25 C
Kochi
Saturday, July 4, 2020

കൊവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ

ന്യൂഡൽഹി:ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ ചെയ്തുതീർക്കാനാണ് ഐസിഎംആറിന്റെ നിർദേശം. ഏറ്റവും മുൻതൂക്കം നൽകുന്ന പ്രൊജക്ടുകളിൽ ഒന്നാണ് വാക്‌സിന്റെത്.

കൊവിഡ്; എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ

കൊച്ചി:   സമ്പർക്കത്തിലുടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. പൊതുഗതാഗതത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.അതേസമയം, ചെല്ലാനം ഹാർബർ അടച്ചു. നടപടി മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 20 പേർക്കാണ്...

തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ കൂടി അറസ്റ്റിൽ

തൂത്തുക്കുടി   തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്.

എറണാകുളം മാർക്കറ്റിൽ കൊവിഡ് കൂടുതൽ ആളുകൾക്ക് പടർന്നതായി കണ്ടെത്തി

കൊച്ചി   എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ്-19 കൂടുതല്‍ ആളുകള്‍ക്ക് പടര്‍ന്നതായി കണ്ടെത്തി. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹപ്രവര്‍ത്തകനും സമീപത്തെ വ്യാപാര സ്ഥാപന ഉടമയ്ക്കും കുടുംബത്തിനുമാണ് ഇന്നലെ കോവിഡ്-19 കണ്ടെത്തിയത്. രോഗവ്യാപനം ബോധ്യപ്പെട്ടത്തോടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊവി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

വാഷിംഗ്‌ടൺ:   ലോക​ത്തെ കൊവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ദ്ധി​ക്കു​ന്ന​തിന്റെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ദ്ധ​ന ചി​ല​ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്നു. നി​ല​വി​ൽ അൻപത്തി ഒൻപതു ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി തൊണ്ണൂറ്റി അൻപത്തി നാലു പേ​രാ​ണ് കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച ഇ​ത് 57,83,996 ആ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള...

ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം

ന്യൂഡൽഹി   ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയതന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. സൈന്യത്തിന്റെ നിലപാട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ റിപ്പോർട്ടായി അറിയിക്കും.

കൊ​വി​ഡ് ആ​ശു​പ​ത്രി​യാ​യി കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം

ന്യൂഡൽഹി   കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് കെ​യ​ർ സെന്റ​റാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ്റ്റേ​ഡി​യ​ത്തി​ൽ 600 കി​ട​ക്ക​ക​ളു​ള്ള കൊവി​ഡ് കെ​യ​ർ‌ സെ​ന്ററാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

സിആർപിഎഫിൽ കൊവിഡ് പടരുന്നു

ന്യൂഡൽഹി   സിആർപിഎഫിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിൽ എട്ട് കരസേന സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 134 ജവാന്മാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 1385 ജവാന്മാർക്ക് കൊവിഡ് ബാധിച്ചുവെന്ന് സിആർപിഎഫ് അറിയിച്ചു.

രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

ന്യൂഡൽഹി   രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതർ പതിനെണ്ണായിരവും തമിഴ്നാട്ടിൽ തൊണ്ണൂറ്റി നാലായിരവും  കടന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ തൊള്ളായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് പരിശോധനകൾ അടിയന്തരമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി.