തോൽക്കാൻ മനസ്സില്ല; വഴിയോരത്തും അതിജീവിക്കും
കൊച്ചി:
കോവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ജീവിത പ്രതിസന്ധികളുടെ അതിജീവനത്തിനുള്ള പുതു മാര്‍ഗമായി വഴിയോര വിപണി സജീവം. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും ഇടക്കാലത്ത് പട്ടിണി മാറ്റാൻ കച്ചവടത്തിന് ഇറങ്ങിയവരുമാണ് വഴിയോര വിപണി സജീവമാക്കുന്നത്. പല തരം ഉല്‍പ്പന്നങ്ങളാണ് വിപണയിലെത്തുന്നത്. കൊച്ചി നഗരത്തിലെ തെരുവുകളിലും റോഡരികിലും കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്....
പാറപ്പുറം ഇവർക്ക് പഠനമുറി
വണ്ണപ്പുറം:
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈൽ നെറ്റ്വർക്കിന് റേഞ്ചില്ലെങ്കിൽ പിന്നെ എന്തുചെയ്യും. റേഞ്ചുള്ളയിടത്ത് പോയിരുന്നു പഠിക്കണം. പാറപ്പുറം പോലെ ഉയർന്ന പ്രദേശത്ത് കയറിയാൽ മാത്രമേ റേഞ്ച് കിട്ടൂ എന്നാണ് വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടി, കമ്പകക്കാനം, നാരങ്ങാനം, വട്ടത്തൊട്ടി പ്രദേശങ്ങളിലെ സ്ഥിതി. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍...