Sun. Sep 8th, 2024

പദ്മരാജൻ ചലച്ചിത്ര/ ചെറുകഥ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചലച്ചിത്ര/ ചെറുകഥ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നുമുതൽ 2018 ഡിസംബർ 31 വരെ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. മികച്ച സംവിധായകന് 20,000 രൂപയും, ഫലകവും പ്രശസ്തി പത്രവും,…

വടകരയില്‍ ദള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും; വിജയമുറപ്പെന്ന് മുരളീധരന്‍

കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി. ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. മുരളീധരന്റെ കടന്നുവരവോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന…

ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വം: ഡി. രാജ

കൊൽക്കത്ത: ബംഗാളിലെ പ്രശ്‌നം പരിഹരിക്കേണ്ടതു കോണ്‍ഗ്രസ് നേതൃത്വമാണെന്നും, അവരുടെ സമീപനം മനസ്സിലാകുന്നില്ലെന്നും സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ. കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടെടുക്കണമെന്നും, ബി.ജെ.പിയെ തുരത്തുകയെന്നതാണ് ഒന്നാമത്തെ ലക്ഷ്യമെന്നതു മറക്കരുതെന്നും രാജ പറഞ്ഞു. ബംഗാളില്‍ ന്യായമായ, യാഥാര്‍ത്ഥ്യത്തിനു നിരക്കുന്ന നിലപാടാണ് ഇടതു…

പശ്ചിമബംഗാൾ: ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

കൊൽക്കത്ത: പശ്ചിമബംഗാളില്‍, ഇടതുപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. 13 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 2014 ല്‍ കോണ്‍ഗ്രസ് ജയിച്ച 4 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ആദ്യ പട്ടികയിൽ 25…

പോളിയോ വിമുക്ത കേരളം

കൊച്ചി: കേരളം പോളിയോ വിമുക്തമായി. 20 വര്‍ഷത്തിനിടെ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പോളിയോ തീര്‍ത്തും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്‌റ്റേറ്റ് ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന…

ഗ്ലോബൽ സ്പേസ് കോൺഗ്രസ് അബുദാബിയിൽ തുടങ്ങി

അബുദാബി: ബഹിരാകാശ രംഗത്തെ സഹകരണത്തിനായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി. യു.എ.ഇ. സ്‌പേസ് ഏജന്‍സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സ്‌പേസ് കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിമാരുടെയും…

തന്റെ പിന്‍ഗാമി ഇന്ത്യയില്‍നിന്നെന്ന ദലൈലാമയുടെ പ്രസ്താവനയെ എതിർത്ത് ചൈന

ചൈന: തന്റെ പിന്‍ഗാമിയെ ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കുമെന്ന ദലൈലാമയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന രംഗത്ത്. ടിബറ്റുകാരുടെ അടുത്ത ആത്മീയ നേതാവിന് ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചു. ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് 1959ല്‍ ടിബറ്റ് വിട്ട ദലൈലാമയ്ക്ക് ഇന്ത്യ അഭയം…

ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്

ദുബായ്: ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയതോടെ, ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴു മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് രൂപ…

ഛത്തീസ്‌ഗഢ്: പത്തു സിറ്റിങ് ബി.ജെ.പി. എം.പിമാർക്കു സീറ്റില്ല

ഛത്തീസ്‌ഗഢ്: ഛത്തീസ്ഗഢില്‍ പത്ത് സിറ്റിങ് എം.പി.മാര്‍ക്കു ബി.ജെ.പി. സീറ്റ് നിഷേധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രി, വൈകി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലായിരുന്നു തീരുമാനം. അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍…

ഗോവ: ബി.ജെ.പി. സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും

ഗോവ: ഗോവയില്‍ ഇന്ന് ബി.ജെ.പിക്ക് പരീക്ഷണദിനം. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 40 അംഗ നിയമസഭയില്‍ സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. കേവല ഭൂരിപക്ഷത്തിനു വേണ്ടത്…