25 C
Kochi
Friday, August 7, 2020
Home Tags Kerala government

Tag: Kerala government

സ്പ്രിംക്ലര്‍ കരാറിൽ വീണ്ടും അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റകൾ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് നൽകുന്ന കരാർ സംസ്ഥാന സർക്കാർ ലാഘവത്തോടെ കാണരുതെന്ന് ഹൈക്കോടതി. എന്തുകൊണ്ട് ഈ കമ്പനിയെ തിരഞ്ഞെടുത്തുവെന്നും, മറ്റൊരു ഏജൻസിയെയോ കമ്പനികളെയോ പരിഗണകാതിരുന്നതിലും കോടതി വിശദീകരണം തേടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരുടെ ഹർജികളും, ഒരു സ്വകാര്യവ്യക്തി...

പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹെെക്കോടതി

എറണാകുളം:ലോകമെങ്ങും കൊവിഡ് വ്യാപനം ഭീതിയുളവാക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്കെത്താനുള്ള പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യം ലോക്ക് ഡൗണിലാണെന്നും ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി ചൂണ്ടികാട്ടി.അതേസമയം,  പ്രവാസികളെ സ്വീകരിക്കാൻ തയാറാണെന്ന് വാക്കാൽ പറയുന്ന സംസ്ഥാന സര്‍ക്കാരിനോട് ഇതിന് മുന്നോടിയായി...

സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈൻ നടപ്പിലാക്കിയേക്കും

തിരുവനന്തപുരം:   കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്റൈൻ നടപ്പിലാക്കണോ എന്ന കാര്യത്തിൽ ചർച്ചകൾ സജീവം. രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്വാറന്റൈൻ ഏർപ്പെടുത്തുന്ന രീതിയാണിത്. ഇത് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണോ അതോ ഹോട്ട്സ്പോട്ട് ജില്ലകളില്‍ മാത്രം മതിയോ എന്ന കാര്യത്തിലടക്കമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. നിരീക്ഷണ കാലാവധി...

സ്പ്രിംക്ലര്‍ വിവാദം: വിവരങ്ങള്‍ ചോരില്ല, സര്‍ക്കാര്‍ ഹെെക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു 

എറണാകുളം:   കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹെെക്കോടതിയില്‍ അറിയിച്ചു. സ്പ്രിംക്ലറിനു കൈമാറുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ട്. വ്യവസ്ഥാ ലംഘനമുണ്ടായാൽ ന്യൂയോർക്കിൽ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നു സർക്കാർ ഹെെക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സംസ്ഥാന...

സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശം;  ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും 

തിരുവനന്തപുരം:കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കെെമാറണമെന്ന നിര്‍ദേശത്തിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി. ഒരു മാസത്തെ ശമ്പളം ഒരുമിച്ച് പിടിക്കുന്നതിന് പകരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി ഉദ്യോഗസ്ഥരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കും. സാലറി...

ഏപ്രിൽ 24 വരെ എറണാകുളത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകില്ല 

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും ഹോട്ട്സ്പോട്ടുകളായ കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ഇരുപത്തിനാലിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. ജില്ലയിൽ രണ്ട് രോഗികൾ മാത്രമാണ് ഇപ്പോൾ വൈറസ് ബാധ മൂലം...

ഇളവുകള്‍ക്ക് ലോക്കിട്ട് കേരളം; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം:കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനത്തിന് പിന്നാലെ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമെ യാത്ര ചെയ്യാന്‍ പാടുള്ളൂ.ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതിന് പകരം...

കേരളം ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനം; വിശദീകരണം തേടി നോട്ടീസ് 

തിരുവനന്തപുരം:കേരള സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടികാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചത്. ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനം.  ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍...

ലോക്ഡൗണില്‍ ഏഴ് ജില്ലകളില്‍ ഇളവ് ഇന്നുമുതല്‍ 

തിരുവനന്തപുരം:കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണില്‍ നിന്ന് കേരളത്തിലെ ഏഴ് ജില്ലകള്‍ നിയന്ത്രണങ്ങളോടെ ഇന്ന് പുറത്ത് കടക്കും. ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം ഇടുക്കി ജില്ലകളിലും, ഓറഞ്ച്- ബി സോണില്‍പ്പെട്ട തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് ഇന്നുമുതല്‍ ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നത്. അതേസമയം,...

അനധികൃത സ്വത്ത് സമ്പാദനം, ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം:മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി നല്‍കി.  മെയ് 31ന് വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് എഫ്ഐആർ  രജിസ്റ്റർ ചെയ്ത ശേഷം...