26.2 C
Kochi
Friday, July 19, 2019

സൈബർ ഹിംസകളിൽ സ്ത്രീകൾ നീതി അർഹിക്കുന്നുവോ?

കേരളത്തിലെ ചെറുപ്പക്കാരികൾ നേരിടുന്ന സൈബർ ഹിംസയെപ്പറ്റി ഞങ്ങൾ അടുത്തിടെ നടത്തിയ ഒരു ചെറുപഠനത്തിൽ വെളിപ്പെട്ട ഒരു കാര്യം രസകരമായിത്തോന്നി. മുന്നൂറിലധികം ബിരുദവിദ്യാർത്ഥിനികൾക്കു നൽകിയ ചോദ്യാവലിയിൽ സ്ത്രീകൾ ഓൺലൈൻ ജീവിതത്തിൽ അഭിമുഖീകരിക്കാൻ ഇടയുള്ള രണ്ടു സാഹചര്യങ്ങളോടുള്ള പ്രതികരണം ആവശ്യപ്പെട്ടിരുന്നു. ഒന്ന്, യൂട്യൂബിൽ സ്വന്തം ചാനൽ ആരംഭിച്ച് സാമൂഹികവും, രാഷ്ട്രീയവുമായ...

ഫെമിനിസം ചിലർക്ക് ഷോക്ക് ആവുന്നുവോ?

 പലരും ഫോർവേഡ് ചെയ്തുകിട്ടിയ ഒരു കാർട്ടൂണിനെപ്പറ്റി എഴുതണമെന്ന് കുറച്ചു ദിവസമായി വിചാരിക്കുന്നു. അത് ആദ്യം അയച്ചുതന്ന സുഹൃത്ത് പറഞ്ഞത് കെ.എസ്.ഇ.ബിയിലെ ഒരു സീനിയർ എഞ്ചിനീയർ ഇതു പ്രചരിപ്പിക്കുന്നു എന്നാണ്. മറ്റൊരാൾ തന്റെ കോളേജിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രഫസറായ ഒരാൾ ഷെയർ ചെയ്യുന്നു എന്നാണ് പറഞ്ഞത്. മൂന്നാമത്തെ...

പ്രണയം; ശരീരം; അറപ്പ്

അടുത്തകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ലാസർ ഷൈൻ, ആർത്തവരക്തം വീഴ്ത്തിയ തുണി പ്രണയിക്കു സമ്മാനമായിക്കൊടുക്കൂ എന്ന് സ്ത്രീകളോടു പറഞ്ഞത് വിവാദമായിത്തീർന്നിരിക്കുന്നു. അതിനെ എതിർത്ത് ഉയർന്ന ശബ്ദങ്ങൾ പലതും, ഈ നിർദ്ദേശം അറപ്പുളവാക്കുന്നതാണെന്നും ആർത്തവരക്തം മറ്റേതു വിസർജ്യം പോലെ മാത്രം കണക്കാക്കപ്പെടേണ്ടതുമാണെന്നും വാദിക്കുന്നു. ഇങ്ങനെ നിർദ്ദേശിക്കുന്നതിലെ ആൺഹുങ്കിനെ പലരും...

നവോത്ഥാന മതിലുകൾക്കും നാമജപധ്വനികൾക്കും വെല്ലുവിളിയാവുന്ന ആർത്തവചർച്ചകൾ

 “ആർത്തവത്തെ കുത്തിപ്പൊക്കുന്നത് ഹിന്ദുസ്ത്രീകളെ മാത്രം ഉന്നം വച്ച് അവരെ അപമാനിക്കാനല്ലേ, ആ വഴിക്ക് ഹിന്ദുക്കളെ അപമാനിക്കാനല്ലേ” എന്നൊക്കെ കേരളത്തിലെ സവർണ്ണസ്ത്രീസംസ്കാരത്തിനുള്ളിൽ ജീവിക്കുന്നവരായ ഉന്നതബിരുദധാരിണികൾ ചോദിക്കുന്നു. ഈ വാക്കുപോലും കേരളത്തിലെ സ്ത്രീകൾ ഉപയോഗിക്കാറില്ല, പിന്നെ എന്തിനാണ് അതുപയോഗിച്ചുള്ള പ്രചരണമെന്നും.ആരും അധികം ഉപയോഗിക്കാത്ത വാക്കാണ്, അതുകൊണ്ട് നാം അതിനെ ചർച്ച...