23.2 C
Kochi
Sunday, January 26, 2020

കാശ്മീരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

കാശ്മീർ: അനുഛേദം  370 ഇടുത്തുകളയുന്നതിന് മുന്നോടിയായി കാശ്മീരിൽ നിർത്തലാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു.  അഞ്ചു മാസത്തിലേറെ നീണ്ടുനിന്ന ഇന്റർനെറ്റ് നിരോധനം ഇന്ന് മുതലാണ് പുനഃസ്ഥാപിച്ചത്. ഇന്ന് മുതൽ കാശ്മീരിൽ 2 ജി ഇന്റർനെറ്റ് സേവനം ലഭ്യമാണെന്നാണ്  പിടിഐ റിപ്പോർട്ട് ചെയ്തത്. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് ഇപ്പോൾ കിട്ടുന്നത്.ജമ്മു...

സമ്പദ്ഘടന ശക്തിപ്പെടുത്തുമെന്ന് പ്രകാശ് ജാവദേക്കര്‍

ഡൽഹി ഇന്ത്യന്‍ സമ്പദ്ഘടന പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്, ഇക്കാര്യത്തിലാരും അശുഭാപ്തി വിശ്വാസം വച്ച് പുലര്‍ത്തണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ വരാനിരിക്കുന്ന പൊതു ബജറ്റില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അന്താരാഷ്ട്ര നാണയനിധി കുറച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം. മധ്യവര്‍ഗക്കാരെ...

നവനിര്‍മാണ്‍ സേനയുടെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറ്റും.

മുംബൈ  തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കൊടിയുടെ നിറം മാറ്റുന്നു. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലുള്ള എം.എന്‍.എസിന്റെ നിലവിലെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറ്റും. തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്ന്  ശിവസേനയുടെ പിന്മാറ്റം സുവര്‍ണാവസരമെന്നാണ് രാജ്താക്കറെ വിലയിരുത്തുന്നത്. ഈ...

ആർട്ടിക്കിൾ 370 വിശാല ബെഞ്ചിലേക്ക്

ന്യൂ ഡൽഹി: ആർട്ടിക്കിൾ 370 പ്രകാരമുള്ള  ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. നേരത്തെയുള്ള രണ്ട് വിധിന്യായങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മാത്രമാണിതെന്നും കോടതി വ്യക്‌തമാക്കി. സർക്കാരിതര സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവയ്ക്കായി യഥാക്രമം...

നിർഭയ കേസ്; ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ

 ന്യൂ ഡൽഹി: നിർഭയ കേസിൽ തടവുകാരെ തൂക്കിക്കൊല്ലാൻ 7 ദിവസത്തെ കാലതാമസം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം കോടതിയെ സമീപിച്ചു.  പ്രതികളെ തൂക്കിലേറ്റരുതെന്ന നിരവധി മാർഗ നിർദേശങ്ങൾ വന്നതോടെ ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക്  വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് കോടതി പുറപ്പെടുവിച്ച ശേഷം കാരുണ്യ അപേക്ഷ നൽകാം...

24 മണിക്കൂറും ഉണർന്നിരിക്കാനൊരുങ്ങി മുംബൈ 

മുംബൈ  ഇനിമുതൽ മുംബൈ നഗരത്തിലെ മാളുകൾ,ഷോപ്പിങ് കോംപ്ളെക്സുകൾ ,കടകൾ,റെസ്റ്ററന്റുകൾ,എന്നിവ ൨൪ മണിക്കൂറും പ്രവർത്തിക്കും. ഈ മാസം 27 മുതലാണ് നൈറ്റ് ലൈഫ് പദ്ധതി പ്രാബല്യത്തിൽ വരിക.മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ മകൻ സംസ്ഥാന ടൂറിസം മന്ത്രിയായ ആദിത്യ താക്കറെയുടെ സ്വപ്ന പദ്ധതിയാണിത്. രാത്രി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പോലീസ് സുരക്ഷാ ആവശ്യമെങ്കിൽ പണം...

ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹം; ആദിത്യനാഥ് 

ഉത്തർ പ്രദേശ്: പ്രതിഷേധങ്ങളിൽ  'ആസാദി' മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും  ആദിത്യനാഥ്.കാണ്‍പുരില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് സ്വീകാര്യമല്ല, ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കാനായി പ്രതിപക്ഷം സ്ത്രീകളെയും...

ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ്

 ന്യൂ ഡൽഹി:  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ കോടതി അനുമതി. ആസാദ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി അനുമതി നൽകിയത്.നാല് ആഴ്ച്ച  ഡൽഹിയിൽ പ്രവേശിക്കരുത് എന്നായിരുന്നു നേരത്തെ ജാമ്യത്തിൽ വിധിച്ചിരുന്നത്.എയിംസിൽ അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നും അതിനാൽ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. പൗരത്വ...

നിർഭയ കേസ്; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും 

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് നടക്കുമ്പോൾ തനിക്ക്   പ്രായപൂർത്തി ആയിരുന്നില്ല എന്ന് കാട്ടി പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ ഹർജിയാണ്   ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രായപൂർത്തി ആകാത്തതിനാൽ  ജുവനൈൽ പ്രകാരമുള്ള വിചാരണയാണ് നടക്കേണ്ടിയിരുന്നതെന്നാണ് പ്രതിയുടെ വാദം. ഇതേ...

ഇനി ബിജെപി ദേശീയ അദ്ധ്യക്ഷൻ; ജെ പി നഡ്ഡ

ന്യൂ ഡൽഹി:   അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ സ്ഥാനമേൽക്കും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ, ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് എത്തുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്ന ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിമാചല്‍ പ്രദേശില്‍...