25 C
Kochi
Friday, July 3, 2020

സ്വകാര്യതകളെ ബഹുമാനിക്കാൻ ഇനിയും പഠിക്കാത്ത മാധ്യമ ലോകം

ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ യുവ പത്രപ്രവർത്തകൻ ബഷീർ വിസ്മൃതിയിൽ ആയി തുടങ്ങി. എന്നാൽ ആ സംഭവത്തിൽ ഉൾപ്പെട്ട വഫ ഫിറോസ് എന്ന യുവതിയെ കുറിച്ചുള്ള കഥകളും ഉപകഥകളുമായി കഴിഞ്ഞ മൂന്നാഴ്ച നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. വഫയുടെ വിദേശത്തുള്ള ഭർത്താവ് വിവാഹമോചനത്തിന് വേണ്ടി അയച്ച വക്കീൽ നോട്ടീസും...

പെഹ്‌ലുഖാനെ നിങ്ങളെന്തിനാണ് മഴയത്തു നിര്‍ത്തുന്നത്?

രാജസ്ഥാന്‍: പെഹ്‌ലുഖാനെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി തന്നെ ഇന്ത്യന്‍ ജനത മുഴുവന്‍ ടിവി ചാനലുകളിലൂടെയും സമൂഹ മാധ്യങ്ങളിലൂടെയും കണ്ടതാണ്. ഗോ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അക്രമി സംഘത്തിന്റെ കൈകളാല്‍ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടതാണ് എന്നു തിരിച്ചറിയാന്‍ ഇതിലും വലിയ എന്തു തെളിവായിരുന്നു നീതിപീഠത്തിന് വേണ്ടിയിരുന്നത്.ഇന്നും...

അതെ, ഇതൊരു വെള്ളരിക്കാപ്പട്ടണം തന്നെ

നമ്മുടെ യുക്തിക്കും നീതി ബോധത്തിനും ഉൾക്കൊളളാനാകാത്ത സംഭവങ്ങൾ നടക്കുമ്പോൾ പറയുന്നൊരു ചൊല്ല് മാത്രമാണ് "ഇതെന്താ വെള്ളരിക്ക പട്ടണമാണോ?"എന്ന്. എന്നാൽ ഇപ്പോൾ ആ ചൊല്ലിനെ അന്വർത്ഥമാക്കുന്ന സംഭവ വികാസങ്ങളിലൂടെ കടന്നു പോകുകയാണ് നമ്മുടെ നാട്.സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി...

പി.എസ്.സി പരീക്ഷയിലെ കോപ്പിയടി സാദാ കോപ്പിയടി അല്ലെന്നു പറയുന്നത് എന്തുകൊണ്ട്?

പരീക്ഷകൾ ഉണ്ടായ കാലം മുതലേ കോപ്പിയടികളും, തിരിമറിയും ഒക്കെ ഉണ്ടല്ലോ..അവർക്കെതിരെ കേസെടുത്തില്ലേ? ആജീവാനന്തം വിലക്കിയില്ലേ? ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചല്ലോ..പിന്നെന്തിനാണ് യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്ന് എസ്.എഫ്.ഐ വിദ്യാർഥികൾ കോപ്പിയടിച്ചതിന് മാധ്യമങ്ങളും പ്രതിപക്ഷവും ഇങ്ങനെ ബഹളം വെക്കുന്നത്? പലരും ഉയർത്തുന്ന ചോദ്യമാണ്. പക്ഷെ വെറുമൊരു കോപ്പിയടി വിഷയം മാത്രമല്ല...

ശബരിമല വിഷയം : ബി.ജെ.പിക്കു കിട്ടിയ ലോട്ടറി

കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞിരിക്കുന്നു. മുന്നണികൾ  വോട്ടെണ്ണൽ ദിവസം കാത്തിരിക്കുന്നു. ഉയർന്ന പോളിംഗ് ശതമാനത്തിന്റെ കണക്കുകൾ കൂട്ടിയും, കിഴിച്ചും, വിജയ പ്രതീക്ഷകളും, ആശങ്കകളും പങ്കുവെച്ച് പാർട്ടി നേതൃത്വങ്ങളും അണികളും. ജനാധിപത്യത്തെ തുരങ്കം വെക്കുന്ന കള്ള വോട്ടുകളുടെ കുറച്ചു വാർത്തകൾ അല്ലാതെ പൊതുവെ സമാധാനപരമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം.ഇക്കുറി...

പരാജയം മണത്തറിഞ്ഞ് മോദിയും ഷായും; 40 എം.എൽ.എമാരെ വശത്താക്കാൻ ശ്രമം

തൃണമൂൽ കോൺഗ്രസ്സിന്റെ 40 എം.എൽ.എ മാർ തന്റെ കൂടെയാണെന്ന് ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി പറഞ്ഞു. “മെയ് 23 നു ശേഷം ബംഗാൾ മുഴുവൻ താമര വിരിയുമ്പോൾ, ദീദി (മമത), നിങ്ങളുടെ എം.എൽ.എ മാർ നിങ്ങളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നത് നിങ്ങൾക്കു കാണാം. നിങ്ങളുടെ 40 എം.എൽ.എമാർ ഇന്നും...