27 C
Kochi
Saturday, September 26, 2020

ബിനീഷ് കോടിയേരിയുടെ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുന്നതിന് വിലക്ക്

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് ഇ ഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്.ബിനീഷിൻ്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകി. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ആസ്ഥിവിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ നടപടികളുണ്ടാവും...

സംസ്ഥാനത്ത് വീണ്ടും 6,000 കടന്ന് രോഗികൾ; 3481 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6,477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322,...

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനേറ്റ കനത്ത  പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പദ്ധതിയിലെ അഴിമതി പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുഖ്യമന്ത്രി പറയുന്ന...

ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്നാണ് നിലപാടെങ്കിൽ സിപിഎം മാപ്പ് പറയണം: ഉമ്മൻ ചാണ്ടി

കോട്ടയം: ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തൽ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെഎം മാണി അഴിമതിക്കാരനല്ല എന്നറിയാമായിരുന്നു. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ വരെയുണ്ടെന്ന അടക്കമുള്ള ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ പറയുന്നത്....

ലൈഫ് മിഷൻ ക്രമക്കേട്: സിബിഐ കേസെടുത്തു

തിരുവനന്തപുരം:ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച്...

കോഴിക്കോട് കൊവിഡ് രോഗികൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കോഴിക്കോട്: ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിപ്പിക്കുമെന്ന് ജില്ലാ കളക്ടർ  സാംബശിവ റാവു.  മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം  പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ധ്രുതകർമ സേനയ്ക്കായിരിക്കും ഇതിന്‍റെ ചുമതല.  ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും. രോഗലക്ഷണമില്ലാത്തവർക്ക് വേണ്ടി...

കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

 കാസർഗോഡ്:മഞ്ചേശ്വരം എംഎൽഎ  എം സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. കാസർകോട് എസ്പി ഡി ശിൽപ്പ, കൽപ്പറ്റ എഎസ്‍പി വിവേക് കുമാർ, ഐആര്‍ ബറ്റാലിയൻ കമൻഡന്‍റ് നവനീത് ശർമ  എന്നിവരാണ് പ്രത്യേക പൊലീസ് സംഘത്തിലുള്ളത്....

പെരിയ ഇരട്ട കൊലപാതകക്കേസ്; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

ഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും...

40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.  തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ്കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. അച്ഛന്‍ ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ നൂല്കെട്ട് ചടങ്ങ് നടന്നത് ഇന്നലെയായിരുന്നു.ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറ‍ഞ്ഞാണ് കുഞ്ഞിനെ...

ബാലഭാസ്കറിന്‍റെ മരണം: മാനേജറുടേയും ഡ്രെെവറിന്‍റേയും നുണപരിശോധന ഇന്ന് 

 കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ മാനേജര്‍ പ്രകാശന്‍ തമ്പിയെയും ഡ്രെെവര്‍ അര്‍ജുനെയും ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും. നുണ പരിശോധനയ്ക്കായി അര്‍ജുന്‍ കൊച്ചിയിലെ സിബിഐ ഓഫീസിലെത്തി. ചെന്നെെയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ധ സംഘത്തെ ഉപയോഗിച്ച് കൊണ്ടാണ് നുണപരിശോധന സിബിഐ നടത്തുന്നത്.നാളെയാണ് കലാഭവന്‍ സോബിയുടെയും വിഷ്ണു സോമസുന്ദരത്തിന്‍റെയും നുണപരിശോധന നടത്തുക....