27.7 C
Kochi
Thursday, July 18, 2019
Home പ്രധാന വാർത്തകൾ | Main News പൊതുതിരഞ്ഞെടുപ്പ് 2019

പൊതുതിരഞ്ഞെടുപ്പ് 2019

കള്ള വോട്ടോ? ഓപ്പൺ വോട്ടോ?

ക​ണ്ണൂ​ർ: കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് പ്രീസൈഡിംഗ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെയ്തിട്ടില്ല. ചെ​യ്ത​ത് ഓ​പ്പ​ണ്‍ വോ​ട്ടു​ക​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​റ​ത്തു വ​ന്ന...

കെ.ടി. ജലീലിന്റെ വംശീയ ട്രോളിനു സാമൂഹിക മാധ്യമങ്ങളിൽ പരക്കെ വിമർശനം

തിരൂർ : വയനാട് ലോക്സഭാ സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ പരിഹസിച്ച് മന്ത്രി കെ.ടി. ജലീൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ട്രോൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നു. " ശെടാ പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ" എന്നായിരുന്നു ഉത്തരേന്ത്യക്കാരനായ രാഹുൽ ഗാന്ധി കേരളത്തിൽ വന്നു തിരഞ്ഞെടുപ്പിൽ...

വടകരയില്‍ ജയരാജനെ മെരുക്കാന്‍ മുല്ലപ്പള്ളി ഇറങ്ങുമോ? അന്തിമ തീരുമാനം ഇന്നുണ്ടാകും

ന്യൂ​ഡ​ല്‍​ഹി: ത​ര്‍​ക്ക​വും പ്ര​തി​സ​ന്ധി​യും വ​യ​നാ​ട്ടി​ല്‍​നി​ന്നു വ​ട​ക​ര​യി​ലേ​ക്കു മാ​റി​യ​തോ​ടെ നീണ്ടു പോയ കോ​ണ്‍​ഗ്ര​സ്സിന്റെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക ഇ​ന്ന് പു​റ​ത്തു​വി​ടും. വടകരയില്‍ സി​.പി​.എം. സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​നെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്സിന്റെ ത​ല​യെ​ടു​പ്പു​ള്ള ഒ​രു നേ​താ​വു തന്നെ കളത്തിലിറങ്ങണമെന്നാണ് പാ​ര്‍​ട്ടി​യി​ലെ പൊ​തു​വി​കാ​രം. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ന്‍ കെ​.പി​..സി​സി. പ്ര​സി​ഡന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മേ​ല്‍ സ​മ്മ​ര്‍​ദമേറുകയാണ്.എ​ന്നാ​ല്‍, ഇ​നി...

മോദിയുടെ ഹെലികോപ്റ്ററിൽ ദുരൂഹമായ പെട്ടി കടത്തി ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ 'ദുരൂഹമായ പെട്ടി' എത്തിച്ച് സ്വകാര്യ ഇന്നോവയിലേക്ക് മാറ്റിയത് വിവാദമാകുന്നു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ ബി.ജെ.പി പ്രതിരോധത്തിൽ ആയിരിക്കുകയാണ്.ഹെലികോപ്റ്ററിൽ ഇറക്കിയ പെട്ടി പിന്നീട് വളരെ തിരക്കിട്ട് അവിടെ പാർക്ക് ചെയ്ത സ്വകാര്യ ഇനോവയിൽ കയറ്റി...

കണ്ണൂരിലും കള്ളവോട്ട് ആരോപണം ; കാസർഗോഡ് 90% പോളിംഗ് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സി.പി.എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്നു തെളിയിക്കുന്ന വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്തു വന്നു....

വിവി പാറ്റുകള്‍ 50% തന്നെ എണ്ണണം; പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണാന്‍ ആയിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്....

രാഹുലിനും പ്രിയങ്കയ്ക്കും ഉജ്വല വരവേല്‍പ്പ് നല്‍കി വയനാട്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനി‌ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.എസ്.ജി.എം...

ക്രൗഡ് ഫണ്ടിങ്ങില്‍ കനയ്യകുമാറിന് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി; ആദ്യ മണിക്കൂറുകളില്‍ ലഭിച്ചത് 5 ലക്ഷം...

പാറ്റ്‌ന: ബിഹാറിലെ ബെഗുസരായില്‍ മത്സരിക്കുന്ന കനയ്യകുമാറിന് പിന്തുണയുമായി ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും, നിരവധി ദലിത് പ്രക്ഷോഭങ്ങളുടെ നേതൃത്വ നിരയിലും ഉണ്ടായിരുന്ന ജിഗ്നേഷ് മേവാനി. കനയ്യ കുമാര്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും ജിഗ്നേഷ് ആവശ്യപ്പെട്ടു. അപ്‌നാകനയ്യ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ജിഗ്നേഷ് പിന്തുണ അറിയിച്ചത്.'ജെ.എന്‍.യു പ്രസിഡന്റ് എന്നതില്‍...

ആദിത്യനാഥിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മുസ്ലീംലീഗ്

മലപ്പുറം: മുസ്ലീംലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ 'വൈറസ്' പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ. മജീദ്. മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അവിടെ മുസ്ലീംലീഗാണ്...

മമ്മൂട്ടി ‘പറയാത്തത് എഴുതി’ ടി എന്‍ പ്രതാപന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: താന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍. പ്രതാപന്‍. മമ്മൂട്ടി പറയാത്ത കാര്യങ്ങളാണ് പ്രതാപന്‍ പോസ്റ്റില്‍ തിരുകിക്കയറ്റിയത് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതാപന്‍ പോസ്റ്റ്...