24 C
Kochi
Thursday, December 9, 2021

അനുമതിയില്ലാതെ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്ക്

സാൻഫ്രാൻസിസ്കോ:സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് ട്വിറ്റർ സ്വകാര്യതാനയം പുതുക്കിയത്.ഫോൺ നമ്പർ, വിലാസം, മെയിൽ ഐഡി തുടങ്ങിയ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിനു നിലവിൽ വിലക്കുണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ട്വീറ്റു ചെയ്തതെന്നു പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യും.

പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ

യു എസ്:ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ ആയി ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്. ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ് അഗ്രവാള്‍.ബോംബെ ഐഐടിയിലെ പഠനത്തിനു ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പരാഗ് അഗ്രവാള്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്‍റേണ്‍ഷിപ്പ് ചെയ്തു. 2011 ഒക്ടോബറിലാണ് പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിന്‍റെ ഭാഗമായത്. 2017ല്‍ ചീഫ് ടെക്നോളജി ഓഫീസറായി.ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗ്രവാളിനെ സിഇഒ ആയി തീരുമാനിച്ചതെന്ന് ട്വിറ്റര്‍...

റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു

ന്യൂഡൽഹി:എ​യ​ർ​ടെ​ല്ലി​നും വോ​ഡ​ഫോ​ൺ ഐ​ഡി​യ​ക്കും (വി) പി​ന്നാ​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഓ​പ​റേ​റ്റ​റാ​യ റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു. 19.6 മു​ത​ൽ 21.3 ശ​ത​മാ​നം വ​രെ​യാ​ണ്​ വ​ർദ്ധന. പു​തി​യ നി​ര​ക്ക്​ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും.ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ഡേ​റ്റ നി​ര​ക്കി​ൽ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​മാ​ണ്​ ക​മ്പ​നി വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​തെ​ന്നും നി​ര​ക്കു​വ​ർ​ധ​ന​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ത​ന്നെ​യാ​ണ്​ നേ​ട്ട​മെ​ന്നും റി​ല​യ​ൻ​സ്​ ജി​യോ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ൺ ഐ​ഡി​യ​യും 20-25 ശ​ത​മാ​നം നി​ര​ക്കുവ​ർ​ദ്ധ​ന​യാ​ണ്​ പ്രീ​പെ​യ്​​ഡ്​ പ്ലാ​നു​ക​ളി​ൽ വ​രു​ത്തി​യ​ത്.

എലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് ട്രായ്

ദില്ലി:എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം എന്നിവയ്ക്ക് നേരത്തെ പരാതി നൽകിയ ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറത്തിന്റെ നടപടിക്ക് പിന്നാലെ ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്ക് ആകെ മുന്നറിയിപ്പ് നൽകുകയാണ്.ഇന്ത്യയിൽ സ്റ്റാർ‌ലിങ്ക് ഇന്റർ‌നെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പിന് 7,000 രൂപയായിരുന്നു വില. എലോണ്‍ മസ്‌കിന്റെസ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു സബ്സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തതായി ഈ മാസമാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ യൂണിറ്റ്, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്....

കൂടുതല്‍ ജീവനക്കാരെ തേടി ഐടി കമ്പനി ഫിന്‍ജെന്റ്

കൊച്ചി:ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഐടി കമ്പനി ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരിച്ച് കൂടുതല്‍ ജീവനക്കാരെ തേടുന്നു. കാമ്പസിലെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക് കെട്ടിടത്തില്‍ 250 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന 16,500 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് കേന്ദ്രമാണ് ഫിന്‍ജെന്റ് തുറന്നിരിക്കുന്നത്. പ്രൊഡക്ട് ഡെവലപ്‌മെന്റ്, ഡിസൈന്‍ തിങ്കിങ്, ക്രിയേറ്റീവ് ടെക്‌നോളജി ഡെവലപ്മന്റ് എന്നിവയ്ക്കാണ് പുതിയ കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത്.ഐടി മേഖലയില്‍ തൊഴില്‍ പരിചയുള്ള നൂറോളം വിദഗ്ധരേയും പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ 50 പുതിയ ജീവനക്കാരേയും പുതുതായി റിക്രൂട്ട് ചെയ്യാനാണ് ഫിന്‍ജെന്റിന്റെ പദ്ധതി. ബെംഗളുരു, പൂനെ,...

രാജ്യത്ത്​ 6ജി സാ​ങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി:ടെക്​ ലോകത്ത്​ 5ജിയെ കുറിച്ചുള്ള ചർച്ച കൊഴുക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യമനുസരിച്ച്​​ ഇന്ത്യയിൽ അത്​ പ്രായോഗികമായി കാണാൻ ഇനിയുമൊരുപാട്​ കാലമെടുത്തേക്കും. അതിനിടെ രാജ്യത്ത്​ 6ജി സാ​ങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ കേന്ദ്ര വാർത്താവിനിമയ വകുപ്പ്​ മന്ത്രി അശ്വിനി വൈഷ്ണവ്​.2023 അവസാനത്തേക്കോ 2024 തുടക്കത്തിലോ​ രാജ്യത്ത്​​ 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ്​ മന്ത്രി ഒരു ഓൺലൈൻ വെബിനാറിലൂടെ അറിയിച്ചത്​. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ഇതിനകം 6G സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസും ഫിനാൻഷ്യൽ എക്സ്പ്രസും ചേർന്നാണ്​ വെബിനാർ സംഘടിപ്പിക്കുന്നത്."6ജി സാ​ങ്കേതികവിദ്യ വികസിപ്പിക്കൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അത്...

