25 C
Kochi
Sunday, September 19, 2021
Home Tags കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Tag: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇന്നെത്തുന്നത് എഴുന്നൂറോളം പ്രവാസികൾ 

കൊച്ചി:   ദുബായ്, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​ ഇന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സിന്റെ വി​മാ​ന​ങ്ങ​ളാ​ണ് പ്രവാസികളെ തിരികെയെത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​കൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ ഇന്നലെ മാത്രം 23 സ​ര്‍​വീ​സു​ക​ള്‍ നടന്നു. ദിവസങ്ങളിൽ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നാട്ടിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കസ്റ്റംസിനെ ഭയത്തോടെയല്ല,  സൗഹൃദത്തോടെയാണു കാണേണ്ടതെന്ന് നടൻ മമ്മൂട്ടി

കൊച്ചി: രാജ്യത്ത് പലർക്കും കസ്റ്റംസിനെ പേടിയാണെന്ന് നടൻ മമ്മൂട്ടി. ചുങ്കം പിരിക്കൽ പണ്ടുമുതലേ ഉണ്ടായിരുന്ന കാര്യമായിരുന്നിട്ട് കൂടി  പലരും ഇപ്പോളും  കസ്റ്റംസിനെ ഭയത്തോടെയാണ് കാണുന്നതെന്ന് മമ്മൂട്ടി.നികുതി വർധിച്ചതോടെയാണു കള്ളക്കടത്തു വർധിച്ചത്. കസ്റ്റംസിനെ ഭയത്തോടെയല്ല, സൗഹൃദത്തോടെയാണു കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം 13.69 കോടി...

സുരക്ഷ ശക്തമാക്കി കൊച്ചി വിമാനത്താവളം 

കൊച്ചി   കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിലാണിത്. പരിശോധനയ്ക്കും, നിരീക്ഷണത്തിനുമായി സിഐഎസ്എഫ് 15 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ബാഗുകളും മറ്റും കണ്ടെത്തിയാൽ കർശന പരിശോധനക്കാണ് ഉത്തരവ്. 

കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ ജോലികള്‍ ആരംഭിച്ചു

കൊച്ചി ബ്യൂറോ:കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ ജോലികള്‍ ആരംഭിച്ചു. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച്‌ 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ (CIAL) അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ ജോലികള്‍ നടക്കുക.റണ്‍വേ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5...

സിയാല്‍ ശീതകാല സമയക്രമം; സൗദിയിലേയ്ക്കും മാലിയിലേയ്ക്കും പുതിയ സര്‍വീസുകള്‍

കൊച്ചി:   കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. മാര്‍ച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശീതകാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയില്‍ 1346 സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തിലുണ്ട്. സൗദിയിലെ ദമാമിലേയ്ക്ക് ഫ്‌ളൈ നാസ് എയര്‍ലൈന്‍...