33 C
Kochi
Wednesday, April 8, 2020

അങ്കമാലിക്ക് 54.63 കോടിയുടെ പദ്ധതി 

കൊച്ചി:   അങ്കമാലി നഗരസഭ 54.63 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്  അവതരിപ്പിച്ചു. ടൗൺഹാൾ, ആധുനിക അറവുശാല, കളിസ്ഥലം, ഫ്ലാറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയാണ് ബജറ്റ്. ടൗൺഹാളിന്റെ ഒന്നാംഘട്ട പൂർത്തീകരണത്തിനായി നാല് കോടി രൂപ വകയിരുത്തി. 86 വീടുകളുടെ നിർമാണത്തിന് ആറ് കോടി രൂപയും പട്ടികജാതി ഭൂ-ഭവന രഹിതർക്കായി...

കോവിഡ് 19 പ്രതിരോധം; ഇൻഫോപാർക്കിലും തെർമൽ സ്കാനിങ്

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലും  തെർമൽ സ്കാനിങ് ആരംഭിച്ചു. സ്കാനിങ്ങിൽ ശരീര ഊഷ്മാവ് സാധാരണ നിലയിലും കൂടിയതായി കണ്ടെത്തുന്ന വ്യക്തികളെ വിശദമായ പരിശോധനകൾക്ക് വിധേയരാക്കും. ഐടി പാർക്കുകൾക്കും കമ്പനികൾക്കും സർക്കാർ പ്രത്യേക മുൻകരുതൽ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് ഭീതി; ഫോർട്ട് കൊച്ചി കടപ്പുറത്ത് ആളുകളില്ല

കൊച്ചി: ദിവസവും ആയിരങ്ങളെത്തുന്ന ഫോർട്ട് കൊച്ചി കടപ്പുറം ദിവസങ്ങളായി കാലിയായി കിടക്കുകയാണ്. വൈകുന്നേരങ്ങളിൽ ജനത്തിരക്ക് അനുഭവപ്പെടുന്ന  ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് മുതൽ കടലോരം വരെയുള്ള വഴികളിലും തിരക്കില്ല. കൊറോണ ഭീതിയാണ് കടപ്പുറത്തേക്കുള്ള ജനങ്ങളുടെ വരവ് കുറച്ചത്. ധാരാളം വിദേശ സഞ്ചാരികൾ വരുന്ന ഇടമാണിത്.

മാസ്‌ക്കുകൾ നിർമ്മിച്ച് എറണാകുളം ജില്ലാ ജയിൽ 

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ജയിലിൽ മാസ്‌ക്കുകൾ നിർമ്മിച്ച് തുടങ്ങി. ജയിലിലെ 20 തടവുകാരും 15 ജീവനക്കാരുമാണ് മാസ്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  മാസ്‌കിന് ആവശ്യക്കാരേറിയപ്പോൾ വിലയും കൂടി. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ ജില്ലാ ജയിലിലും മാസ്‌ക് നിർമാണം ആരംഭിച്ചതെന്ന് ജയിൽ സൂപ്രണ്ട് കെവി ജഗദീശൻ...

ചമ്പക്കര മാർക്കറ്റിൽ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളുന്നു 

കൊച്ചി: ജില്ലയിലെ തന്നെ വലിയ മത്സ്യ മാർക്കറ്റായ ചമ്പക്കര മാർക്കറ്റിൽ നിന്നും മാലിന്യം പുഴയിലേക്ക് തള്ളുന്നു. മാർക്കറ്റിനോട് ചേർന്നുള്ള പുഴയിലേക്കാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. ചമ്പക്കര-പെരീക്കാട് പാലത്തിനരികെ പുഴയിൽ മാലിന്യങ്ങൾ തള്ളിയിരുന്നത് തടഞ്ഞതിനെ തുടർന്നാണ് പാലത്തിന്റെ മറുഭാഗത്ത് മാലിന്യം ഇടുന്നത് ചിലർ പതിവാക്കിയിരിക്കുന്നതെന്ന് മാർക്കറ്റിലെ കച്ചവടക്കാർ തന്നെ...

അങ്കമാലിയിൽ അനധികൃത സാനിറ്റൈസർ നിർമ്മാണം 

കൊച്ചി: അങ്കമാലിയിൽ ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമിക്കുന്ന സ്ഥാപനത്തിനെതിരേ നടപടി. സഡ്‌കോ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനധികൃതമായി സാനിറ്റൈസർ നിർമിച്ച് വില്പന നടത്തിയത്.രാസവസ്തുക്കൾ ഉണ്ടാക്കുന്ന സ്ഥാപനമാണിത്. കൊറോണ സാഹചര്യം മുതലെടുത്ത് സാനിറ്റൈസർ നിർമാണത്തിലേർപ്പെടുകയായിരുന്നു.

ജില്ലയിൽ പുതുതായി 67 പേർ നിരീക്ഷണത്തിൽ 

കൊച്ചി: ജില്ലയിൽ പുതിയതായി 67 പേരെ നിരീക്ഷണ പട്ടികയിൽ ചേർത്തു. 61 പേർ വീടുകളിലും ആറു പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ആകെ 779 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് തിങ്കളാഴ്ച 30 സാമ്പിളുകളാണ് പരിശോധനയ്ക്കായി ആലപ്പുഴ എൻഐവിയിലേക്ക് അയച്ചത്.

ഫോർട്ട്കൊച്ചിയും  മട്ടാഞ്ചേരിയും നിശബ്‌ദം

കൊച്ചി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഫോർട്ട്കൊച്ചിയും  മട്ടാഞ്ചേരിയും നിശബ്ദം. ഫോർട്ട്കൊച്ചിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് എപ്പോഴും അനുഭവപ്പെടുന്ന സെന്റ് ഫ്രാൻസിസ് പള്ളിക്കു മുൻപിലെ റോഡും വാസ്കോഡെ  ഗാമ സ്ക്വയറും ഒഴിഞ്ഞു കിടക്കുകയാണ്.പൈതൃക സ്മാരകങ്ങളെല്ലാം അടച്ചതോടെ  ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും ടൂറിസംമേഖലയും നിലച്ചിരിക്കുകയാണ്. പരിസരപ്രദേശങ്ങളിലുമുള്ള ഹോംസ്റ്റേകളിൽ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്.  ഓൺലൈനിലൂടെ ബുക്ക് ചെയ്തിരുന്ന വിദേശ...

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഡോക്ടറും നേഴ്‌സുമാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും വീട്ടിലാണ്  നിരീക്ഷണത്തിലുള്ളത്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല. 

കോവിഡിനെ പ്രതിരോധിക്കാൻ പൊലീസും

കൊച്ചി: കൊറോണ വൈറസിനെ നേരിടാൻ എറണാകുളം സിറ്റി പൊലീസും സജ്ജമായിരിക്കുകയാണ്. യാത്രക്കാരെ പരിശോധിക്കാൻ പൊലീസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എറണാകുളം സൗത്ത്, നോർത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡ്‌, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിലാണ് യാത്രക്കാരെ പരിശോധിക്കുന്നതിന്‌ പൊലീസ് സംഘം തയ്യാറായിരിക്കുന്നത്. പ്രാഥമിക വിവരശേഖരണവും പരിശോധനകളുമാണ് ലക്ഷ്യം.