29 C
Kochi
Wednesday, September 22, 2021
Home Tags ഹാഥ്‌രസ്

Tag: ഹാഥ്‌രസ്

പ്രതിപക്ഷപാർട്ടികൾ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ നടന്ന കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഞ്ഞടിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷകക്ഷികൾ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് അവർ രാഷ്ട്രീയം കളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.“ജാതി, മതം,...

ഹാഥ്‌രസ് സന്ദർശിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനും മറ്റ് മൂന്നുപേരും അറസ്റ്റിൽ

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം സെക്രട്ടറിയും അഴിമുഖം വെബ്‌‌പോർട്ടൽ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനും, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, ആലം,...

ഹാഥ്‌രസ് ബലാത്സംഗം: ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് ശിവസേന

മുംബൈ:   ഹാഥ്‌രസ്സിൽ മാനഭംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഭിനേത്രിയായ കങ്കണ റാണാവത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുകയും, ഹാഥ്‌രസ്സിലെ ഇരയുടെ കുടുംബത്തെ ദൈവത്തിന്റെ കാരുണ്യത്തിൽ വിടുകയും ചെയ്തുവെന്നാണ് സാ‌മ്‌നയിൽ പറയുന്നത്.കേസിൽ ആരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ്...

യുപിയിൽ ഇതൊന്നും പുതിയ കാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ന്യൂഡൽഹി:   ഹാഥ്‌രസ് സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇതൊന്നും ആ സംസ്ഥാനത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല എന്നാണ് ആസാദ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.“യു പിയിൽ ഒരു ഭരണസംവിധാനം ഉണ്ടോ? ആ സർക്കാർ ഭരണത്തിൽ വന്നതുമുതൽ ഇത്തരം പല സംഭവങ്ങളും...

രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ടാണ് ഹാഥ്‌രസ്സിലേക്ക് പോകുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ട് ഹാഥ്‌രസ്സിലേക്ക് പോകുകയാണെന്ന് കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.കാർഷിക ബില്ലുകളെക്കുറിച്ച് വാരണാസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാഹുലിന്റെ ഹാഥ്‌രസ് സന്ദർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഹാഥ്‌രസ് കൂട്ടബലാത്സംഗം: ഒക്ടോബർ 5 ന് കോൺഗ്രസ് രാജ്യവ്യാപകപ്രതിഷേധം നടത്തും

ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും.യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന, ജില്ലാ യൂണിറ്റുകൾക്കും നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടു. എം‌പി, എം‌എൽ‌എമാർ, മുൻ പൊതു പ്രതിനിധികൾ എന്നിവരുൾപ്പെടെ ഓരോ ജില്ലയിലെയും...

ഉത്തർപ്രദേശ്: രാഹുൽ ഗാന്ധിയും പ്രിയങ്കയും അറസ്റ്റിൽ

ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സഹോദരി പ്രിയങ്കയെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഹാഥ്‌രസ്സിൽ പോയതായിരുന്നു ഇരുവരും.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188ാം വകുപ്പു പ്രകാരമാണ് വയനാട് എംപി കൂടെയായ രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്തത്.

ഹാഥ്‌രസ്സിലെ നിർഭയ മരിച്ചതല്ല; വിവേകശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ നടന്ന ഭീകരമായ സംഭവത്തിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ക്രോധാകുലരാണെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ‘ഹാഥ്‌രസ്സിലെ നിർഭയ’മരിച്ചതല്ല, മറിച്ച് ക്രൂരരും വിവേകശൂന്യരുമായ സർക്കാരും അതിന്റെ ഭരണകൂടവും അവളെ കൊല്ലുകയാണ് ചെയ്തതെന്ന് സോണിയ പറഞ്ഞു.ഈ അനീതിക്കെതിരെ രാജ്യം സംസാരിക്കുമെന്നും രാജ്യം ഭിന്നിപ്പിക്കാനും ഭരണഘടന ലംഘിക്കാനും ബിജെപിയെ...

ഉത്തർ പ്രദേശ് കൂട്ടബലാത്സംഗം: ആദിത്യനാഥ് സർക്കാ‍രിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.“ഇതെല്ലാം തന്നെ ദളിതരെ അടിച്ചമർത്തി സമൂഹത്തിൽ അവർക്കുള്ള സ്ഥാനം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നാണംകെട്ട തന്ത്രമാണ്.” രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ കുറിച്ചു. തന്റെ പോരാട്ടം...