29 C
Kochi
Saturday, September 26, 2020

ചിരിചലഞ്ചിൽ മുക്കരുതേ, #standwithfarmerschallenge ഫേസ്ബുക്കിൽ വൈറലാകുന്നു

തിരുവനന്തപുരം: ഫേസ്ബുക്കിൽ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കപ്പിള്‍ ചലഞ്ച്, ചിരിചലഞ്ച് തുടങ്ങി  വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം  ചലഞ്ചുകൾ തുടങ്ങി വെച്ചത് ആരാണെന്നോ എന്ന് മുതലാണ് തുടങ്ങിയതെന്നോ സംബന്ധിച്ച് കൃത്യമായ ധാരണ ആർക്കുമില്ല. കാര്യം എന്തെന്ന് അറിയില്ലെങ്കിലും ഈ ചലഞ്ചുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ട്രെന്‍റ്കൾ സൂചിപ്പിക്കുന്നു.https://www.facebook.com/santavjshaji/posts/333709011409030 ഇതിനിടെയാണ്  കർഷക ജീവിതം തകർക്കുന്ന...

ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി:ഇലക്ട്രോണിക് മാധ്യമങ്ങളെയല്ല ഡിജിറ്റല്‍ മീഡിയയെ ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. വേഗത്തിലുള്ള റീച്ചും സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ മീഡിയയാണ് ആദ്യം നിയന്ത്രിക്കപ്പെടേണ്ടത്. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇവയില്‍ വരുന്ന വാര്‍ത്തകള്‍ പെട്ടെന്ന് വൈറലായി മാറുന്നു. സുദര്‍ശന്‍ ടിവിക്കെതിരായ വിദ്വേഷ പ്രചാരണ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍...

സുദര്‍ശന്‍ ടിവിയുടെ വര്‍ഗീയ വിദ്വേഷ പരിപാടി തടഞ്ഞതിനെ സ്വാഗതം ചെയ്ത്  കപില്‍ സിബല്‍

ന്യൂഡെല്‍ഹി: മുസ്ലിം വിദ്വേഷം സൃഷ്ടിക്കുന്ന സുദര്‍ശന്‍ ടിവിയുടെ 'ബിന്ദാല്‍ ബോല്‍' എന്ന പരിപാടി വിലക്കിയ സുപ്രീം കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. ഇപ്പോള്‍ തന്നെ നമ്മുടെ സാമൂഹിക ഘടനയെ തകര്‍ത്ത വര്‍ഗീയ വൈറസുകള്‍ പടരുന്നത് തടയാന്‍ സുപ്രീം കോടതി തയ്യാറായിരിക്കുന്നു.ഭരണഘടന...