Mon. Dec 23rd, 2024

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഭീഷണിയുമായി അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി​. തുടർന്ന് താരത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. എ ബി പി ന്യൂ​സിന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യിയുടെ ഭീഷണി. കൃ​ഷ്​​ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി കൊ​ന്ന സം​ഭ​വ​ത്തി​ൽ താനുൾപ്പെടെയുള്ള ബി​ഷ്​​ണോ​യി സ​മു​ദാ​യം സൽമാനോട് കടുത്ത ദേഷ്യത്തിലാണെന്നും ത​ങ്ങ​ളു​ടെ ക്ഷേ​ത്ര​ങ്ങ​ൾ  സ​ന്ദ​ർ​ശി​ച്ച്​ സ​ൽ​മാ​ൻ ഖാൻ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​ന​ന്ത​ര​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നു​മാ​യി​രു​ന്നു  ബി​ഷ്​​ണോ​യി പറഞ്ഞത്. തന്നെ വെറുതെ വിടാൻ നടൻ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ പണമല്ല ആവശ്യമെന്നും ബി​ഷ്​​ണോ​യി കൂട്ടിച്ചേർത്തു. പ​ഞ്ചാ​ബി പോ​പ്​ ഗാ​യ​ക​ൻ സി​ദ്ധു മൂ​സെ​വാ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി. ജ​ന​ശ്ര​ദ്ധ നേ​ടാ​ന​ല്ല സ​ൽ​മാ​നെ താ​ക്കീ​ത്​ ചെ​യ്യു​ന്ന​തെ​ന്നും അ​തി​നാ​യി​രു​ന്നെ​ങ്കി​ൽ ജു​ഹു​വി​ൽ ചെ​ന്ന്​ ഏ​തെ​ങ്കി​ലും ബോ​ളി​വു​ഡ്​ പ്ര​മു​ഖ​നെ കൊ​ല്ലാ​ൻ ത​ങ്ങ​ൾ​ക്ക്​ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും ലോ​റ​ൻ​സ്​ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.