25 C
Kochi
Friday, July 3, 2020

മഹാരാഷ്ട്രയില്‍ സ്വകാര്യ ആശുപത്രികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

മുംബൈ: കൊവിഡ് ബാധിതരുടെ എണ്ണം 41,000 പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളുടെ നിയന്ത്രണം മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി രോഗികളില്‍ നിന്നും ഭീമമായ തുക വാങ്ങുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ചികിത്സ നിരക്കുകള്‍ സര്‍ക്കാര്‍ ഏകീകരിച്ചിട്ടുണ്ട്.ഏറ്റെടുത്ത ബെഡിലെ രോഗികളില്‍ നിന്നും വാങ്ങാവുന്ന...

കൊവിഡ് പ്രതിരോധം: കേരളത്തെ മാതൃകയാക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് മഹാരാഷ്ട്ര

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന ആവശ്യത്തെ ബോംബെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക പിന്തുടാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ...

മഹാരാഷ്​ട്രയില്‍ കൊവിഡ്​ ബാധിച്ചത്​ 1140 പൊലീസുകാര്‍ക്ക്​

മുംബൈ: സംസ്​ഥാനത്ത്​ ഇതുവരെ 1140 പൊലീസുകാര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചതായി മഹാരാഷ്​ട്ര പൊലീസ്​. നിലവില്‍ 862 പൊലീസ്​ ഉദ്യോഗസ്​ഥര്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുണ്ട്​. 268 പേര്‍ക്ക്​​​ രോഗം ഭേദമായതായും 10 പേര്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ട്. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ 19 ബാധിതരുള്ളത്​ മഹാരാഷ്​ട്രയിലാണ്​. വെള്ളിയാഴ്​ച 1576 പേര്‍ക്ക്​ പുതുതായി...

മുംബൈയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

മുംബൈ:   കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ലോക്ഡൗണ്‍ നീട്ടി. തീവ്രബാധിത മേഖലകളില്‍ മേയ് 31 വരെ ലോക്ഡൗണ്‍ തുടരും.പുനെ, മാേലഗാവ്, ഔറംഗബാദ് മേഖലകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,019 പേര്‍ മരിച്ചു. ഇന്നലെ മുംബൈയില്‍...

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കൊവിഡ് വ്യാപകം; ഉടന്‍ പ്രതിരോധിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മുംബൈ: മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ കൊവിഡ് വ്യാപനം എത്രയും പെട്ടെന്ന് തയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി. 26 ഉദ്യോഗസ്ഥര്‍ക്കടക്കം 77 ഓളം പേര്‍ക്കാണ് ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.വൈദ്യ പരിശോധയുടെ ഭാഗമായി ആര്‍തര്‍ റോഡ് ജയിലിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. സ്ഥിതി അതീവ ഗുരുതരമാണെന്നും മഹാരാഷ്ട്ര...

വളർച്ചാ ലക്ഷ്യങ്ങൾ നിറവേറ്റാൻ ബജറ്റിന് സാധിക്കില്ല; ക്രിസിൽ

മുംബൈ:  വളർച്ചാ  ലക്ഷ്യത്തിലെത്താൻ 2020 ബജറ്റ് കൊണ്ട് കേന്ദ്രസർക്കാരിന് സാധിക്കില്ലെന്ന് ക്രിസിൽ. പുതിയ ബജറ്റ്  ഹ്രസ്വകാല ഉത്തേജനം മാത്രമാണ്  നൽകുകയെന്നും  ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിൽ അറിയിച്ചു. 2020 സാമ്പത്തിക വർഷത്തിൽ  മികച്ച കാർഷിക വരുമാനം എന്നിവ കാരണം ചില ആശ്വാസങ്ങൾ ഉണ്ടാകുമെന്നും  ക്രിസിലിലെ  സാമ്പത്തിക വിദഗ്ധർ കൂട്ടിച്ചേർത്തു.

ഡിഎച്ച്‌എഫ്എല്‍ 12,700 കോടി വകമാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡിഎച്ച്‌എഫ്എല്‍ ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 80 വ്യാജ കമ്പനികളുടെ പേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇഡി അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മിര്‍ച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി...

മൊബൈല്‍ വഴി ഇനി പെട്രോളുമടിക്കാം; പുതിയ സംവിധാനവുമായി എജിഎസ്

മുംബൈ: ഫ്യുവല്‍ നോസിലില്‍നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോള്‍ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജിഎസ് ട്രാന്‍സാക്‌ട് ടെക്‌നോളജീസ് ലിമിറ്റഡ്. ഇതോടെ ഇനി മൊബൈല്‍ വഴി ആളുകള്‍ക്ക് ഇന്ധനം നിറയ്ക്കാം. ഫാസ്റ്റ്‌ലൈന്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍...

നവനിര്‍മാണ്‍ സേനയുടെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറ്റും.

മുംബൈ  തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കൊടിയുടെ നിറം മാറ്റുന്നു. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലുള്ള എം.എന്‍.എസിന്റെ നിലവിലെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറ്റും. തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്ന്  ശിവസേനയുടെ പിന്മാറ്റം സുവര്‍ണാവസരമെന്നാണ് രാജ്താക്കറെ വിലയിരുത്തുന്നത്. ഈ...

24 മണിക്കൂറും ഉണർന്നിരിക്കാനൊരുങ്ങി മുംബൈ 

മുംബൈ  ഇനിമുതൽ മുംബൈ നഗരത്തിലെ മാളുകൾ,ഷോപ്പിങ് കോംപ്ളെക്സുകൾ ,കടകൾ,റെസ്റ്ററന്റുകൾ,എന്നിവ ൨൪ മണിക്കൂറും പ്രവർത്തിക്കും. ഈ മാസം 27 മുതലാണ് നൈറ്റ് ലൈഫ് പദ്ധതി പ്രാബല്യത്തിൽ വരിക.മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ മകൻ സംസ്ഥാന ടൂറിസം മന്ത്രിയായ ആദിത്യ താക്കറെയുടെ സ്വപ്ന പദ്ധതിയാണിത്. രാത്രി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പോലീസ് സുരക്ഷാ ആവശ്യമെങ്കിൽ പണം...