24 C
Kochi
Tuesday, October 26, 2021

ആർ എസ് എസ്സിനെ വെളുപ്പിക്കുന്ന ബൈജു ആപ്പ് മുതലാളി അറിയാൻ

കോഴിക്കോട്:   ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനും സ്ഥാനം നൽകി ബൈജൂസ് ലേണിങ് ആപ്പ്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബംഗളൂരു ആസ്ഥാനമാക്കിയ ‘ബൈജൂസ് ലേണിങ് ആപ്പ്’. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്‌ക്കൊപ്പമാണ് സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് ഇടംപിടിച്ചിരിക്കുന്നതെന്നാണ് ഒരു മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തില്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന ആർ എസ് എസ്സുകാരുടെ...

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആക്രമിക്കുന്നത് ഹൈന്ദവരെ: ശോഭ സുരേന്ദ്രൻ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആക്രമിക്കുന്നത് ഹൈന്ദവരെ: ശോഭ സുരേന്ദ്രൻ
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ നിലവിൽ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾക്ക് വഴിവെയ്ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ  ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.'പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്' എന്ന ഫേസ്ബുക് പോസ്റ്റിൽ ശോഭ സുരേന്ദ്രൻ ആരോപിക്കുന്നു.'ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണം വിളികൾ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ്...

ബമ്പറടിച്ചു, കോടീശ്വരനായി, പക്ഷെ രാജൻ ഇപ്പോഴും ടാപ്പിങ് തൊഴിലാളി തന്നെ!

Kerala Xmas New Year Bumper lottery winner Rajan is still a tapping worker
 കണ്ണൂർ:ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയിട്ടും തന്റെ തൊഴിൽ മറക്കാതെ കണ്ണൂർ സ്വദേശി രാജൻ. കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജനാണ് വന്നവഴി മറക്കാതെ ഇപ്പോഴും തന്റെ ടാപ്പിങ് ജോലി തുടരുന്നത്.ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുന്ന തിരക്കിലാണ് ഇപ്പോൾ രാജൻ.'ബമ്പർ സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞ പിറ്റേ ദിവസം തന്നെ കടയിൽ പോയി പത്രം നോക്കി. സമ്മാനം കിട്ടിയെന്ന് അറിഞ്ഞപ്പോ അകെ...

പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി

പൂച്ചകളെ പോലെ മുട്ടിയൊരുമി ഒരു പുള്ളിപ്പുലി
ഹിമാചൽ പ്രദേശ് ഹിമാചൽ പ്രദേശിലെ തീർത്ഥൻ താഴ്‌വരയിൽ പുള്ളിപ്പുലിയുടെ വിചിത്രമായി ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യൻ ക്ലസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ രണ്ട് ക്ലിപ്പുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചകൾ ഉടലെടുത്തു.  പർവതപ്രദേശത്തെ വിനോദസഞ്ചാരികളുടെ കൂടെ ഒരു പുള്ളിപ്പുലി ചുറ്റിനടന്ന് തികച്ചും വിചിത്രമായി പെരുമാറുന്ന ഒരു വിഡിയോയും. രണ്ടാമത്തെ ക്ലിപ്പിൽ, പുള്ളിപ്പുലി ഒരു വൃദ്ധനുമായി കളികുന്നതും, മറ്റൊരാൾ ചിത്രമെടുക്കുന്നതുമാണ്.  പുള്ളിപ്പുലിയുടെ കളിതമാശയായി ഒരു കൂട്ടം ജനങ്ങൾ ഇതിനെ കാണുമ്പോൾ വന്യ മൃഗങ്ങളുടെ കാര്യത്തിൽ ഇത് അസാധ്യമാണ് എന്നാണ്...

കാലടി എസ്ഐ ‘സൂപ്പർ പ്ലേയറെ’ന്ന് സോഷ്യൽ മീഡിയ

Kalady SI trending in social media
 കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ ബാറ്റിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു.യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കയ്യിലെടുത്തപ്പോൾ അവരും ആവേശത്തിലായി. ബാറ്റിങ്ങും ബോളിങ്ങും ചെയ്തു യുവാക്കൾക്കൊപ്പം എസ്ഐ കുറെ നേരം അവരിലൊരാളായി മാറി.https://www.facebook.com/shihab.pa.16/videos/1819200504895752പോലീസ് ജീപ്പിൽ നിന്നിറങ്ങി യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന എസ്ഐ സ്റ്റെപ്റ്റോ ജോണിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്.https://www.youtube.com/watch?v=pfy4W0rYscY

“മാറി നിൽക്ക് അങ്ങോട്ട്” ഫുഡിനോട് തുമ്മാരുകുടി

 മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്കിലാണ് ഇന്ന് പത്രക്കാരുടെ മീറ്റ് ആൻ്റ് ഈറ്റ്... കേരളത്തിലെ ഭക്ഷണവും അതുണ്ടാക്കാൻ പോകുന്ന ദുരന്തങ്ങളെപറ്റിയും മുരളി തുമ്മാരുകുടി എഴുതിയ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഇതാണ് അദ്ദേഹം മലയാളികളോട് പറഞ്ഞത്:വീട്ടിലെ ഊണ്, മീൻ കറി ചെറുകടികൾ അഞ്ചു രൂപ മാത്രം ചട്ടി ചോറ് ബിരിയാണി പോത്തും കാല് ഷാപ്പിലെ കറി ബിരിയാണി അൽ ഫാം കുഴിമന്തി ബ്രോസ്റ്റഡ് ചിക്കൻ ഫ്രൈഡ് ചിക്കൻകേരളത്തിൽ യാത്ര ചെയ്യുന്പോൾ കാണുന്ന ബോർഡുകളാണ്...മലയാളികളുടെ ഭക്ഷണ വിഭവങ്ങൾ നാടും മറുനാടും കടന്ന് വിദേശിയിൽ എത്തി നിൽക്കുകയാണ്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി ബാംഗ്ളൂരിലും ദുബായിലുമുള്ള മലയാളികൾ നാട്ടിലെത്തിയതോടെ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ബർഗറും പിസയും...

ഔഫ്‌ അബ്ദുറഹ്മാന്‍ ഡിവൈഎഫ്‌ഐ ആയിരുന്നില്ല, സുന്നി പ്രവര്‍ത്തകനെന്ന് എസ് വൈ എസ് നേതാവ്

Ouf Abdurahman, Dyfi Worker Murdered in kanhangad
കോഴിക്കോട്‌: കാഞ്ഞങ്ങാട്‌ കൊല്ലപ്പെട്ട ഔഫ്‌ അബ്ദുറഹ്മാന്‍ എസ്‌ഐഎസ്‌ പ്രവര്‍ത്തകനായിരുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും എസ്‌വൈഎസ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവും എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന മുഹമ്മദലി കിണാലൂര്‍. "നൂറ്‌ ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക്‌ നടുവില്‍ ചുവപ്പ്‌ കൊടി പുതച്ച്‌ കിടക്കേണ്ടവനായിരുന്നില്ല. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു.'' മുഹമ്മദലി കിണാലൂരിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു.ഔഫ്‌ അബ്ദുറഹ്മാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന്‌ ഡിവൈഎഫ്‌ഐയും സിപിഎമ്മും അവകാശപ്പെടുന്നു. മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കുകയും വിപ്ലവ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കകയും ചെയ്‌തിരുന്നു. ഇത്‌ മയ്യിത്തിനോട്‌ കാട്ടിയ അതിക്രമമാണെന്ന്‌ മുഹമ്മദാലി കിണാലൂര്‍ ആരോപിക്കുന്നു. മരണാനന്തരം...

മീൻ കച്ചവടക്കാരനെ കഴുത്തറുത്ത് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Puthupet murder; fish seller being beheaded in road
ചെന്നൈ: പുതുപേട്ട് നഗരത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തിലെ മീൻ കച്ചവടക്കാരനായ  കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് മൂന്ന് പേർ ചേർന്ന് നഗരത്തിൽ വെച്ച് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.33 വയസുള്ള യുവാവിനെ മൂന്നു പേര്‍ ചേര്‍ന്നു കഴുത്തറുത്തുകൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെയണ്.മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ കുടുംബം പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിന്  മുന്നറിയിപ്പ് നല്‍കിയിരുന്നു.ബുധനാഴ്ച രാത്രി പുതുപ്പേട്ടിലെ ജോലി ചെയ്യുന്ന കടയ്ക്കു മുന്നില്‍ ഉറങ്ങികിടക്കുകയായിരുന്ന സന്തോഷിനെ മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.രണ്ടു പേര്‍ സന്തോഷിന്റെ കയ്യും...

സ്ത്രീ വിരുദ്ധതയോ കേരളത്തിന്റെ സാക്ഷരത?

social media against sexual comments with election candidates
 കേരളത്തിന്റെ സാക്ഷരതയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പറയുമ്പോഴും എവിടെയോ ആ സാക്ഷരത കാര്യമായി പ്രതിഫലിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഏറെ ചർച്ചകൾക്ക് പത്രയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ നിമിഷം വരെയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നു. അതിൽ അധികം വിമർശനം ഉയരാത്തതും എന്നാൽ വിമര്ശിക്കപ്പെണ്ടതുമാണ് സ്ത്രീ വിരുദ്ധത.ഈ തിരഞ്ഞെടുപ്പിൽ യുവജനങ്ങളായ നിരവധി സ്ത്രീകളും പുരുഷന്മാരും സ്ഥാനാർത്ഥികൾ ആയിരുന്നു. അവരുടെ വ്യത്യസ്തമായ രീതിയിലുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും ഒക്കെ ഏറെ ശ്രദ്ധേയമായി. അത്തരത്തിൽ തിരഞ്ഞെടുപ്പ് കാലത്ത്...

നായയെ കെട്ടിവലിച്ചയാളെ കയ്യോടെ പിടികൂടി കേരള പോലീസ്

യൂസഫ്
കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പോലീസ് അറിയിച്ചു.കൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടി ലൈസൻസ് റദ്ദ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടത്. ഇത്തരം ക്രൂരത അനുവദിക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു....