31 C
Kochi
Sunday, September 19, 2021

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലുകൾ

കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു പുനർചിന്തനത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചില്ല.കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിസൻസുകൾക്കും പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലുകൾക്കുമെതിരെ രാജ്യമെങ്ങും വീണ്ടും...

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ പുതു പ്രതീക്ഷയായായി മാറുന്നു. ബിജെപിയുടെ സമഗ്രാധിപത്യത്തിൽ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് പ്രവർത്തകർക്കുണ്ടായിരിക്കുന്നത്....

സ്വവർഗ്ഗ വിവാഹത്തിന് പോപ്പിന്റെ ആശിർവാദം

'മാറ്റങ്ങളുടെ മാർപ്പാപ്പ' എന്നാണ് മാധ്യമങ്ങൾ പലകുറി ഫ്രാൻസിസ് മാർപ്പാപ്പയെ വിശേഷിപ്പിച്ചിട്ടുള്ളത്.  ശൈലിയിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും തീരുമാനങ്ങളിലുമെല്ലാം തന്റെ മുൻഗാമികളെക്കാൾ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ  266-ആമത് തലവൻ എന്നതിൽ തർക്കമില്ല. സ്വവർഗ്ഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ...
Farmers protest in Delhi. Pic C the Hindu

കര്‍ഷക മുന്നേറ്റത്തില്‍ ഉലയുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍

സെപ്‌റ്റംബര്‍ അവസാനം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകള്‍ തെല്ലും വകവെക്കാതെ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ ധൃതിപ്പെട്ട്‌ പാസാക്കിയെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സഭ പിരിയുന്നതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവസാനിക്കും. കര്‍ഷക സമരങ്ങള്‍ ക്ഷീണിച്ച്‌ കെട്ടടങ്ങും. അതോടെ ഉദ്ദേശിച്ച പോലെ...
puthuvyppe LNG terminal

ചാരം മൂടിയ കനല്‍; പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ സമരം മുന്നോട്ട്‌

കൊച്ചി:കേരളത്തിലെ നിലനില്‍പ്പിനായുള്ള സമരങ്ങളില്‍ ഏറ്റവും കരുത്താര്‍ജ്ജിച്ച ഒന്നാണ്‌ കൊച്ചി നഗരത്തിനോട്‌ ചേര്‍ന്നു കിടക്കുന്ന വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ വിരുദ്ധ സമരം. പൊതുവെ സംസ്ഥാനത്ത്‌ കണ്ടു വരുന്ന ജനകീയസമരങ്ങളെപ്പോലെ അതിജീവനത്തിനോ ഉപജീവനത്തിനോ എന്നതില്‍ നിന്നു വ്യത്യസ്‌തമായി അക്ഷരാര്‍ത്ഥത്തില്‍ ജീവനു വേണ്ടിയാണ്‌ ഈ സമരം.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ...

ബീഹാറില്‍ നീതീഷോ തേജസ്വിയോ?

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന് പുറത്തുവരും. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും...
Donald Trump

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: ട്രംപിന്റെ അസത്യങ്ങള്‍  ഒന്നൊന്നായി തകരുമ്പോള്‍

വാഷിംഗ്‌ടണ്‍: യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന‌ ആരോപണവുമായി ട്രംപ്‌ രംഗത്തു വരുകയായിരുന്നു.തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്‌ത ട്രംപ്‌, തുടര്‍ന്ന്‌...

നിയമസഭയില്‍ പുതുപ്പള്ളിയുടെ ശബ്ദമായി അരനൂറ്റാണ്ട്

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്നറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടി കേരളനിയമസഭയിലെത്തിയിട്ട് ഇന്ന് അര നൂറ്റാണ്ട് തികയുകയാണ്. വയസ്സ് 76 ആയെങ്കിലും പ്രായം തളര്‍ത്താത്ത പ്രസരിപ്പും ചുറുചുറുക്കുമാണ്  ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. അര നൂറ്റാണ്ടിനിടയില്‍ അദ്ദേഹം അലങ്കരിക്കാത്ത പദവികള്‍ വിരളമാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി പദവി തുടങ്ങി മിക്കവാറും...

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു.'പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വിജ്ഞാപനം രാജ്യത്ത് ഇതുവരെ നിലനിന്നിട്ടുള്ള  മുഴുവൻ പാരിസ്ഥിതിക നീതിയെയും ലംഘിക്കുന്നതാണ്.നമ്മുടെ പാരിസ്ഥിതിക നിയമങ്ങളുടെയും അതിന്റെ ഭാഗമായി ഉണ്ടായ കോടതി...
Trump

റിയല്‍റ്റി മുതല്‍ റിയാലിറ്റി ഷോ വരെ ; ട്രംപിനെ കാത്ത്‌ കേസുകളുടെ നിര

വാഷിംഗ്‌ടണ്‍:സ്ഥാനമൊഴിയുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെ കാത്തിരിക്കുന്നത്‌ നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്‌. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ മുതല്‍ റിയാലിറ്റിഷോ താരങ്ങളുടെ ലൈംഗിക പീഡന പരാതി വരെ നിരവധി കേസുകളാണ്‌ ട്രംപ്‌ നേരിടേണ്ടി വരുക. അഴിമതി, വഞ്ചന, കുടുംബസ്വത്ത്‌...