25 C
Kochi
Monday, September 23, 2019
Home ചര്‍ച്ചാവിഷയം | Opinion അരവിന്ദ് വി.എസ്.

അരവിന്ദ് വി.എസ്.

മലയാളികളുടെ നീതിബോധം ഉരച്ചു നോക്കുന്ന കല്ലാണ് മരട് ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ

ചരിത്രപരമായി നോക്കുമ്പോൾ മാത്രമേ വസ്തുതകളുടെ യാഥാർത്ഥ്യവും സാമൂഹിക ഘടനയുടെ സ്വഭാവവും വ്യക്തമാകുകയുള്ളു. തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സമൂഹത്തിൽ ഉയർന്നു വന്നിരിക്കുകയാണ്. ഫ്ലാറ്റുകൾ പൊളിക്കണമെന്നു സുപ്രീം കോടതി ഉത്തരവ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ കുടിയൊഴിപ്പിക്കലുകൾ തമ്മിലുള്ള...

ഗാഡ്‌ഗിൽ റിപ്പോർട്ട് സാമൂഹ്യ ശാസ്ത്രപരമായ ഒരു ജനാധിപത്യരേഖയാണ് – ഭാഗം 2

ഈ ഭാഗത്തിൽ മുൻപ് സൂചിപ്പിച്ച റിപ്പോർട്ടിന്റെ രീതിശാസ്ത്രങ്ങളുടെ സങ്കീർണ്ണതയിലേക്ക് കടക്കാം. അതിന്റെ സങ്കീർണ്ണത ആകെ മൊത്തം ശാസ്ത്രങ്ങളുടേതാണ്. സോഷ്യോളജിയുടെ സ്ഥാപകനായ അഗസ്റ്റ് കോംറ്റ് (Auguste Comte) ശാസ്ത്രങ്ങളെയാകെ താരതമ്യം ചെയ്ത് തരംതിരിക്കുന്നുണ്ട്. സാമൂഹികശാസ്ത്രത്തിന്റെയും അതുവഴി ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെയും സങ്കീർണ്ണതകൾ മനസ്സിലാക്കാൻ ഈ താരതമ്യം സഹായിക്കും. സോഷ്യോളജിയുടെ സ്ഥാപകനാണ്...

ഗാഡ്‌ഗിൽ റിപ്പോർട്ട് സാമൂഹ്യ ശാസ്ത്രപരമായ ഒരു ജനാധിപത്യരേഖയാണ് – ഭാഗം 1

  ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രധാനമാകുന്നത് അത് സാമൂഹികശാസ്ത്രപരമായ ഒരു അന്വേഷണ റിപ്പോർട്ട് ആയതിനാലാണ്. അത് ശാസ്ത്രീയമല്ലെന്നും ഒറ്റമൂലിയല്ലെന്നും വാദഗതികൾ പ്രാഥമികമായി തള്ളിക്കളയപ്പെടുന്നത് റിപ്പോർട്ടിന്റെ ഈ രീതിശാസ്ത്രം കൊണ്ടാണ്. പശ്ചിമഘട്ട മേഖലക്കും അതിന്റെ ജൈവികമായ സങ്കീർണ്ണതകൾക്കും കേരളത്തിന്റെ വികസനവും അതിന്റെ ജീവിതപരിസരവുമായും ബന്ധമില്ലെന്നുള്ള തെറ്റിദ്ധാരണയാണ് പ്രാഥമികമായി ഈ റിപ്പോർട്ടിനെതിരെയുള്ള ശക്തമായ പ്രചാരണത്തിന്...

സ്വാതന്ത്ര്യ ദിനത്തിൽ നമ്മിൽ നിന്ന് മറച്ചു വെക്കപ്പെടുന്ന അറിവുകൾ

 ഒരു സ്വാതന്ത്ര്യ ദിനം കൂടെ കടന്നു പോകുമ്പോൾ ഇന്ത്യൻ ഹിന്ദുത്വ സാമ്രാജ്യ സൃഷ്ടാക്കൾ ദക്ഷിണേഷ്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് കൃത്യമായി ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്.വികസന സിദ്ധാന്തങ്ങളുമായും ലോകവ്യവസ്ഥയിലെ തന്നെ ലാഭക്കച്ചവടങ്ങളും അതിനോട് ചേർന്ന് നിൽക്കുന്ന സാംസ്‌കാരിക അധിനിവേശത്തെയും അതിനെല്ലാമെതിരായിയുണ്ടായ സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളെയും പരിശോധിക്കുമ്പോഴേ ഇന്നത്തെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു മുഴുവൻ...