തിയെന്ന് തെളിയിക്കാനാകില്ല. എന്നാല്‍ ഇത്തരം വന്യ മൃഗങ്ങളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്ന്് ഗവേഷകര്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റിലുണ്ടായിരുന്ന മൃഗങ്ങള്‍ രോഗബാധിതരായിരുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. മറ്റൊരു വിശദീകരണവും അതിന് നല്‍കാനില്ലെന്ന് വൈറോളജിസ്റ്റായ ആന്‍ഞ്ചെല റാസ്മുസെന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍, മൈക്കല്‍ വോറോബി, എഡ്വേര്‍ഡ് ഹോംസ് എന്നീ മൂന്ന് ഗവേഷകരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം