27.6 C
Kochi
Monday, November 29, 2021
Home Tags Health Ministry

Tag: Health Ministry

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി; കണ്ണൂർ സ്വദേശി രോഗമുക്തിയിലേക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 21 ആയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്ക് പുറമെ വിദേശത്ത് നിന്ന് പഠനം കഴിഞ്ഞെത്തിയ തിരുവനന്തപുരം സ്വദേശി ഡോക്ടർക്കാണ് രോഗം സ്ഥിതീകരിച്ചത്. അതേസമയം,...

തിരുവനന്തപുരം സ്വദേശികളായ കൊറോണ രോഗികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു 

തിരുവനന്തപുരം: യുകെയിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തിയ കോവിഡ് ബാധിതരായ തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. പ്രസ്തുത തീയതിയിൽ  നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍...

കേരള ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു 

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഓൺലൈനായി സൂക്ഷിക്കുന്ന പദ്ധതിയാണ് ഇ-ഹെൽത്ത്. ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇ-ഹെൽത്ത് അധികൃതർ വ്യക്തമാക്കി.

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ഇറ്റലിയില്‍ നിന്നും അഞ്ച് വിമാനങ്ങളില്‍ 45 മലയാളി യാത്രക്കാര്‍ നാളെ...

കൊറോണ വൈറസ്; രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു

ദില്ലി:   രാജ്യത്ത് 25 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കനത്ത ജാഗ്രത തുടരുമെന്നും പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങൾ സജ്ജമാക്കിയതായും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് അറിയും.ഇതു കൂടാതെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്ന...

ഹജ്ജ് യാത്രികര്‍ക്കായി ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ആരോഗ്യ മന്ത്രാലയം

ദുബായ്:  ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വകുപ്പ് ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് ജീവനക്കാര്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിക്കൊണ്ടാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പകര്‍ച്ചവ്യാധികളും...