26 C
Kochi
Tuesday, June 18, 2019
Home മറ്റു വാർത്തകൾ അറിയിപ്പുകൾ

അറിയിപ്പുകൾ

ഒ.എന്‍.ജി.സിയില്‍ യു.ജി.സി. നെറ്റ് നേടുന്നവര്‍ക്ക് അവസരം

ഡല്‍ഹി: യു.ജി.സി. നെറ്റ് പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം...

സൗജന്യ തൊഴിൽ പരിശീലനം

കോഴിക്കോട്: ദേശീയ ഗ്രാമീണ വികസന മന്ത്രാലയവും, നൈപുണ്യ വികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ അടുത്ത ബാച്ചിലേക്കു ജില്ലയിൽ നിന്നുള്ള ന്യൂനപക്ഷ, എസ്.സി/എസ്.ടി വിഭാഗത്തിലെ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് മൂന്ന്...

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍, മെയ് മാസങ്ങളിലായി കണ്ണൂര്‍, വയനാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ 60...

ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിലൊന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ യു. ജി, പി.ജി, എം.ഫിൽ, പി.എച്ച്.ഡി. മുതലായ കോഴ്സുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ആരംഭിച്ചു. മാർച്ച് 15 മുതൽ...

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:പട്ടികജാതിവികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്‌കർ ഭവനില്‍ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.നാലുമാസത്തെ...

ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വളര്‍ത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഗ്യഹാന്തരീക്ഷത്തില്‍ താമസിക്കുന്നതിനുള്ള...

എന്‍ജിനീയറിങ് പരീക്ഷാത്തിയ്യതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തു നടത്താനിരിക്കുന്ന എന്‍ജിനീയറിങ് പരീക്ഷകളില്‍ മാറ്റം. ഏപ്രില്‍ 22, 23 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ 27, 28 എന്നീ തിയ്യതികളിലേക്കു മാറ്റി.കേരളത്തിലെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ്...

ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:2018 -2019 വര്‍ഷത്തെ ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി, ജനിതക വൈവിധ്യ സംരക്ഷകന്‍ (സസ്യജാലം), ജനിതക വൈവിധ്യ സംരക്ഷകന്‍ (ജന്തുജാലം), ജൈവ വൈവിധ്യ സ്‌കൂള്‍,...

അലീഗഢ്: അപേക്ഷാത്തീയതി നീട്ടി

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്ക് 200 രൂപ പിഴയോടു കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 12 വരെ നീട്ടി.ഈ മാസം ആറു വരെയായിരുന്നു അപേക്ഷാ സമയം....

ഡ്രൈവിങ് ടെസ്റ്റിനു പുതിയ സമയക്രമം

കോഴിക്കോട്:ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍, രാവിലെ 11 മണി മുതല്‍ വൈകീട്ടു മൂന്നു മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ്...