25 C
Kochi
Friday, July 3, 2020

ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് ടെൻഡർ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. 109 റൂട്ടിലായാണ് ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നത്. 151 യാത്രാ ട്രെയിൻ സ്വകാര്യവത്ക്കരിക്കാനുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.

വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ  പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌ വാങ്ങുന്നത്‌. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ്‌ അക്വിസിഷൻ കൗൺസിൽ ഇതിന്‌ അംഗീകാരം നൽകി.

കടൽക്കൊലക്കേസ്; ഇറ്റലി നഷ്ടപരിഹാരം നല്‍കണം

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര കോടതിയുടെ നിർണായക ഉത്തരവ്. ഇന്ത്യയിൽ വിചാരണ സാധ്യമല്ലെന്നും എന്നാൽ കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്രസർക്കാർ ആർബിട്രേഷൻ ട്രൈബ്യൂണൽ പ്രഖ്യാപിച്ചു. ഇറ്റലിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

ന്യൂഡൽഹി:   രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. പുതിയ കേസുകളുടെ 62 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. കൊവിഡ് സംശയിക്കുന്ന മരണങ്ങളിൽ പരിശോധനാ ഫലത്തിനായി കാത്തിരിക്കാതെ, മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

പ്രധാനമന്ത്രി ‘ലേ’യിലെത്തി; സന്ദർശനം അപ്രതീക്ഷിതമായി

ലെഡാക്ക്: അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ലേ’യിലെത്തി. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞ അദ്ദേഹം ലഡാക്കിലേക്ക് പോയെന്നാണ് വിവരം. അവിടെ പരുക്കേറ്റ സൈനികരെ സന്ദർശിക്കുന്ന...

കൊവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ

ന്യൂഡൽഹി:ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ ചെയ്തുതീർക്കാനാണ് ഐസിഎംആറിന്റെ നിർദേശം. ഏറ്റവും മുൻതൂക്കം നൽകുന്ന പ്രൊജക്ടുകളിൽ ഒന്നാണ് വാക്‌സിന്റെത്.

തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ കൂടി അറസ്റ്റിൽ

തൂത്തുക്കുടി   തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്.

കൊവി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

വാഷിംഗ്‌ടൺ:   ലോക​ത്തെ കൊവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ദ്ധി​ക്കു​ന്ന​തിന്റെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ദ്ധ​ന ചി​ല​ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്നു. നി​ല​വി​ൽ അൻപത്തി ഒൻപതു ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി തൊണ്ണൂറ്റി അൻപത്തി നാലു പേ​രാ​ണ് കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച ഇ​ത് 57,83,996 ആ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള...

ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം

ന്യൂഡൽഹി   ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയതന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. സൈന്യത്തിന്റെ നിലപാട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ റിപ്പോർട്ടായി അറിയിക്കും.

കൊ​വി​ഡ് ആ​ശു​പ​ത്രി​യാ​യി കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം

ന്യൂഡൽഹി   കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് കെ​യ​ർ സെന്റ​റാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ്റ്റേ​ഡി​യ​ത്തി​ൽ 600 കി​ട​ക്ക​ക​ളു​ള്ള കൊവി​ഡ് കെ​യ​ർ‌ സെ​ന്ററാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.