24 C
Kochi
Tuesday, October 22, 2019

വിദ്യഭ്യാസ സെമിനാർ ഒക്ടോബർ 12 ന്

ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന വിദ്യാഭ്യാസ സെമിനാർ

തൃശൂരിൽ ‘ഓള്’ ചർച്ച

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന സിനിമയെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്.

“ആശങ്കയോടെ ഒരു നാട് ” – പ്രതിഷേധസമരം

തൃശ്ശൂർ:സുഹൃത്തെ, നമ്മുടെ രാജ്യത്ത് ദലിതുകൾക്കും, മുസ്ലീംങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും, കൊലപാതങ്ങളിലും, ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ വ്യത്യസ്ഥ മേഖലകളിൽ പ്രതിഭ തെളിയിച്ച സാമൂഹിക- സാംസ്കാരിക പ്രവർത്തകർക്ക് നേരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തിരിക്കുന്നു. അഭിഭാഷകനായ സുധീർ ഓഝയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാർ സിജെഎം കോടതിയിൽ...

നജ്മൽ ബാബു അനുസ്മരണവും ചർച്ചയും കൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂർ: സുഹൃത്തുക്കളേ,നജ്മൽ എൻ ബാബു മരിച്ചിട്ട് ഒക്ടോബർ രണ്ടിന് ഒരു വർഷം തികയുകയാണ്. ഹിന്ദുത്വ ഫാസിസം കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആദ്യ ഓർമ്മ ദിനം വന്നെത്തുന്നത്. വ്യവസ്ഥാപിത ഇടത് കാർമികത്വത്തിൽ നിലനിന്നിരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തിന്റെ ഉപരിപ്ലവതയെ നിരന്തരം പ്രശ്നവൽക്കരിക്കാനാണ് നജ്മൽ തന്റെ ജീവിത സായാഹ്നത്തിൽ ഊന്നൽ...

ടി എൻ ജോയ് സ്മരണാർത്ഥം സംഘടിപ്പിക്കുന്ന “ജോയോർമപ്പെരുന്നാൾ” ഒക്ടോബർ 2 ന്

കൊടുങ്ങല്ലൂർ:  കൊടുങ്ങല്ലൂരിലെ, അന്തരിച്ച സാംസ്കാരിക പ്രവർത്തകനും അവിഭക്ത സിപിഐഎംഎല്ലിന്റെ സംസ്ഥാന സെക്രട്ടറിയും മുൻകാല നക്സൽ പ്രവർത്തകനുമായിരുന്ന നജ്മൽ ബാബുവിന്റെ (ടി എൻ ജോയ്)സ്മരണാർത്ഥം സംഘടിപ്പിക്കുന്ന "ജോയോർമപ്പെരുന്നാൾ" ഒക്ടോബർ 2 ന് കൊടുങ്ങല്ലൂർ ടൗൺഹാളിൽ വച്ച് നടക്കും.കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ സാംസ്കാരിക വളർച്ചയിലെ നജ്മൽ ബാബുവിന്റെ ഇടങ്ങളേയും ഇടപെടലുകളേയും പറ്റി ഓർമ...

അരങ്ങ് -2019: അഖില കേരള ഏകാംഗ നാടക മത്സരം ഒക്ടോബർ 2 ന്

തൃശൂർ:കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ 6 -ാമത് അഖില കേരള ഏകാംഗ നാടക മത്സരം "അരങ്ങ് -2019" ഒക്ടോബർ 2 ന് തൃശൂർ റീജിയണൽ തീയേറ്ററിൽ വച്ച് നടക്കും. 15 ജില്ലാ കലാസമിതികളുടെ നാടകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നാടകമത്സരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ...

തൃശ്ശൂർ: ബീവറേജസ് ഷോപ്പ് പെട്രോൾ പമ്പിനടുത്തേക്കു മാറ്റുന്നതിനെതിരെ പ്രതിഷേധം

തൃശ്ശൂർ: തൃശ്ശൂർ ഗിരിജാ പെരിങ്ങാവിലെ ബീവറേജസ് ഷോപ്പ് കോലഴി കാരാമ പാടത്തെ പെട്രോൾ പമ്പിനടുത്തെ കെട്ടിടത്തിലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം.  പ്രദേശവാസികൾ പൗരസമിതി രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

കേരള യുക്തിവാദി സംഘം: കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം, സെക്യൂലർ കുടുബ സമ്മേളനം, സെപ്റ്റംബർ 29 ന്

കൊടുങ്ങല്ലൂർ:   കേരള യുക്തിവാദി സംഘം കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനവും സെക്യൂലർ കുടുബ സമ്മേളനവും സെപ്റ്റംബർ 29 ന് നടക്കും.പനങ്ങാട് യുവതരംഗം ലൈബ്രറിയിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി രാജഗോപാൽ വക്കത്താനം ഉദ്ഘാടനം നിർവ്വഹിക്കും.മലയാളിയുടെ ജാതിബോധങ്ങളെ ചോദ്യം ചെയ്യപ്പെടേണ്ടതിന്റെയും നവ സെക്യുലർ കേരള നിർമിതിയുടേയും...

വിബ്‌ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌ററിവല്‍ നവംബര്‍ 7,8,9,10 തിയ്യതികളില്‍

തൃശ്ശൂർ:   പതിമൂന്നാമത് വിബ്‌ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌ററിവല്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഇത്തവണ സാഹിത്യ അക്കാദമി ക്യാംപസാണ് വിബ്‌ജിയോര്‍ ആഘോഷങ്ങള്‍ക്കു വേദിയാകുന്നത്. ഒരു നീണ്ട കാത്തിരുപ്പിനു ശേഷമാണ് വിബ്‌ജിയോര്‍ ഫെസ്റ്റിവലിന് തീരുമാനമായത്.കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഇടയിലും ഫെസ്റ്റിവല്‍ നടത്തണമെന്ന തീരുമാനമായി മുന്നോട്ടു...

കുഞ്ഞുണ്ണിമാഷ് സ്മാരക സമർപ്പണം നാളെ

വലപ്പാട്: കുഞ്ഞുകവിതകളിലൂടെ വല്യ കാര്യങ്ങൾ പറഞ്ഞുതന്ന കുഞ്ഞുണ്ണിമാഷിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ വലപ്പാടിൽ നടത്തുന്ന കുഞ്ഞുണ്ണിമാഷ് സ്മാരകസമർപ്പണച്ചടങ്ങ് സെപ്റ്റംബർ 23 തിങ്കളാഴ്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു.