25 C
Kochi
Tuesday, September 29, 2020

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനേറ്റ കനത്ത  പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പദ്ധതിയിലെ അഴിമതി പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുഖ്യമന്ത്രി പറയുന്ന...

ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുന്നു

കൊച്ചി: ബിജെപിയുടെ സമരമുഖങ്ങളിൽ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രൻ. കെ ടി ജലീലിനെതിരായ സമരങ്ങൾ ബിജെപി ശക്തമാക്കുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുകയാണ്. ശോഭാ സുരേന്ദ്രൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞൊഴിയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപി...

ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്നാണ് നിലപാടെങ്കിൽ സിപിഎം മാപ്പ് പറയണം: ഉമ്മൻ ചാണ്ടി

കോട്ടയം: ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തൽ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെഎം മാണി അഴിമതിക്കാരനല്ല എന്നറിയാമായിരുന്നു. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ വരെയുണ്ടെന്ന അടക്കമുള്ള ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ പറയുന്നത്....

മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം; തലസ്ഥാനത്ത് കർശനസുരക്ഷ

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച രാത്രി ഭീഷണി സന്ദേശം ലഭിച്ചു. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്.ഭീഷണി സന്ദേശം വന്ന് അല്പസമയത്തിനുള്ളിൽത്തന്നെ ഭീഷണി മുഴക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയാണ് പിടിയിലായത്. എന്നാൽ തന്റെ ഫോൺ മൂന്നു ദിവസം മുൻപ് നഷ്ടപ്പെട്ടു എന്നാണ് ഇയാൾ പോലീസിനോട്...

ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നു: ഉഷാകുമാരി അറയ്ക്കല്‍

യൂട്യൂബിലൂടെ സ്ത്രീകളെ അടച്ചാക്ഷേപിച്ച വിജയ് പി. നായരെ കെെയ്യേറ്റം ചെയ്ത സംഭവത്തില്‍ മകളെ അഭിനന്ദിച്ച് ഉഷാകുമാരി അറയ്ക്കല്‍. ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്ന് ഉഷാകുമാരി ഫെയ്സ്ബുക്കില്‍ കുറിച്ചു.'സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം . ശ്രീലക്ഷ്മിയെ പോലെ, ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ...

നിർണായക ദിനങ്ങൾ, മരണനിരക്ക് ഉയ‍ര്‍ന്നേക്കും: കെകെ ശെെലജ

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതലാണ്. കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും...

യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; പുതിയ പദ്ധതിയ്ക്ക് വയനാട്ടിൽ തുടക്കം

മാനന്തവാടി: നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ പ്രാഥമികഘട്ടത്തിന് വയനാട്ടിൽ ഇന്ന് തുടക്കമായി. യാത്രക്കാർ എവിടെ നിന്ന് കൈകാണിക്കുന്നുവോ അവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും കൂടി ബസ് നിർത്തി ആളുകളെ കയറ്റാനാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി.  അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വ്വീസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ...

ഈ രാജ്യത്തെ നിയമം കുറ്റവാളികൾക്കൊപ്പമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചയാളെ കെെയ്യേറ്റം ചെയ്ത സംബവത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്നാണോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഈ രാജ്യത്തെ നിയമം കുറ്റവാളികള്‍ക്കൊപ്പമാണെന്നും, നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലം ഇല്ലാതെ വന്നപ്പോഴാണ് ഇങ്ങനൊരു വഴി സ്വീകരിച്ചതെന്നും...

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് തേടുന്നതിന് ഉള്‍പ്പെടെ കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും ഇതാണ് ചട്ടം. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെ പുറത്ത്...

സർക്കാർ നേട്ടങ്ങളുണ്ടാക്കുന്നത് ചിലർക്ക് ഇഷ്‌ടപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ലെെഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയങ്ങളുടെ നിര്‍മാണോത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 29 പുതിയ ഭവനസമുച്ചയങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങാണ് ഓണ്‍ലെെനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പതിനാല് ജില്ലകളിലുമായാണ് 29 വീടുകള്‍ നിര്‍മിക്കുന്നത്. ഓരോ ജില്ലകളുടെയും ചാര്‍ജുള്ള മന്ത്രിമാരാണ് 29 സ്ഥലങ്ങളിലും  തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്.ജനങ്ങൾക്ക് ഉപകാരപ്പെടുന്ന...