25 C
Kochi
Tuesday, September 29, 2020

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം:   ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിതെന്നും, കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മൂന്ന്​ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ...

പാലാരിവട്ടം പാലം പുനർനിർമ്മാണജോലികൾ തുടങ്ങി

എറണാകുളം:   പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണജോലികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി പാലം പൊളിച്ചുതുടങ്ങി. പാലത്തിലെ ടാർ ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം ചെയ്യുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടേയും ഡി എം ആർ സിയുടേയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പാ​ലം പൊ​ളി​ച്ചു​ പ​ണി​യാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കിയിട്ടുണ്ട്. ​പൊതുജനവികാരവും സ‍ർക്കാർ നിർദ്ദേശവും കണക്കിലെടുത്താണ്...

പിടിമുറുക്കി കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് രോഗം 

തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത്‌ ഇന്ന് 7445 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട്...

ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം:യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ  വ്യക്തമാക്കി. ഇത് സ്വാഭാവിക പ്രതികരണമാണെന്നും അവര്‍ പറയുന്നു. സൈബർ...

യുട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് റഹിം

തിരുവനന്തപുരം:യുട്യൂബ് ചാനലുകൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം കൈയ്യേറ്റം ചെയ്ത സംഭവത്തെ പിന്തുണച്ചാണ് റഹീമിന്‍റെ വിമര്‍ശനം. ആരെയും വ്യക്തിഹത്യ നടത്താൻ കഴിയുന്ന സൈബർ ക്വട്ടേഷൻ സംഘമായി യുട്യൂബ്...

ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിക്കുന്നുവെന്ന് കെ കെ ശൈലജ

തിരുവനന്തപുരം:യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും പിന്തുണയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിജയ് പി.നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയെന്നും ആരോഗ്യമന്തി...

ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി:രാജ്യത്തുടനീളം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ കര്‍ഷകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കര്‍ഷകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ പറഞ്ഞു. അതേസമയം, രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ച കാർഷിക ബില്ലിനെ  കുറിച്ചും പ്രധാനമന്ത്രി പരിപാടിയില്‍ പ്രതിപാദിച്ചു.ഇന്ത്യയിലെ കർഷകരെ...

നിർണായക ദിനങ്ങൾ, മരണനിരക്ക് ഉയ‍ര്‍ന്നേക്കും: കെകെ ശെെലജ

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതലാണ്. കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും...

ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നു: ഉഷാകുമാരി അറയ്ക്കല്‍

യൂട്യൂബിലൂടെ സ്ത്രീകളെ അടച്ചാക്ഷേപിച്ച വിജയ് പി. നായരെ കെെയ്യേറ്റം ചെയ്ത സംഭവത്തില്‍ മകളെ അഭിനന്ദിച്ച് ഉഷാകുമാരി അറയ്ക്കല്‍. ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്ന് ഉഷാകുമാരി ഫെയ്സ്ബുക്കില്‍ കുറിച്ചു.'സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം . ശ്രീലക്ഷ്മിയെ പോലെ, ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ...

ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം:കോണ്‍ഗ്രസ് എംപി ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചു. ദേശീയ നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൻ്റെ സ്ഥാനം കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. അത് കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് തന്നെ ദേശീയ നേതൃത്വത്തിന് കത്ത് നൽകുമെന്നും ബെന്നി...