24 C
Kochi
Tuesday, October 22, 2019

നുണകൾ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്: സക്കർബർഗ്

വാഷിംഗ്‌ടൺ:   നുണകളോ, തെറ്റായ സന്ദേശങ്ങളോ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നു സമ്മതിച്ചു ഫേസ്ബുക് സ്ഥാപകൻ സക്കർബർഗ്. പക്ഷെ പരസ്യത്തിലെ ഉള്ളടക്കം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുവാൻ ഫേസ്ബുക്ക് ഉപയോക്താക്കൾ തന്നെ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു."സത്യങ്ങൾ മാറ്റിമറിക്കപ്പെടുന്നതിൽ തനിക്കു ആശങ്കയുണ്ട്. പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ ചേർക്കുന്ന വിഷയങ്ങൾ സത്യമാണോ കള്ളമാണോ എന്ന്...

ആദിവാസി വിഭാഗത്തിൽ പെടുന്ന അയ്യായിരം വനിതകൾക്ക് പരിശീലനം നൽകുമെന്ന് ഫേസ്ബുക്ക്

ന്യൂ ഡൽഹി:"ഗോയിങ് ഓൺലൈൻ ആസ് ലീഡേഴ്‌സ് (ഗോൾ)" എന്ന പ്രോഗ്രാമിന്റെ രണ്ടാം പാദമെന്നോണം ആദിവാസി ക്ഷേമ മന്ത്രാലയവുമായി ചേർന്ന് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ നിന്നും അയ്യായിരം യുവതികൾക്ക് ഡിജിറ്റൽ പരിശീലനം നൽകുവാനൊരുങ്ങി ഫേസ്ബുക്ക്.ഈ വർഷം മാർച്ചിൽ ആരംഭിച്ച ഗോൾ പരിപാടി ആദിവാസി മേഖലകളിൽ നിന്നുമുള്ള യുവതികൾക്കു ബിസിനസ്, ഫാഷൻ, സാഹിത്യം മുതലായ മേഖലയിലുള്ള പ്രമുഖരുമായി...

“ടാക്സിബോട്ട്” ഉപകരണം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ

ന്യൂ ഡൽഹി:   'ടാക്സിബോട്ട്' സേവനം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു. എയർ ഇന്ത്യയുടെ എയർ ബസ് 320 വിമാനങ്ങളിലാണ് ആദ്യമായി ഈ സംവിധാനം ഘടിപ്പിക്കുന്നത്.നിലവിലുള്ള ടാക്സി ഉപകരണത്തിന് പകരമായി പൈലറ്റിനു നിയന്ത്രിക്കാവുന്ന സെമി റോബോട്ടിക് ഉപകരണം 'ടാക്സിബോട്ട്' എത്തുന്നത്."എൻജിൻ ഓഫ് ചെയ്തു കൊണ്ട് തന്നെ...

ഭീകരർ സന്ദേശകൈമാറ്റത്തിനായ് ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന് ആരോപണം; നിരോധിക്കണോ? കേന്ദ്രത്തോട് കോടതി

കൊച്ചി:ഭീകരവാദ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ലൈംഗീകത പ്രചരിപ്പിക്കപ്പെടുന്നതിനുമായി ടെലഗ്രാം ആപ്ലിക്കേഷൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ഹർജി. കേരള ഹൈക്കോടതിയിലാണ് സന്ദേശ കൈമാറ്റ ആപ്ലിക്കേഷന്‍ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഹര്‍ജി നൽകിയിരിക്കുന്നത്. ടെലഗ്രാം കുട്ടികളുടെ ലൈംഗികതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇതിനാൽ, ഈ ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട്, നാഷണല്‍ ലോ...

‘ഡിലീറ്റ് ഫോർ എവെരിവൺ’ പരിഷ്കരിച്ച് വാട്ട്സാപ്പും; തകരാറിലായ സംവിധാനം പരിഹരിച്ച് ട്വിറ്റർ

ന്യൂയോർക്ക്: അയച്ചുകഴിഞ്ഞ സന്ദേശങ്ങളെയും നിയന്ത്രിക്കാനാവുന്ന പുതിയ പ്രത്യേകതയുമായി വാട്സാപ്പ്. ‘കൈവിട്ടുപോയ’ സന്ദേശങ്ങളെ മായ്ച്ചുകളയാനുള്ള 'ഡിലീറ്റ് ഫോർ എവെരിവൺ' സംവിധാനമാണ് കൂടുതൽ പരിഷ്ക്കാരങ്ങളുമായി എത്തുന്നത്.ഉപയോക്താവ് അയയ്ക്കുന്ന സന്ദേശം ഒരു നിശ്ചിത സമയത്തിനുശേഷം സ്വയമേ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിങ് മെസേജ്’ സംവിധാനമാണ് പുതിയ പരിഷ്‌ക്കാരങ്ങളിലൊന്ന്. ഇതിലൂടെ 5 മിനിറ്റ്, ഒരു മണിക്കൂർ...

