33 C
Kochi
Tuesday, April 13, 2021

നിയമസഭ തിരഞ്ഞെടുപ്പ്: തൃപ്പൂണിത്തുറ മണ്ഡലം

രാജനഗരി എന്നറിയപ്പെടുന്ന കൊച്ചി രാജഭരണ ചരിത്രമുറങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം മരട് ഉദയംപേരൂർ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനിലെ 11 മുതൽ 18 വരെയുള്ള വാർഡുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം.രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ 1991 വരെ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ മാറി മാറി വിജയിച്ച...

നിയമസഭ തിരഞ്ഞെടുപ്പ്: തൃക്കാക്കര മണ്ഡലം

യുഡിഎഫിന് ശക്തമായ പിൻബലം ഉണ്ടെന്ന് കരുതപ്പെടുന്ന എറണാകുളം ജില്ലയിലെ മറ്റൊരു മണ്ഡലമാണ് തൃക്കാക്കര. സംസ്ഥാനത്തിൻ്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിൻ്റെ സിലിക്കൺ വാലിയായ തൃക്കാക്കര മണ്ഡലം എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലമാണ്. 2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ പഴയ തൃപ്പൂണിത്തുറയെ വിഭജിച്ചാണ് മണ്ഡലം രൂപം കൊണ്ടത്. ...

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം മണ്ഡലം

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയുടെ ഹൃദയഭാഗമാണ് എറണാകുളം നിയമസഭ മണ്ഡലം. കൊച്ചി കോർപ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുന്നതാണ് ഈ മണ്ഡലം.1957-ൽ മണ്ഡല രൂപീകരണത്തിനുശേഷം രണ്ടായിരത്തി പതിനൊന്നു വരെ പതിനാലു തിരഞ്ഞെടുപ്പുകളും രണ്ടു ഉപതിരഞ്ഞെടുപ്പുകളും നടന്ന ഇവിടെ പതിനാലു തവണ കോൺഗ്രസ് മണ്ഡലം...

നിയമസഭ തിരഞ്ഞെടുപ്പ്: അരൂർ മണ്ഡലം

അരനൂറ്റാണ്ടിനു ശേഷം രണ്ട് വനിതകളുടെ വീറുറ്റ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലം. യുഡിഎഫിനായി നിലവിലെ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദലീമ ജോജോയുമാണ് കളത്തില്‍. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്,...

നിയമസഭ തിരഞ്ഞെടുപ്പ്: ആലുവ മണ്ഡലം

എറണാകുളം ജില്ലയിലെ പ്രാധാന്യമേറിയ ഒരു മണ്ഡലമാണ് ആലുവ. ജില്ലയിൽ യുഡിഎഫിന് മുൻതൂക്കമുള്ളത് മണ്ഡലംകൂടിയാണിത്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം. കോൺഗ്രസ്സിനും യുഡിഎഫിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം ജില്ലയിലെ...

നിയമസഭ തിരഞ്ഞെടുപ്പ്: പിറവം മണ്ഡലം

എറണാകുളം ജില്ലയിൽ വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തുള്ള പിറവം മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലാണ്.കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ...

നിയമസഭ തിരഞ്ഞെടുപ്പ്: മൂവാറ്റുപുഴ മണ്ഡലം

എറണാകുളം ജില്ലയിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികളിലെ യുവനേതാക്കൾ തമ്മിൽ വാശിയേറിയ പോരാട്ടം നടത്തുന്ന ഒരു മണ്ഡലമാണ് മൂവാറ്റുപുഴ.ആവേശകരമായ ഈ മത്സരത്തിൽ എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ ആയ സിപിഐയിലെ എൽദോ അബ്രഹാമും യുഡിഎഫിൽ നിന്ന് കോൺഗ്രസ്സിലെ മാത്യു കുഴൽനാടനും കൂടാതെ ട്വന്റി 20-ൽ നിന്ന് സിഎൻ...

നിയമസഭ തിരഞ്ഞെടുപ്പ്: അങ്കമാലി മണ്ഡലം

ജില്ലയിലെ മണ്ഡലങ്ങളിൽ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് അങ്കമാലി. സിറ്റിംഗ് എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ മത്സരം നടക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത കൂടി ഇവിടെ ഉണ്ട്. ജില്ലയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പുള്ള മണ്ഡലം കൂടിയാണിത്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ജനതാദളിനും ഒരുപോലെ സ്വാധീനമുണ്ടെന്ന് പറയാവുന്ന മണ്ഡലമാണ് അങ്കമാലി....

നിയമസഭ തിരഞ്ഞെടുപ്പ്: കുന്നത്തുനാട് മണ്ഡലം

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാൻ പോകുന്ന ഒരു മണ്ഡലമാണ് കുന്നത്തുനാട്. സിറ്റിംഗ് എംഎൽഎ ആയ കോൺഗ്രസ് സ്ഥാനാർത്ഥി വി പി സജീന്ദ്രനും, എൽഡിഎഫ് സ്ഥാനാർത്ഥിയായ പി വി ശ്രീനിജനും, ട്വന്റി 20 എന്ന കിറ്റെക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി സുജിത്...

നിയമസഭ തിരഞ്ഞെടുപ്പ്: പറവൂർ മണ്ഡലം

എറണാകുളം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള മേഖലകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പറവൂർ. പ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് പറവൂർ വഹിച്ച പങ്ക് വളരെ വലുതാണ്. കടലിനോട് അടുത്ത് കിടക്കുന്ന പ്രദേശമെന്നതുകൊണ്ടും, തുറമുഖങ്ങൾക്കു പറ്റിയ ഭൂമിശാസ്ത്രം ഉള്ളതുകൊണ്ടും പറവൂർ വ്യാപാര ഇടനാഴിയായി നിലനിന്നിരുന്നു.വിദേശ ബന്ധങ്ങൾ വ്യാപാരമേഖലയോടൊപ്പം പറവൂരിന്റെ...