24 C
Kochi
Friday, January 24, 2020

ജാമ്യവ്യവസ്ഥയിൽ ഇളവ്; ചദ്രശേഖർ ആസാദ് ഡൽഹിയിൽ

ന്യൂ ഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ചന്ദ്രശേഖർ ആസാദ് ആദ്യമെത്തിയത് പോരാത്ത വിരുദ്ധ പ്രക്ഷോഭം നടത്തിയ ജാമിയ മിലിയ സർവകലാശാലയിൽ. സമരം തുടരുന്ന ഷഹീൻ  ബാഗിലെ സമരപ്പന്തലിലും ആസാദെത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെയാണ് ആസാദിന് ഡൽഹിയിൽ പ്രവേശ്ശിക്കാൻ സാധിച്ചത്. ചികിത്സ ആവശ്യങ്ങൾക്കായി ഡൽഹിയിൽ എത്തേണ്ടതുണ്ടെന്നുള്ള ഹർജിയിലാണ്...

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി

തിരുവനന്തപുരം: ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി.  നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താനുള്ള കാരങ്ങളിൽ ഒന്നാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി.മെയ്യ്‌ 31 ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് നടപടി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സ്ഥാനത്ത്...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം നിയമസഭ സമ്മേളത്തില്‍ ഗവര്‍ണര്‍ക്ക് വായിക്കാനുള്ള നയപ്രഖ്യാപനത്തിന് ഇന്നത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയേക്കും. പൌരത്വ നിയമഭേദഗതിക്കും, എന്‍പിആറിനും എതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുണ്ട്. നയപ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തിയാലും ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.  ഇത് ഉള്‍പ്പെടുത്താതെ നയപ്രഖ്യാപന...

 ഇനിമുതൽ ആന്ധ്രപ്രദേശിന് 3  തലസ്ഥാനം 

ഹൈദരാബാദ്  ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അമരാവതി,വിശാഖപട്ടണം,കർണൂൽ എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങളാവുക. അമരാവതിയിൽ ഏക്കറുകണക്കിന് ഭൂമി കർഷകരിൽ നിന്നും ഏറ്റെടുത്താണ് മുൻ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തലസ്ഥാന നഗരത്തിന്റെ നിർമാണം തുടങ്ങിയത്. കർഷകർ തുടക്കത്തിൽ മൂന്ന് തലസ്ഥാനം എന്ന...

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വർദ്ധിക്കുന്നത് 1378 വാർഡുകൾ

തിരുവനന്തപുരം:   സം​സ്ഥാ​ന​ത്ത്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വർദ്ധി​ക്കാ​ന്‍ പോ​കു​ന്ന​ത്​ 1378 വാർഡുകൾ. എന്നാൽ 55 ഗ്രാ​മ​പ​ഞ്ചാ​യ​ത്തുകളിൽ വാ​ര്‍ഡ് പു​ന​ര്‍​നി​ര്‍ണ​യ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. 9 പ​ഞ്ചാ​യ​ത്തുകളിൽ 4 വാ​ര്‍ഡു​വീ​തം വർദ്ധിക്കുമ്പോൾ മൂ​ന്നി​ട​ത്ത്​ ഓ​രോ വാ​ര്‍ഡ് വീ​തം ഇ​ല്ലാ​താ​കു​മെ​ന്നും ത​ദ്ദേ​ശ ഭ​ര​ണ​വ​കു​പ്പി​​ന്റെ പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്നു.എന്നാൽ ത​ദ്ദേ​ശ ഭ​ര​ണ​മ​ന്ത്രി നേ​രി​ട്ടും ര​ണ്ടു​ത​വ​ണ രേ​ഖാ​മൂ​ല​വും ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം ത​ള്ളി വാ​ര്‍​ഡ്​...

തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:   ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്സിസ്റ്റ്)...

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികളിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളും, പരാതികളും ഇന്നു മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. 2020 ജനുവരി ഒന്നിനു മുൻപ് 18 വയസ്സായവർക്കും പേര് ചേർക്കാം. വോട്ടർ പട്ടികയിലുള്ള തിരുത്തലുകൾക്കും, വാർഡ് മാറ്റുന്നതിനും...

ഗവർണർ എന്ന പദവി ആവശ്യമില്ല: സീതാറാം യെച്ചൂരി

ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതെന്ന് സീതാറാം യെച്ചൂരി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയുടെ 131ാം അനുച്ഛേദം വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി ആര്‍ഭാടമാണ്. സ്വതന്ത്ര ഇന്ത്യയില്‍ അത്തരമൊരു പദവി ആവശ്യമാണോയെന്ന...

സി എ എ പ്രക്ഷോഭം; പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും വൻ  പ്രതിഷേധങ്ങൾ നടക്കവേ കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിനായി പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. തർക്കിക്കേണ്ട വിഷയങ്ങളിൽ തർക്കിക്കണമെന്നും അല്ലാത്തപക്ഷം യോജിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ആണ് സർക്കാരെന്നും, ആർഎസ്എസിൻറെ അജണ്ട...

ഇനി ബിജെപി ദേശീയ അദ്ധ്യക്ഷൻ; ജെ പി നഡ്ഡ

ന്യൂ ഡൽഹി:   അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ സ്ഥാനമേൽക്കും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ, ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് എത്തുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്ന ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിമാചല്‍ പ്രദേശില്‍...