24 C
Kochi
Friday, January 24, 2020

ഒരു കൊട്ട പൊന്നും വേണ്ടാ…മിന്നും വേണ്ടാ…പുസ്തകങ്ങൾ മതിയെന്ന് വധു

കൊല്ലം:   മുസ്ലീങ്ങൾക്കിടയിൽ വരൻ വധുവിനു നൽകുന്ന വിവാഹമൂല്യമാണ് മഹർ. അത് സ്ത്രീകൾക്കുള്ള അവകാശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി പൊന്നും പണവുമാണ് മഹറായിട്ട് നൽകപ്പെടുന്നത്. എന്നാൽ മഹറായിട്ട് തനിക്കു പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഒരു വധു ആവശ്യപ്പെട്ടത്. വരൻ അതുതന്നെ നൽകുകയും ചെയ്തു. ഇജാസും അജ്‌നയുമാണ് വിവാഹത്തിന് ഇങ്ങനെയൊരു പുതുമ നൽകിയത്....

ഭാരതം ഉണർന്നിരിക്കുന്നു; ഇനി മോദിജിയ്ക്ക് ഉറങ്ങാം

ന്യൂഡൽഹി:   പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും, ലോകമെങ്ങും, നടന്നുകൊണ്ടിരിക്കുമ്പോൾ മോദിക്കെതിരെ, മറ്റു നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഒരു സ്ത്രീ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലാവുകയാണ്. അതിൽ നിന്ന് അല്പം:-സർ, നടപ്പിലാക്കുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കില്ല. പ്രതിനിധികളെ നമ്മളാണ് തിരഞ്ഞെടുക്കുന്നത്. നമ്മൾ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നു. ഇവർ ഒരുതരത്തിൽ നമ്മുടെ ജോലിക്കാരാണ്. 132...

മകന്റെ പഠനവും പിതാവിന്റെ പീഡനവും

കൊല്ലം:   ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനുശേഷം, അധ്യാപിക, രക്ഷിതാക്കളെ സ്കൂളിലേക്കു വിളിപ്പിച്ച് വിദ്യാർത്ഥിയുടെ പഠനനിലവാരം പങ്കുവയ്ക്കുന്ന അവസരത്തിൽ ഒരു രക്ഷിതാവ് അക്രമാസക്തനായി സ്വന്തം മകനെ മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമത്തിൽ ചർച്ചയാവുന്നത്. പിതാവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. അധ്യാപികയുടെ നിലപാടും തെറ്റായിരുന്നു എന്നും അഭിപ്രായമുണ്ട്. എല്ലാത്തിനും മീതെ ആ കുട്ടിയോടുള്ള സഹതാപവും സ്നേഹവും...

ഇന്ത്യക്കാർ ബിജെപിയോടു പറയുന്നു “സോറി റോങ് നമ്പർ”

“പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുവന്ന ന്യുനപക്ഷങ്ങൾക്ക് നീതിയും അധികാരവും ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നിരിക്കുന്ന പൌരത്വ ഭേദഗതി നിയമത്തിൽ നിങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി 8866288662 എന്ന നമ്പറിൽ മിസ് കോൾ ചെയ്യാൻ രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു.” എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റു...

പ്രതീക്ഷയോടെ, നിന്റെ അർബൻ സെക്കുലർ അമ്മ

കോഴിക്കോട്:   മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ കേസ് എൻ‌ഐ‌എ ഏറ്റെടുത്തിരിക്കുകയാണ്. അലനും താഹയും പരിശുദ്ധന്മാരാണെന്ന ധാരണ വേണ്ടെന്നും ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചു കൊണ്ടു പോയതല്ലെന്നും അവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് മഹാപരാധമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...

മുസ്ലിം സ്ത്രീകൾ പരിധി വിടരുതെന്ന സമസ്തയുടെ മുന്നറിയിപ്പിനെ വിമർശിച്ച് ഷബ്‌ന സിയാദ്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ് മൗലാനമാര്‍ ഫത്വവ ഇറക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ലെന്ന് ഷബ്‌ന പോസ്റ്റിലൂടെ ചോദിക്കുന്നു. പ്രക്ഷോഭങ്ങളുടെ രീതിയെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലാതെ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ജാമിഅ മില്ലിയയിലെ ഹിജാബ്...

ദേശീയ പൗരത്വ നിയമം: കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രങ്ങൾ നൽകില്ലെന്നു പ്രചാരണം നടക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റ് 

കൊച്ചി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു കേന്ദ്ര സർക്കാർ നൽകുന്ന പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രം പ്രസിദ്ധീകരിക്കില്ലെന്നുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നതായി മുഹമ്മദ് വിപി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പോസ്റ്ററുകൾ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. പത്രത്തിന്റെ മൂല്യം കാത്തു സൂക്ഷിക്കാനാണ് കേന്ദ്ര സർക്കാർ പരസ്യങ്ങൾ ബഹിഷ്കരിക്കുന്നതെന്നാണ് ചന്ദ്രികയുടെ അനുഭാവികളും ലീഗുകാരുടെയും  പരക്കെയുള്ള വാദമെന്നും...

സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും സ്ത്രീകളെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാമോ?

ബംഗളൂരു:  ശുഭം നേഗി എന്ന എന്‍ജീനിയര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബംഗളൂരുവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിനാധാരം.ജീവന്‍ അപകടത്തിലാകുമെന്നും അറസ്റ്റിലാകുമെന്നും അറിയാമായിരുന്നിട്ടും ധാരാളം ആളുകള്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും, പ്രതിഷേധത്തില്‍ സ്ത്രീകളായിരുന്നു മുന്നില്‍, പോലീസില്‍...

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിനിടയിലെ പ്രണയം

ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ?പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും പടർന്നുപിടിച്ചപ്പോൾ പ്രതിഷേധക്കളത്തിലേക്ക് ഇറങ്ങിയ, ഡൽഹിയിലെ ഒരാളാണ് തന്റെ കാമുകി മെഹക്കിനുള്ള സന്ദേശങ്ങൾ വാട്സാപ്പ് വഴി സുഹൃത്തിനെ ഏൽപ്പിച്ചത്.ആ സന്ദേശം...

സ്വകാര്യ വാര്‍ത്താ ചാനലിലേക്ക് അതിക്രമിച്ച് കയറി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ആക്രമണം

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ അസമില്‍ നടക്കുന്ന തെരുവു യുദ്ധത്തിനിടയില്‍ കാരണങ്ങളൊന്നുമില്ലാതെ ചാനല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്വകാര്യ വാര്‍ത്താ ചാനലായ പ്രാഗ് ന്യൂസിന്‍റെ ഗുവാഹത്തിയിലുള്ള ഓഫീസ് കെട്ടിടത്തിനകത്താണ് സിആര്‍പിഎഫ് ആക്രമണം നടത്തിയത്.വ്യാഴാഴ്ച വൈകിട്ടാണ് മൂന്നാമത്തെ ഗേറ്റിലൂടെ കെട്ടിടത്തിനകത്തേക്ക്...