25 C
Kochi
Thursday, April 15, 2021
Home Tags Gold Smuggling case

Tag: Gold Smuggling case

സ്വർണ്ണക്കടത്ത് കേസ്; സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കൊച്ചി:കള്ളക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. സരിത്തിന്റെയും സ്വപ്നയുടേയും അടുത്ത സുഹൃത്തായ സന്ദീപിനും സ്വർണ്ണക്കള്ളക്കടത്തിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. സ്വപ്ന ഒളിവിൽ പോയതിന് പിന്നാലെ സന്ദീപും ഒളിവിൽ പോയി. സന്ദീപിന്റെ കാർബൺ...

ആരോപണങ്ങള്‍ ഒഴിവാക്കാമായിരുന്നു; പരോക്ഷവിമര്‍ശനവുമായി സിപിഐ 

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ. ഐടി വകുപ്പിനെതിരായ ആരോപണങ്ങള്‍ പോലും ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍.  ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. എത്ര...

സ്വർണ്ണക്കടത്ത് കേസ്; സിബിഐ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവരശേഖരണം ആരംഭിച്ചു. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ. സാധാരണഗതിയിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം കേസുലുണ്ടായാൽ മാത്രമേ സി ബി ഐ ഇടപെടുകയുള്ളു.എന്നാൽ, പ്രസ്തുത വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ...

സ്വര്‍ണ്ണക്കടത്ത് കേസ്: നിര്‍മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തി 

ന്യൂഡല്‍ഹി:സ്വര്‍ക്കടത്ത് കേസിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും, വിദേശ സഹമന്ത്രി വി മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം വിലയിരുത്തിയ ശേഷം കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തും. കേസിന്‍റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച.  

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനായി  വലവിരിച്ച് കസ്റ്റംസ് 

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ രണ്ടാം ദിവസവും കസ്റ്റംസ് പരിശോധന  നടത്തിയെങ്കിലും ഇവരെ കണ്ടെത്താനിയില്ല. ശാന്തിഗിരി ആശ്രമത്തിലും പരിശോധിച്ചു. ആശ്രമത്തിൽ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടർന്നാണ്...

തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും അവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിൽ ഉൾപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായി നിയമനടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.അതേസമയം സ്വർണ്ണക്കടത്ത് കേസ്...