26.4 C
Kochi
Wednesday, August 21, 2019
Home Tags ഹൈക്കോടതി

Tag: ഹൈക്കോടതി

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊച്ചി:  മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ശ്രീറാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും, കേസ് അന്വേഷണത്തിൽ പാളിച്ചകളുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം...

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ. കെ.എ. സാബുവിന് ജാമ്യം

കൊച്ചി:  നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു.മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. പോലീസ് സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദനമേറ്റതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം...

ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് അനുമതി

അലഹാബാദ്:അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ.എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ആദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നല്‍കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ഇല്ലാതെ സിറ്റിങ്...

വന്ദേമാതരത്തിന് ദേശീയ ഗാനത്തിന്റെ പദവി നല്‍കണമെന്ന ഹര്‍ജി തളളി ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കുന്നതിനായി കേന്ദ്രത്തിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വിന്‍ കുമാര്‍ ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി...

ലുലുമാളിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി:തിരുവനന്തപുരം ലുലു ഇന്റര്‍നാഷണലിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി. മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ഇത്രയധികം ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദീകരണം നല്‍കാന്‍ ലുലു അടക്കമുള്ള എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ...

സ്‌കൂള്‍ വാഹനം ഓടിക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി വേണ്ടെന്ന് ഹൈക്കോടതി. കുട്ടികള്‍ നിരന്തര ചൂഷണത്തിന് ഇരയാക്കുകയും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ തീരുമാനം.മാനന്തവാടി നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാന്‍ ഹെഡ് മാസ്റ്റര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നീര്‍വാരം സ്വദേശിനി...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി:കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ കേസ് എടുത്തത്. കേസില്‍ കക്ഷി ചേരാന്‍ സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത്ത് നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. സഹോദരന്റെ...

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടന്ന സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം ഇന്ന് തുടരും

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നും വാദം തുടരും. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലിലാണ് വാദം നടക്കുന്നത്. കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.കേസിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ സി.ബി.ഐ...

ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ അനാവശ്യ ആരോപണം: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ്

കൊച്ചി:  ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച്‌ മാധ്യമങ്ങള്‍ക്കു കത്തെഴുതിയത് കോടതി അലക്ഷ്യമാണെന്നു കാണിച്ച്, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് നൽകി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി അഡ്വ. എസ് അശ്വകുമാര്‍ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ....

ഫെളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം : ഹൈക്കോടതി

കൊച്ചി: ഫെളക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫെളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു.മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന്...