ജാതിമാറി സൗഹൃദം സ്ഥാപിച്ചതിന് ഒമ്പതാം ക്ലാസുകാരനെ ജനനേന്ദ്രിയം മുറിച്ച് കൊന്നു
ബെംഗളൂരു:ഇതരസമുദായത്തിലെ പെൺകുട്ടിയുമായി സൗഹൃദം കൂടിയതിന് ഒമ്പതാം ക്ലാസുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ ജനനേന്ദ്രിയം മുറിച്ച് കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞു.കര്‍ണാടക കലബുറഗിയിലെ നരിബോലിലാണ് സംഭവം. നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് ആണ് (14) കൊല്ലപ്പെട്ടത്.സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ടുസുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മാസങ്ങൾക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി...
2021ല്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)മന്ത്രിമാര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു2)കൊല്ലത്ത് സിപിഎം സാധ്യത പട്ടികയായി, മുകേഷും എം നൗഷാദും വീണ്ടും മത്സരിക്കും.3)ഷാഫിക്കെതിരെ വിമതനീക്കം; എവി ഗോപിനാഥ് മത്സരിക്കും4)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്5)മത്സ്യബന്ധന വിവാദത്തിൽ ചെന്നിത്തലയെ വെല്ലുവിളിച്ച് മേഴ്സിക്കുട്ടിയമ്മ6)കെ മുരളീധരന് എംപിക്ക് ഇളവ് നല്കി കോണ്‍ഗ്രസ് നേതൃത്വം7)ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍...
കൂട്ടുകാരിക്കൊപ്പം നടന്നതിന് വിദ്യാര്‍ത്ഥിയെ ഓട്ടോഡ്രെെവര്‍ ക്രൂരമായി മര്‍ദ്ദിച്ചു
കണ്ണൂര്‍:കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രെെവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനായിരുന്നു വിദ്യാര്‍ത്ഥിയെ തല്ലിയത്. നടുറോഡിലിട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നു.മുത്താറിപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് ...
പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന
കൊച്ചി:രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡും കടന്ന് കുതിക്കുകയാണ്. ജന ജീവിതത്തെ ഏറ്റവും കുഴപ്പിച്ച കോവിഡ് മഹാമാരിയിൽ നിന്നും കരകയറി വരുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില കയറ്റം. ഇന്ധന വില വർധനയ്ക്ക് എതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ ഒരു രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത രൂപങ്ങളിലെ പ്രതിഷേധങ്ങൾ നാം...
പത്രങ്ങളിലൂടെ; നെഞ്ചകം കത്തിച്ച് ഇന്ധനം
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=V2rtEyKip0Q
ജയിലിൽ പോലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനം നേരിട്ടു: നോദ്ദീപ് കൗർ
ഡൽഹി:ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ നിന്ന് അറസ്റ്റിലായ ദളിത് പൗരാവകാശ പ്രവർത്തക നോദ്ദീപ് കൗർ. തനിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും സമാനമായ അനുഭവമാണ് ജയിലിൽ ഉണ്ടായതെന്നും നോദ്ദീപ് കൗർ വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ യുവജനങ്ങൾ പങ്കെടുക്കുന്നത് തടയാനാണ് തന്നെയും ദിശ...
മുന്നണികൾക്ക് ജീവന്മരണ പോരാട്ടം
ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണപക്ഷമായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ജീവന്മരണ പോരാട്ടമാണ്. നിലവില്‍ ഒരു എംഎല്‍എ മാത്രമുള്ള ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍ പ്രസക്തിയുണ്ടാകൂ.ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് അധികാരം അവശേഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കുത്തകയായിരുന്ന പശ്ചിമ ബംഗാളും ത്രിപുരയും...
ഗൾഫ് വാർത്തകൾ: സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യുഎഇ, ഗസ്സയിൽ വാക്സിനെത്തിച്ചു; നന്ദി പറഞ്ഞ് പലസ്തീൻ ജനത2 സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ3 ഒമാനിൽ കഴിഞ്ഞ വർഷം നടന്നത് 4.17 ലക്ഷം സൈബർ ആക്രമണ ശ്രമങ്ങൾ മാത്രം4 ദുബൈയിൽ വാഹന അപകടമരണങ്ങൾ കുറഞ്ഞു5 കര അതിർത്തിയിലൂടെ പോകുന്നവർ സൗദി കസ്റ്റംസിൻ്റെ...
‘പെൺകുട്ടിയെ വിവാഹം ചെയ്യുമോ?’ പീഡനക്കേസ് പ്രതിയോട് സുപ്രീംകോടതി
ഡൽഹി:ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ...
ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍
ഹൈദരാബാദ്:ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ...