26 C
Kochi
Wednesday, October 16, 2019
Home Tags കോണ്‍ഗ്രസ്

Tag: കോണ്‍ഗ്രസ്

ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

പട്‌ന: വിമത ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. തന്‍റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്‌ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചത്. നേരത്തെ നരേന്ദ്രമോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങളോടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പിയില്‍ തുടര്‍ന്നിരുന്നത്.പലപ്പോഴും പരസ്യവിമര്‍ശനങ്ങള്‍...

ടി. സിദ്ദിഖ് പിന്മാറി; വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഊഹം

ന്യൂഡല്‍ഹി: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഊഹം. സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇക്കാര്യം നേരത്തെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുലിന്റെ പരിഗണനയിലുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചത്....

പാർട്ടി ചിഹ്നം: കോൺഗ്രസ്സിനെ ഒഴിവാക്കി തൃണമൂൽ

ബംഗാൾ: കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് 21 വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ പാര്‍ട്ടി. തൃണമൂലിന്റെ പുതിയ ലോഗോയില്‍ ചിഹ്നത്തിനൊപ്പം തൃണമൂല്‍ എന്ന് മാത്രമേ എഴുതിയിട്ടുള്ളു. 1998 ലാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. '21 വര്‍ഷങ്ങള്‍ക്ക്...

പ്രകടന പത്രിക രൂപീകരണത്തില്‍ രഘുറാം രാജന്റെ സേവനം തേടാന്‍ കോണ്‍ഗ്രസ് നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക രൂപീകരണത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ സേവനം വിനിയോഗിക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷന്‍ പി. ചിദംബരം ഇതുസംബന്ധിച്ച്‌ അദ്ദേഹവുമായി ചര്‍ച്ച നടത്തി. രാജ്യത്തെ പട്ടിണിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ, പാവപ്പെട്ടവര്‍ക്കു പ്രതിമാസ മിനിമം വേതനം എന്നതാണു...

കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിനെ സഹായിക്കാന്‍ ബി.ജെ.പി. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. നരേന്ദ്ര...

ഹരിയാനയിൽ കോൺഗ്രസ്സിനു വിജയസാദ്ധ്യത

ഹരിയാന: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ തൂത്തുവാരിയത് ബി.ജെ.പിയായിരുന്നു. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്. കോണ്‍ഗ്രസിന് ജയസാധ്യത വര്‍ദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.അതിനിടെ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചു. എ.എ.പി....

തെലങ്കാന: മുന്‍മന്ത്രി ഡി.കെ. അരുണ ബി.ജെ.പിയിലേക്ക്

തെലങ്കാന: തെലങ്കാന മുന്‍മന്ത്രിയായ കോണ്‍ഗ്രസ് വനിതാ നേതാവ് ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍മന്ത്രി ഡി.കെ അരുണയാണ് ബി.ജെ.പിയില്‍ ചേരുന്നത്. മെഹ്ബൂബ് നഗര്‍ മണ്ഡലത്തില്‍ അരുണ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വിവരം. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് അരുണയുമായി ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍...

രാഷ്ട്രീയബോധം കോട്ടകെട്ടിയ പാലക്കാട് പിടിക്കാൻ കോണ്‍ഗ്രസിനാവുമോ?

പാലക്കാട്: കാർഷിക മണ്ഡലം എന്നതോടൊപ്പം തന്നെ വ്യാവസായിക മേഖലയും കൂടിയാണ് പാലക്കാട്. അതുകൊണ്ടു തന്നെ വികസന വിഷയങ്ങൾ ഇത്തവണയും കാര്യമായി തന്നെ ചർച്ച ചെയ്യും. പത്തു വർഷം കൊണ്ട് നടപ്പാക്കിയ വികസനനേട്ടങ്ങളാണ് സിറ്റിംഗ് എം.പിയായ എം.ബി. രാജേഷ് എടുത്തുപറയുന്നത്. ഐ.ഐ.ടി, വിദ്യാഭ്യാസ മേഖലയിലെ പുരോഗതി, ആരോഗ്യമേഖലയിലെ നേട്ടങ്ങൾ എന്നിവ  അക്കമിട്ടു...

ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വം: ഡി. രാജ

കൊൽക്കത്ത: ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വമാണെന്നും, അവരുടെ സമീപനം മനസ്സിലാകുന്നില്ലെന്നും സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടെടുക്കണമെന്നും, ബി.ജെ.പിയെ തുരത്തുകയെന്നതാണ് ഒന്നാമത്തെ ലക്ഷ്യമെന്നതു മറക്കരുതെന്നും രാജ പറഞ്ഞു. ബംഗാളില്‍ ന്യായമായ, യാഥാര്‍ത്ഥ്യത്തിനു നിരക്കുന്ന നിലപാടാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചത്. തൃണമൂലിനെയും, ബി.ജെ.പിയെയും പരാജയപ്പെടുത്തേണ്ടതുണ്ട്....

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ ക്ഷണിച്ച് വി.ടി ബല്‍റാമും കെ.എം ഷാജിയും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു വി.ടി. ബല്‍റാം പറഞ്ഞത്. രാഹുല്‍...