ഇൻഫോപാർക്കിൽ യുകെയുടെ അയാട്ട കൊമേഴ്സ് പ്രവർത്തനം തുടങ്ങി

കൊച്ചി:യുകെ ആസ്ഥാനമായ അയാട്ട കൊമേഴ്സ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ഇൻഫോപാർകിലെ ഫേസ്-2 ട്രാൻസ് ഏഷ്യ സൈബർ പാർക്കിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്.കേരളത്തിലെ ഐടി പ്രോഗ്രാമേർസിന് മികച്ച അവസരം അയാട്ട കൊമേഴ്സിന്റെ വരവോടെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2016 ലാണ് യുകെയിൽ അയാട്ട കൊമേഴ്സ് പ്രവർത്തനം തുടങ്ങിയത്. ഇന്ന് ലോകത്തെ ലക്ഷ്വറി റീടെയ്ൽ കമ്പനികളുടെ പ്രധാന സേവന ദാതാക്കളിൽ ഒരാളാണ്.2022 ജൂൺ മാസത്തോടെ ജാവ, ആംഗുലർ, റിയാക്ട് തുടങ്ങിയ മേഖലകളിൽ പരിചയസമ്പന്നരായ 100 പ്രോഗ്രാമേഴ്സിനെ നിയമിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. വർക്ക് ഫ്രം ഹോം...

ആമസോണ്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആരോപണം

യു എസ്:ആമസോണ്‍ എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നും അതു വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നുവെന്നും ആരോപണം. വിര്‍ജീനിയ സ്വദേശിയും അവിടുത്തെ ജനപ്രതിനിധിയുമായ ഇബ്രാഹീം സമീറയാണ് ഇക്കാര്യം ഉന്നയിച്ചത്.ഇന്റര്‍നെറ്റും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച് പഠിക്കുകയും സാങ്കേതിക സ്ഥാപനങ്ങളുടെ വ്യക്തിഗത ഡാറ്റ ശേഖരണം എങ്ങനെ നിയന്ത്രിക്കാമെന്ന പഠനമാണ് ഈ വിവരം പുറത്തു വിട്ടത്. ആമസോണ്‍ തന്നില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ മുഴുവന്‍ വിവരങ്ങളും അറിഞ്ഞപ്പോള്‍ അദ്ദേഹം സ്തംഭിച്ചുപോയി.1,000-ലധികം കോണ്‍ടാക്റ്റുകള്‍ അദ്ദേഹത്തിന് ഫോണില്‍ ഉണ്ടായിരുന്നു. മുസ്ലീമായി വളര്‍ന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 ന് കേട്ട ഖുര്‍ആനിന്റെ...

ആ​ദ്യ റോ​ക്ക​റ്റ് തു​മ്പ​യി​ല്‍ നി​ന്ന്​ പ​റ​ന്നു​യ​ര്‍ന്നി​ട്ട് ഇ​ന്ന് 58 വ​ര്‍ഷം

ശം​ഖും​മു​ഖം:ഇ​ന്ത്യ​യി​ല്‍നി​ന്ന്​ വി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ റോ​ക്ക​റ്റ് തു​മ്പ​യി​ല്‍ നി​ന്ന്​ പ​റ​ന്നു​യ​ര്‍ന്നി​ട്ട് ഇ​ന്ന് 58 വ​ര്‍ഷം. അ​മേ​രി​ക്ക​ന്‍ നി​ര്‍മി​ത സൗ​ണ്ടി​ങ്​ റോ​ക്ക​റ്റ് നീ​ക്ക് അ​പ്പാ​ഷെ ആ​ണ് 1963 ന​വം​ബ​ര്‍ 21ന് ​തു​മ്പ​യി​ലെ പ​ള്ളി​മു​റ്റ​ത്തു​നി​ന്ന്​ പ​റ​ന്നു​യ​ര്‍ന്ന​ത്. റോ​ക്ക​റ്റ് നാ​സ​യു​ടേ​തും പ​രീ​ക്ഷ​ണ​ദൗ​ത്യം ഫ്രാ​ന്‍സിൻ്റെതു​മാ​യി​രു​ന്നു.സൈ​ക്കി​ളി​ലും ത​ല​ച്ചു​മ​ടാ​യും റോ​ക്ക​റ്റിൻ്റെ ഭാ​ഗ​ങ്ങ​ള്‍ എ​ത്തി​ച്ച് കൂ​ട്ടി​യി​ണ​ക്കി പ​ള്ളി​ത്തു​റ സെൻറ്​ മേ​രി മ​ഗ്ദ​ലി​ന്‍ പ​ള്ളി​യു​ടെ തു​റ​സാ​യ പ​രി​സ​ര​ത്തെ തെ​ങ്ങു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു റോ​ക്ക​റ്റു​ക​ളു​ടെ ക്ഷ​മ​ത പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ങ്കി​ലും വി​ക്ഷേ​പ​ണം വി​ജ​യം ക​ണ്ടു. പി​ന്നീ​ടു​ണ്ടാ​യ വ​ള​ര്‍ച്ച ച​രി​ത്ര​മാ​ണ്.രാ​ജ്യ​ത്തിൻ്റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്ക് ഊ​ന്ന​ല്‍ ന​ല്‍കി സ്ഥി​ര​ത​യോ​ടെ ഇ​ന്ത്യ​ന്‍...

കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപേര്‍

അമേരിക്ക:അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപ്പേര്‍. ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപേരാണ്.വാഹനവുമായി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ എറര്‍ മെസേജ് ലഭിച്ചുവെന്നാണ് നിരവധിപേര്‍ പരാതിപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടതിന് പിന്നാലെ തകരാറ് പരിശോധിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് വിശദമാക്കുന്നത്. ആപ്പ് ഓണ്‍ലൈനില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇലോണ്‍ മസ്ക് പരാതികളോട് പ്രതികരിച്ചത്.