അയച്ച സന്ദേശങ്ങൾ അപ്രത്യക്ഷമാവുന്ന വിദ്യയുമായി വാട്‌സ് ആപ്പ്

കാലിഫോർണിയ:   അയച്ചുകഴിഞ്ഞ സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാവുന്ന സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഈ സംവിധാനം നടപ്പിലാക്കിയാൽ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിൽ സമയപരിധി നിശ്ചയിക്കാൻ കഴിയും. സാധാരണപോലെ അയയ്ക്കുന്ന സന്ദേശങ്ങൾ, മാഞ്ഞുപോവും. അതുമൂലം ആളുകൾ‌ പകർ‌ത്തുന്നതോ സ്ക്രീൻ ഷോട്ടെടുക്കുന്നതോ തടയാൻ സാധിക്കും.ഇപ്പോൾ ആൻഡ്രോയിഡിനായുള്ള ബീറ്റ വേർഷനിലാണ് ഇത് ലഭിക്കുക. പിന്നീട് ആപ്ലിക്കേഷന്റെ...

ഇനി പ്രതീക്ഷയില്ല: വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം പൂര്‍ണമായും ഉപേക്ഷിച്ചു

ബംഗളുരു: ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം എഎസ്ആര്‍ഒ (ഇസ്രൊ) ഉപേക്ഷിച്ചു. ലാന്‍ഡര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇസ്രോ കണക്കാക്കിയ 14 ദിവസത്തെ ആയുസ് അവസാനിച്ച സാഹചര്യത്തിലാണ് ശ്രമങ്ങള്‍ അവസാനിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ലാന്‍ഡിങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍....

ചന്ദ്രയാൻ-2; ലാൻഡറുമായി ബന്ധപ്പെടാനുള്ള അവസരം ഒരു ദിവസംകൂടി മാത്രം

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന സാധ്യത ഒരു ദിവസം കൂടി മാത്രം. ഇസ്രൊ ഇന്നലെ പുറത്തിറക്കിയ വാർത്താ കുറിപ്പിലാകട്ടെ വിക്രം ലാൻഡറുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്നതൊഴികെ മറ്റൊന്നും പറഞ്ഞിട്ടുമില്ല.ഒരു ദിവസം കൂടി കഴിഞ്ഞാൽ, ലണ്ടറുമായി ബന്ധപ്പെടാൻ ഇസ്രൊ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ത്യൻ ടൂറിസത്തെ ഉയർത്തുമോ?

കൊച്ചി:   അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രധാന അന്താരാഷ്ട്ര ഉച്ചകോടി, ടൂറിസം വ്യവസായത്തിലെ കൃത്രിമ ബുദ്ധി (എ ഐ), മറ്റ് സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.സെപ്റ്റംബർ 26 ന് ആരംഭിക്കുന്ന ദ്വിദിന പരിപാടി കേരള ടൂറിസം, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ (ATTOI) എന്നിവയുടെ പങ്കാളിത്തത്തിലാണ് നടക്കുന്നത്.ലോകമെമ്പാടുനിന്നും...

മൊബൈൽ ഫോൺ നഷ്ടമായാൽ കണ്ടുപിടിക്കാം; കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പദ്ധതി ആരംഭിച്ചു

ന്യൂഡൽഹി : മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി എളുപ്പം കണ്ടെത്താനുള്ള വിദ്യയുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. സെൻട്രൽ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ എന്ന പുതിയ പോർട്ടലാണ് ഇതിനായി ഉപയോഗിക്കുക. നഷ്ടപ്പെട്ട് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫോണിൽ മറ്റൊരു സിം കാർഡിട്ട് ഉപയോഗിക്കാനാവത്ത രീതിയിൽ ബ്ലോക്ക് ചെയ്യാനും അത് വഴി...