25 C
Kochi
Saturday, July 4, 2020

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം; സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍

ബംഗളൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിഎം കെയര്‍ ഫണ്ടിനെതിരെ ട്വിറ്ററിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. കര്‍ണ്ണാടക ശിവമോഗയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505 എന്നീ വകുപ്പുകള്‍...

കര്‍ണാടകയില്‍ ഇനി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാത്രം 

ബംഗളൂരു: കര്‍ണാടകയില്‍ ഇനി മുതല്‍ ചുവപ്പ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ എന്നിവ ഇല്ല. സോണ്‍ തിരിക്കല്‍ ഇനിയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പകരം കര്‍ശനമായി നിരീക്ഷിക്കുന്ന കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി. ജില്ല തിരിച്ചുള്ള സോണുകളുടെ വര്‍ഗ്ഗീകരണം ഇനി നിലനില്‍ക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ പറഞ്ഞു.നിരവധി കേസുകളുള്ള ചെറിയ പ്രദേശങ്ങള്‍...

കേരളം ഉള്‍പ്പെടെ നാല്‌ സംസ്ഥാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളം കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര രാജ്യാന്തര, യാത്രക്കാര്‍ക്ക് വിലക്ക് ബാധകമാകും.മേയ് 31 വരെ ഈ പ്രവേശന വിലക്ക് തുടരും. ഇന്ന് മന്ത്രിസഭ...

1610 കോടിയുടെ പ്രത്യേക കൊവിഡ് പാക്കേജുമായി കര്‍ണാടക

ബംഗളൂരു: ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി കർണാടക സർക്കാർ 1610 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അലക്കുകാർ, ബാർബർമാർ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുളളവർക്ക് 5000 രൂപ സഹായം നൽകും. പച്ചക്കറി, പൂ കര്‍ഷകര്‍ എന്നിവർക്ക് 25000 രൂപവരെയാണ് സഹായം. അതേസമയം മദ്യവില 11 ശതമാനം കൂട്ടി.ബംഗളൂരുവിൽ കുടുങ്ങിയ...

കുടിയേറ്റക്കാര്‍ക്ക് സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ബംഗളൂരു മജിസ്റ്റിക്കിലെ ബിഎംടിസി ബസ്റ്റാന്‍റില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുന്നത്.കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന്‍റെ ചെലവായ ഒരു...

മംഗളൂരുവിൽ ഇന്ന് നിയന്ത്രങ്ങൾക്ക് ഒൻപത് മണിക്കൂർ ഇളവ്

മംഗളൂരു: രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗണിനിടയില്‍ ഇന്ന് മംഗളൂരുവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. അവശ്യ സാധനങ്ങൾ വാങ്ങാനായി രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. അതേസമയം കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ കാസർകോട് രണ്ട് പേർ കൂടി മരിച്ചു. അതേസമയം, ജില്ലയിലെ കൊവിഡ്...

പാകിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ വിരുദ്ധതയോ?

ബംഗളൂരു: ബംഗളൂരുവില്‍ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യമുയര്‍ന്നത് വിവാദമാകുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതോടെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നിരവധി നിര്‍വ്വചനങ്ങളുമായി ബിജെപി അനുകൂലര്‍ രംഗത്ത് വന്നിട്ടുണ്ട്.അതെ സമയം, പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് കരുതി, ആരും ഹിന്ദുസ്ഥാന്‍ വിരുദ്ധരാകുന്നില്ലെന്നും മറുവാദങ്ങള്‍ ഉയരുന്നു. എന്തു...

ബംഗളൂരു സബർബൻ റെയിൽവെ പദ്ധതി; 3 വർഷത്തിനുള്ളിൽ പൂർത്തിയാകും

ബംഗളൂരു: ബംഗളൂരു സബർബൻ റെയിൽവേ പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിനായി സമർപ്പിക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയുരപ്പ. പദ്ധതിയുടെ ഏകദേശ ചെലവ് 18,600 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ 20 ശതമാനം അനുപാതത്തിലും 20 ശതമാനം കേന്ദ്രം പങ്കിടുന്നതിലും ബാക്കി സ്ഥാപന വായ്പയായും എടുക്കും. പദ്ധതി പ്രകാരം...

ആറു മാസത്തിനുള്ളില്‍ വാട്ട്സാപ്പ് പേ ആരംഭിക്കും; സക്കര്‍ബര്‍ഗ് 

ബംഗളൂരു: ഇന്ത്യയില്‍ പെയ്മെന്‍റ് ലൈസന്‍സ് അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴും ആറു മാസത്തിനുള്ളില്‍ പല രാജ്യങ്ങളിലും വാട്ട്സാപ്പ്  പേ പ്രാബല്യത്തില്‍ വരുമെന്ന പ്രസ്താവനയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്.  വാട്ട്സാപ്പ്, മെസ്സഞ്ചര്‍ എന്നീ പ്രൈവറ്റ് ആപ്പുകളെ, ബിസിനസ് ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന സോഷ്യല്‍ പ്ലാറ്റ് ഫോമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതു വഴി വാട്ട്സാപ്പിലൂടെ ഫോട്ടോ അയക്കുന്ന...

വിപ്രൊ സിഇഒ അബിദലി നീമുചൗള രാജിവച്ചു

ബംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ അബിദലി നീമുചൗള രാജിവെച്ചു. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്ന് വിപ്രൊ വ്യക്തമാക്കി. അടുത്ത സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഡയറക്ടര്‍ബോര്‍ഡ് ആരംഭിച്ചതായി വിപ്രൊ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ പിന്‍ഗാമിയെ കണ്ടെത്തുന്നത് വരെ നീമുചൗള ചുമതലകളില്‍ തുടരും. കോടീശ്വരന്‍...