24 C
Kochi
Friday, January 24, 2020

സമ്പദ്ഘടന ശക്തിപ്പെടുത്തുമെന്ന് പ്രകാശ് ജാവദേക്കര്‍

ഡൽഹി ഇന്ത്യന്‍ സമ്പദ്ഘടന പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്, ഇക്കാര്യത്തിലാരും അശുഭാപ്തി വിശ്വാസം വച്ച് പുലര്‍ത്തണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ വരാനിരിക്കുന്ന പൊതു ബജറ്റില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അന്താരാഷ്ട്ര നാണയനിധി കുറച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം. മധ്യവര്‍ഗക്കാരെ...

ആർട്ടിക്കിൾ 370 വിശാല ബെഞ്ചിലേക്ക്

ന്യൂ ഡൽഹി: ആർട്ടിക്കിൾ 370 പ്രകാരമുള്ള  ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. നേരത്തെയുള്ള രണ്ട് വിധിന്യായങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മാത്രമാണിതെന്നും കോടതി വ്യക്‌തമാക്കി. സർക്കാരിതര സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവയ്ക്കായി യഥാക്രമം...

നിർഭയ കേസ്; ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ

 ന്യൂ ഡൽഹി: നിർഭയ കേസിൽ തടവുകാരെ തൂക്കിക്കൊല്ലാൻ 7 ദിവസത്തെ കാലതാമസം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം കോടതിയെ സമീപിച്ചു.  പ്രതികളെ തൂക്കിലേറ്റരുതെന്ന നിരവധി മാർഗ നിർദേശങ്ങൾ വന്നതോടെ ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക്  വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് കോടതി പുറപ്പെടുവിച്ച ശേഷം കാരുണ്യ അപേക്ഷ നൽകാം...

ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ്

 ന്യൂ ഡൽഹി:  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ കോടതി അനുമതി. ആസാദ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി അനുമതി നൽകിയത്.നാല് ആഴ്ച്ച  ഡൽഹിയിൽ പ്രവേശിക്കരുത് എന്നായിരുന്നു നേരത്തെ ജാമ്യത്തിൽ വിധിച്ചിരുന്നത്.എയിംസിൽ അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നും അതിനാൽ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. പൗരത്വ...

നിർഭയ കേസ്; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും 

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് നടക്കുമ്പോൾ തനിക്ക്   പ്രായപൂർത്തി ആയിരുന്നില്ല എന്ന് കാട്ടി പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ ഹർജിയാണ്   ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രായപൂർത്തി ആകാത്തതിനാൽ  ജുവനൈൽ പ്രകാരമുള്ള വിചാരണയാണ് നടക്കേണ്ടിയിരുന്നതെന്നാണ് പ്രതിയുടെ വാദം. ഇതേ...

ഇനി ബിജെപി ദേശീയ അദ്ധ്യക്ഷൻ; ജെ പി നഡ്ഡ

ന്യൂ ഡൽഹി:   അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ സ്ഥാനമേൽക്കും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ, ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് എത്തുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്ന ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിമാചല്‍ പ്രദേശില്‍...

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല: കങ്കണ റാണാവത്ത്

മുംബൈ:   രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് നടി കങ്കണ റാണാവത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ നടി ദീപിക സന്ദർശിച്ച നടപടിയെക്കുറിച്ച്‌ തനിക്കൊന്നും പറയാനില്ലെന്നും, ദീപിക അവരുടെ ജനാധിപത്യ അവകാശമാണ് വിനിയോഗിച്ചതെന്നും കങ്കണ പറഞ്ഞു. പ്രതിഷേധം നടത്തുന്ന തുക്‌ഡെ സംഘത്തെ സന്ദര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ വ്യക്തമാക്കി. രാജ്യത്തെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം: സീതാറാം യെച്ചൂരി 

ന്യൂഡൽഹി  പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള പോരാട്ടമാണിതെന്നും, ഈ പോരാട്ടത്തിൽ ദേശീയതലത്തിൽ കോൺഗ്രസ്സും, ഇടതുപക്ഷവും ഒന്നിച്ച പോലെ കേരളത്തിലും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഎഫുമായി യോജിച്ചുള്ള സമരത്തിന് തയാറല്ലെന്ന് കോൺഗ്രസ്...

അദാനിക്ക് വേണ്ടി കേന്ദ്രം ഇടപെട്ടെന്ന് കോണ്‍ഗ്രസ്സ്

ന്യൂ ഡല്‍ഹി: അദാനിക്ക് വേണ്ടി 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ്സ്. ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡുമായി ചേര്‍ന്ന് അദാനി ഡിഫന്‍സ് നാവികസേനയ്ക്ക് വേണ്ടി ആറ് ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള നിര്‍മിക്കാനുള്ള പദ്ധതിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. 45,000 കോടിയുടെ ഈ ഇടപാടില്‍ അദാനിക്ക്...

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബ​ജ​റ്റ്​ സ​മ്മേ​ള​നം 31ന് ​ആ​രം​ഭി​ക്കും

ന്യൂ ഡല്‍ഹി: ശ​നി​യാ​ഴ്​​ച​യാ​ണെ​ങ്കി​ലും ഇ​ക്കൊ​ല്ല​ത്തെ കേ​ന്ദ്ര​ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​നു​ത​ന്നെയുണ്ടാകും. പാ​ർ​ല​മെന്‍റിന്‍റെ ബ​ജ​റ്റ്​ സ​മ്മേ​ള​നം ജ​നു​വ​രി 31ന്​ ​ആ​രം​ഭി​ക്കും. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ​യാ​ണ്​ തു​ട​ക്കം. അ​ന്നു ത​ന്നെ സാ​മ്പ​ത്തി​ക സ​ർ​വേ​യും പാ​ർ​ല​മെന്‍റി​ൽ വെ​ക്കും. ശ​നി​യാ​ഴ്​​ച ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്​​സ​ഭ​യി​ൽ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കും....