25.2 C
Kochi
Monday, July 22, 2019
Home Tags ശബരിമല

Tag: ശബരിമല

കനകദുര്‍ഗയ്ക്ക് അനുകൂല വിധി; ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാമെന്ന് കോടതി

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാമെന്ന് കോടതി. വീട്ടില്‍ പ്രവേശിക്കുന്നതിനെ തടയരുതെന്നും കോടതി ഉത്തരവിട്ടു. പെരിന്തല്‍മണ്ണ പുലാമന്തോളിലെ ഗ്രാമന്യായാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി. കനകദുര്‍ഗയുടെ ഹര്‍ജി തിങ്കളാഴ്ച തന്നെ പരിഗണിച്ചെങ്കിലും വിധി പറയല്‍ ചൊവാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍...

കനകദുർഗ്ഗയ്ക്കും ബിന്ദുവിനും വധഭീഷണി

പെരിന്തൽമണ്ണ:"പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം.. നടക്കാം... വിധി ഞങ്ങള്‍ നടപ്പാക്കും." ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും വധഭീഷണി. കൈപ്പടയിലുള്ള ഊമ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് പെരിന്തല്‍മണ്ണയില്‍ നിന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്.ഇതോടെ കനകദുര്‍ഗയ്ക്ക് പൊലീസ് സുരക്ഷ കൂട്ടി. ഇവരെ താമസിപ്പിച്ചിട്ടുള്ള സംരക്ഷണ...

ജനാധിപത്യപ്രതിരോധങ്ങളും പരിവാർതന്ത്രങ്ങളും

#ദിനസരികള്‍ 656ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു വിശ്വാസപ്രമാണങ്ങള്‍ തമ്മിലുള്ള ഇടംതിരിയലുകളാണെങ്കില്‍ ഫാഷിസം അടക്കി ഭരിക്കലുകളെയാണ് അര്‍ത്ഥമാക്കുന്നതെന്നതുകൊണ്ട് മതവര്‍ഗ്ഗീയത ഫാഷിസമാകുന്നില്ല എന്നൊരു ധാരണയിലാണ് ഒരു കാലത്ത് നാം പുലര്‍ന്നു...

മിൽവാക്കിയും മകരവിളക്കും പിന്നെ ഞാനും

 ചെറുപ്പത്തിലെ എന്റെയൊരു അടയാളം തന്നെ "ആ ചന്ദനമിട്ട കൊച്ച്" എന്നതായിരുന്നു. ഒരു പക്കാ അമ്പലവാസിയായിരുന്ന എന്നെ വൈകുന്നേരങ്ങളിൽ കാണണമെങ്കിൽ വീടിന് ഇടതുവശത്തേക്ക് ഒറ്റ ഓട്ടമോടിയാൽ ഇടിച്ചുനിൽക്കുന്ന വല്യമ്പലം എന്ന ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലോ, വീടിനു വലതുവശത്തുള്ള കൊച്ചമ്പലമെന്ന അമ്മൻകോവിലിലോ നോക്കണമായിരുന്നു. മണ്ഡലകാലവും ഉത്സവകാലവും ഏതാണ്ട് ഇരുട്ടുവെളുക്കും...

ശബരിമല ദേവസ്വം ബോര്‍ഡ് സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടി

തിരുവനന്തപുരം:ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 98...

ശബരിമലയും ബി ജെ പിയും; കേരള ജനത പട്ടിണി കിടത്തിയ പാഴ്സമരങ്ങൾ

#ദിനസരികൾ 645 ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടുകൂടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തി വരുന്ന നിരാഹാരസമരം ദയനീയമായി അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് ബി ജെ പിയും കൂട്ടരും എത്തിച്ചേര്‍ന്നിരിക്കുന്നു.നിരാഹാരം കിടക്കാന്‍ മുന്‍നിരയിലുള്ള ബി ജെ പി നേതാക്കള്‍ വിസമ്മതിക്കുകയും സമരപ്പന്തലില്‍ ഇരുന്നു സഹകരിക്കാന്‍ പോലും സ്വന്തം അണികള്‍...

വിശ്വാസം വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോൾ

#ദിനസരികൾ 644ചോദ്യം:- ശബരിമലയില്‍ യുവതികൾ കയറിയെന്നതിനു തെളിവായി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിനെ മാധ്യമങ്ങള്‍ അവിശ്വസിക്കുകയാണല്ലോ? ഉത്തരം:- മാധ്യമങ്ങള്‍ക്കല്ല, സുപ്രീംകോടതിക്കാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയ അമ്പത്തിയൊന്ന് യുവതികളുടെ വിലാസവും ഫോണ്‍ നമ്പറുകളുമടക്കം വിശദ വിവരങ്ങള്‍ ഉള്‍‌പ്പെടുത്തിയ പട്ടിക നല്കിയത്. ആ പട്ടികയാണ് കോടതിയില്‍ നിന്നും ചുരണ്ടിയെടുത്ത് മാധ്യമങ്ങള്‍ തലങ്ങും...

ശബരിമലയിൽ പ്രവേശിച്ച രണ്ടു യുവതികൾക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി

ഡൽഹി:ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർക്ക് മുഴുവൻ സമയ സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച കേരളസർക്കാരിനു നിർദ്ദേശം നൽകി. സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവർ നൽകിയ നൽകിയ ഹരജി പരിഗണിച്ചാണ് വിധി പ്രസ്താവിച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനുശേഷം, 51 യുവതികൾ...

ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധിക്ക് ശേഷം

അഡ്വ. ബിന്ദു അമ്മിണി (42 വയസ്സ്), കനകദുർഗ്ഗ (44 വയസ്സ്) എന്നീ യുവതികൾ 2019 ജനുവരി 2 ന് ശബരിമല ക്ഷേത്ര സന്നിധാനത്ത് പ്രവേശനം നടത്തി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി...

ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍ അധികൃതര്‍

കോഴിക്കോട്:ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍ അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യാവനം ഹയര്‍സെക്കൻഡറി സ്‌കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി...