29 C
Kochi
Sunday, September 19, 2021

പ്രതീഷ് വിശ്വനാഥൻ ‘നോട്ട് ഇൻ കേരള’; അപ്പോൾ ഇതൊക്കെയും ‘നോട്ട് ഇൻ കേരള’ അല്ലായിരുന്നോ പോലീസേ

ദുർഗ്ഗാഷ്ടമി ദിവസം വടിവാളും, കത്തികളും, തോക്കുകളും, വെടിയുണ്ടകളും  അടക്കമുള്ള മാരകായുധങ്ങൾ പൂജവെയ്ക്കുന്ന ചിത്രങ്ങൾ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്രത്തോളം മാരകായുധങ്ങൾ കൈവശം വെയ്ക്കുകയും അത് പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്ത പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.എന്നാൽ, പ്രതീഷിന്റെ...

പ്രളയ ബാധിതർക്ക് കൈത്താങ്ങായി “ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും”

കൊച്ചി : ഇരുപതു ലക്ഷത്തോളം അംഗങ്ങൾ ഉള്ള ഫേസ്ബുക്ക് ഗ്രൂപ്പായ "ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും" (GNPC) പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിലൂടെ തങ്ങൾ വെറുമൊരു വിനോദ ഗ്രൂപ്പല്ല മറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മയാണെന്നു തെളിയിക്കുകയാണ്. GNPC സ്ഥാപകൻ അജിത് കുമാറിനൊപ്പം പ്രശസ്ത സിനിമ താരം ജോജു ജോർജ്ജ്...
central scholarship for tribal students delayed

ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുടക്കുക എന്നതാണ് ബിജെപി അജണ്ട: രാഹുൽ ഗാന്ധി

 ഡൽഹി: ആദിവാസി- ദളിത് വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി കേന്ദ്രം അനുവദിച്ച സ്കോളർഷിപ്പ് മുടങ്ങിയിട്ട് കൊല്ലങ്ങളായി. രാജ്യത്തെ 60 ലക്ഷം ദളിത് വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അഖിലേന്ത്യാ പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് 14 സംസ്ഥാനങ്ങളിലാണ് മുടങ്ങിയിരിക്കുന്നത്. പദ്ധതിയുടെ 90 ശതമാനം ബാധ്യതയും സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ്‌ ഇപ്പോഴത്തെ കേന്ദ്ര നിലപാട്. എന്നാൽ,...
Archana Anila Photoshoot

‘ഇതൊന്നും ആരും കാണാത്തതല്ലല്ലോ? ബിക്കിനിയിട്ട ഫോട്ടോ ഷൂട്ട് ഉടനുണ്ടാകും’

കൊച്ചി:പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ വെറെെറ്റി പരീക്ഷിക്കുന്ന പുതുതലമുറയ്ക്ക് നേരെ സെെബര്‍ ആക്രമണം അഴിച്ചുവിടാന്‍ നോക്കിയിരിക്കുന്ന ചിലരുണ്ട്. മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടിലുള്‍പ്പെടെ അശ്ലീലം കണ്ടെത്തുന്നവരുമുണ്ട്. ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരക്കാർ ചാറ്റ് ചെയ്യുന്നത്. ശരീരഭാഗങ്ങള്‍ അല്‍പ്പം കണ്ടാല്‍ നെറ്റിച്ചുളിക്കുന്ന സെെബര്‍ ആങ്ങളമാര്‍ കഴിഞ്ഞ ദിവസം തെറി പറയാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു മോഡലും ജിം...
Van jones

ജോ ബൈഡന്‍ വിജയിച്ച വാര്‍ത്ത പങ്കുവെയ്ക്കവേ വികാരാധീനനായി സി.എൻ.എൻ അവതാരകന്‍ വാൻ ജോൺസ്

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ച വാര്‍ത്ത പങ്കുവെയ്ക്കവേ വികാരാധീനനായി സി.എൻ.എൻ അവതാരകന്‍ വാൻ ജോൺസ്. ബൈഡന്‍റെ വിജയം വിശകലനം ചെയ്യുമ്പോള്‍ വാൻ ജോൺസിന്‍റെ ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞു-'ഇതൊരു നല്ല ദിവസമാണ്. ഇന്ന് രക്ഷിതാവാകുക എളുപ്പമാണ്. ഒരു പിതാവാകുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല...

ഫേസ്ബുക് മേധാവി മാർക്ക് സക്കർബെർഗിനെ വെള്ളംകുടിപ്പിച്ച്  അലക്സാണ്ട്രിയ

വാഷിംടൺ ഡിസി: ഫേസ്ബുക് തലവൻ മാർക്ക് സക്കർബെർഗിനെതിരെ  മൂർച്ഛയേറിയെ ചോദ്യങ്ങളുമായി ഡെമോക്രാറ്റിക് നിയമനിർമ്മാതാവ് അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്. കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയെക്കുറിച്ചും പോലീസ് രാഷ്ട്രീയ പരസ്യങ്ങളോട് ഫേസ്ബുക്ക് വിമുഖത കാണിക്കുന്നതിനെക്കുറിച്ചും ആണ് കോർട്ടെസ് ബുധനാഴ്ച മാർക്ക് സക്കർബർഗിനോട് ചോദ്യങ്ങൾ ഉയർത്തിയത്.രാഷ്ട്രീയ പ്രവർത്തകർ ഫേസ്ബുക്കിന് പണം കൊടുത്തു  രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഫേസ്ബുക് ഉപയോഗിക്കുന്നു...
image during Fight against CAA, NRC

സവർണ സംവരണം സംഘപരിവാർ അജണ്ട ;കേരള സർക്കാരിനെ വിമർശിച്ച് ചന്ദ്രശേഖര്‍ ആസാദ്

ഡൽഹി: മുന്നോക്കക്കാരിലെ ദുർബല വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേരള സർക്കാർ നടപടിയെ എതിർത്ത് ഭീം ആർമി പാർട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദ്. മലയാളത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം അറിയിച്ചത്.ഭീം ആര്‍മി കേരള ഘടകം സാമ്പത്തിക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും...

അറിയണം കൃത്രിമ കാലുമായി പ്രളയബാധിതര്‍ക്കായി ഓടി നടക്കുന്ന ശ്യാമിനെ

ഇതിനോടകം പതിനാലു ശസ്ത്രക്രിയകൾ കഴിഞ്ഞ ശരീരം. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ശരീരത്തിൻ്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുന്ന ഒരു വിദ്യാർത്ഥിയുണ്ട് തിരുവനന്തപുരത്ത്....
Paul Van Meekeren delivers food to meet his needs

ടി20 മാറ്റിവെച്ചു; ജീവിക്കാൻ ‘ഡെലിവറി ബോയ്’ ആയി അന്താരാഷ്ട്ര താരം

ആസ്​റ്റർഡാം: മറ്റ് എല്ലാ മേഖലകളെയും പോലെ കായിക മേഖലയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചുവെച്ചിരുന്ന പല മത്സരങ്ങളും മാറ്റിവെച്ചതോടെ കായിക മേഖലയെ വരുമാനമാക്കിയ താരങ്ങളും പ്രതിസന്ധിയിലായി. അത്തരത്തിൽ 2020ൽ ആസ്​ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചപ്പോൾ പ്രതിസന്ധിയിലായ നെതർലൻഡ്‌സ്‌ ക്രിക്കറ്റർ പോൾ വാൻ മീകീരൻ ഇപ്പോൾ ജീവിക്കാനായി ഫുഡ് ഡെലിവറി...

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് തുഷാർ; ഗൾഫിലെ മറ്റു പ്രതികളെ മുഖ്യൻ കാണുന്നില്ലേയെന്നു സോഷ്യൽ മീഡിയ

ദുബായ്: ദുബായിൽ വണ്ടിച്ചെക്കു കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ബി.ഡി.ജെ.എസ്. നേതാവും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി അടിയന്തിരമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തുഷാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ കേന്ദ്രം ഭരിക്കുന്ന സഖ്യ കക്ഷിയായ ബി.ജെ.പി പോലും ഇടപെടാൻ അമാന്തിച്ചു...