26.8 C
Kochi
Wednesday, August 21, 2019
Home സാങ്കേതികം | Technology

സാങ്കേതികം | Technology

സെക്കന്റിൽ ഒരു ജി.ബി. ഡാറ്റ സ്പീഡുള്ള ജിയോ ഫൈബർ കേരളത്തിലെ പ്രധാനപ്പെട്ട 5 ജില്ലകളിൽ ആദ്യമെത്തും

ഭാവിയുഗത്തെ മുന്നിൽ കണ്ടുകൊണ്ടു ഇന്ത്യയിലെ പ്രധാന കമ്പനിയായ ജിയോ, കഴിഞ്ഞ ദിവസം നടന്ന കമ്പനിയുടെ വാർഷിക സമ്മേളനത്തിലാണ് തന്റെ പുതുപുത്തൻ സേവനങ്ങളെ പരിചയപ്പെടുത്തിയത്. സെക്കന്റിൽ ഒരു ജി.ബി. ഡാറ്റ ഇന്റർനെറ്റും ഉപഭോക്താക്കൾക്ക് റിലീസ് ദിവസം തന്നെ വീട്ടിലിരുന്നു കൊണ്ട് സിനിമകാണുവാനുള്ള അവസരവുമുൾപ്പെടെ ഒട്ടനവധി സേവനങ്ങളുമായാണ് ജിയോയുടെ...

ഗൂഗിൾ മാപ്പിന് പകരക്കാരനുമായി ഹുവേയ് ; ‘മാപ്പ് കിറ്റ്’ എന്ന സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം കൊണ്ടുവരുന്നു

അന്തർദേശീയ തലത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ടെക്നോളജി ലോകത്തെയും നന്നായി സ്വാധീനിക്കുന്നു. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച ചൈനീസ് കമ്പനിയായ ഹുവേയ് ഇപ്പോഴിതാ ഗൂഗിൾ മാപ്പിനും ഒരു പകരക്കാരനുമായി എത്തിയിരിക്കുകയാണ്. മാപ്പ് കിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു...

വ്യക്തി വിവരങ്ങൾ ഉപയോഗിച്ചു ; കുറ്റം സമ്മതിച്ചു ട്വിറ്റർ

ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുവാദംകൂടാതെ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് ട്വിറ്റര്‍. വ്യക്തികളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പരസ്യം ട്വിറ്റര്‍ ഫീഡില്‍ വരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് തങ്ങൾ, ഉപയോക്താവിന്റെ വിവരങ്ങള്‍ എടുത്തുവെന്നും അത് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിന്റെ സെറ്റിങ്സിലെ തകരാറാണെന്നുമാണ് കമ്പനിയുടെ ന്യായികരണം.വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി വിവരങ്ങള്‍ ശേഖരിച്ച് അവ പരസ്യത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ ,...

64 മെഗാപിക്‌സല്‍ ക്യാമറയുമായി വരുന്നു ഷാവോമി

ബെയ്ജിങ്: സ്മാര്‍ട്‌ഫോണുകള്‍ക്കായുള്ള 64 മെഗാപിക്‌സല്‍ ക്യാമറ സാങ്കേതിക വിദ്യ അവതരിപ്പിച്ചു ഷാവോമി. ബെയ്ജിങില്‍ ബുധനാഴ്ച നടന്ന ചടങ്ങിലായിരുന്നു ഷാവോമി, 64 മെഗാപിക്‌സല്‍ ക്യാമറ പരിചയപ്പെടുത്തിയത്. ഇതോടെ , 64 മെഗാപിക്‌സലിന്റെ സ്മാര്‍ട്‌ഫോണ്‍ ക്യാമറ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി ഷാവോമി മാറുകയാണ്.സാംസങിന്റെ ജി.ഡബ്ല്യൂ. വണ്‍ 64...

ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തു വിട്ടു

ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പകർത്തിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. ഭൂമിയുടെ സുന്ദരമായ ചിത്രങ്ങൾ എന്ന തലക്കെട്ടോട് കൂടി ഐ.എസ്.ആർ.ഒ.തന്നെയാണ് ചിത്രങ്ങൾ തന്റെ ഔദ്യോഗിക ട്വിറ്റർ പേജ് വഴി പുറത്തു വിട്ടിരിക്കുന്നത്. ചന്ദ്രയാൻ 2 വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത്.ആദ്യമായ് ചന്ദ്രന്റെ ദക്ഷണ...

ശരീരത്തിന്റെ രൂപഘടനയില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം

വാഷിംഗ്ടണ്‍: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം വിറ്റ്‌നി കമ്മിംഗ് . നെറ്റ് ഫ്‌ലിക്‌സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി റോബോട്ടിനെ നിര്‍മിച്ചത്.റോബോട്ട് രൂപത്തിലുള്ള വിറ്റ്‌നിയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്' എന്ന് പറഞ്ഞുകൊണ്ടാണ് വിറ്റ്‌നി തന്റെ പരിപാടി ആരംഭിച്ചത്.പരിപാടിയില്‍...

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബൈജൂസ് ആപ്പ് സ്ഥാപകനും

ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍. പഠന വിഷയങ്ങള്‍ ആപ്പ് വഴി കുട്ടികളിലേക്കെത്തിക്കുന്ന ബൈജൂസ് ആപ്പിന്റെ മൂല്യം 40,000 കോടി രൂപ കടന്നോടെയാണ് പട്ടികയില്‍ ബൈജു എത്തിയത്.ബില്യണയര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളായാണ് മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുന്നത്.ബൈജൂസ്...

ആന്‍ഡ്രോയ്ഡ് ഫോണില്‍ മാല്‍വെയര്‍ പടരുന്നുവെന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്റെ കുക്കിയുടെ സഹായത്തോടെ ഹാക്കര്‍ക്ക് നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. 100 കോടി...

ചൊവ്വയിലേക്ക പേരുകള്‍ അയക്കാനൊരുങ്ങി നാസ

നാസ: ചൊവ്വയിലേക്ക് നിങ്ങളുടെ പേര് അയക്കാം. നാസയാണ് ഇതിന് അവസരം ഒരുക്കുന്നത്. നാസയുടെ അടുത്ത ചൊവ്വ ദൗത്യനൊപ്പം നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയക്കും. അതിനായി നാസ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി പേര് റജിസ്ട്രര്‍ ചെയ്യണം. 2020 ലെ നാസ ദൗത്യത്തിലാണ് നിങ്ങളുടെ പേര് ചുവന്ന ഗ്രഹത്തില്‍ എത്തുക. ചൊവ്വ...

ഡിഫന്‍സ് സെക്യൂരിറ്റി കമ്പനി ലോക്ഹീഡ് മാര്‍ട്ടിനും കൊച്ചിയിലെ ശാസ്ത്ര റോബോട്ടിക്സും ധാ‍രണാപത്രം ഒപ്പുവെച്ചു

കൊച്ചി:യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന് അനുമതി ലഭിച്ചു. എയ്‌റോസ്‌പേസ്, ഡിഫന്‍സ് സെക്യൂരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായാണ് ഇത് സംബന്ധിച്ച് ശാസ്ത്ര റോബോട്ടിസ് ധാരണാപത്രം ഒപ്പിട്ടത്.ആലപ്പുഴ സ്വദേശികളായ ആരോണിനും അഖിലും ഇടുക്കി സ്വദേശിയായ അച്ചു വില്‍സണും ചേര്‍ന്നാണ് ശാസ്ത്ര റോബോട്ടിക്‌സ്...