26 C
Kochi
Wednesday, October 21, 2020

കാടും കടുവയും ക്യാമറയും

 'ലൈറ്റ്‌സ് ഓഫ് പാഷൻ' ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിയ ഈ ചിത്രത്തിന് ഐശ്വര്യ ശ്രീധർ നൽകിയ പേര് അങ്ങനെയാണ്. രാത്രിയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഒരു മരത്തിന്റെ അപൂർവ ചിത്രം ഒപ്പിയത്തിലൂടെ മുംബൈ മലയാളിയായ ഐശ്വര്യ ശ്രീധർ കയ്യെത്തിപ്പിടിച്ചത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ്...

ട്രംപിന് രാജ്യം വിടേണ്ടി വരുമോ? ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്

 ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ് നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ ശക്തരെന്ന നിലയില്‍ അറിയപ്പെടുന്ന അമേരിക്കയിൽ കൊവിഡ് മഹാമറിക്കിടയിലും നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ലോകത്തിന്റെ സാമ്പത്തിക വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കുന്നതിനാൽ നിർണായകം തന്നെയാണ്. ഇത് കൂടാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകജനതയെ ഒന്നാകെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ അമേരിക്കൻ...

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ പുതു പ്രതീക്ഷയായായി മാറുന്നു. ബിജെപിയുടെ സമഗ്രാധിപത്യത്തിൽ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് പ്രവർത്തകർക്കുണ്ടായിരിക്കുന്നത്....

അമ്മയോടും മകനോടും പോലും ഞാൻ കടക്കാരനാണ്: അനിൽ അംബാനി

മുംബൈ: താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായി അനിൽ അംബാനി. ചൈനീസ് ബാങ്കുകളില്‍ നിന്ന് 700 മില്യൺ ഡോളര്‍ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് യു.കെയിലെ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അനിൽ അംബാനി വാചാലനായത്. തനിക്കിപ്പോൾ ആകെ ഒരു കാർ മാത്രമേയുള്ളുവെന്നും വക്കീൽ ഫീസ് നൽകിയത് ആഭരണങ്ങൾ...

ഉത്സവകാലം പ്രമാണിച്ച് മൂന്നാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം; റിപ്പോർട്ട്

ഡൽഹി: വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എക്കാലത്തെയും തളര്‍ച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.മുമ്പ് പ്രഖ്യാപിച്ച  പിഎം ഗരീബ് കല്യാണ്‍ യോജന, ആത്മനിര്‍ഭര്‍ ഭാരത് എന്നീ രണ്ട് പാക്കേജുകളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികള്‍ക്കാകും...

ജിഎസ്‌ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ വകമാറ്റിയെന്ന്‌ സിഎജി

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) നഷ്ടപരിഹാര ഫണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ട്‌. ജി‌എസ്‌ടി നിയമം ലംഘിച്ചാണ്‌ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചതെന്ന്‌ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട 47,272 കോടിരൂപ കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌ ഓഫ്‌ ഇന്ത്യ(സിഎഫ്‌ഐ)യില്‍ നിലനിര്‍ത്തുകയും മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌...

എൻഡിഎ എന്ന ‘നോ ഡേറ്റ അവയിലബിള്‍’ സര്‍ക്കാര്‍

 കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌ ഡൗണും ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നായിരുന്നു എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍ മിക്ക ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികളോ സ്ഥിതി വിവര കണക്കുകളോ...

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലുകൾ

കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു പുനർചിന്തനത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചില്ല.കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിസൻസുകൾക്കും പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലുകൾക്കുമെതിരെ രാജ്യമെങ്ങും വീണ്ടും...

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്

കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ്  പറഞ്ഞു. കണ്ണൂരാണ് അജീഷ്...

കാർഷിക ബില്ല് പാസാക്കി; നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; സഭയിൽ നാടകീയ രംഗങ്ങൾ

ഡൽഹി: വിവാദമായ കാർഷിക  ബില്ലുകളിൽ രണ്ടെണ്ണം പ്രതിപക്ഷ ബഹളത്തിനിടെ  രാജ്യസഭയിൽ  പാസാക്കി.ശബ്ദ വോട്ടോടെ ആണ് ബില്ല് പാസ്സാക്കിയത്.കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി.ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി.ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ...