32 C
Kochi
Friday, February 21, 2020

പാരസൈറ്റിന് ഓസ്കാർ കിട്ടിയതിനെ വിമർശിച്ച് ട്രംപ്

  വാഷിംഗ്ടൺ: മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ അക്കാഡമി അവാര്‍ഡ് വരെ മോശമായി എന്ന് അഭിപ്രായപ്പെട്ട ട്രംപ്, ഒരു വിദേശ സിനിമയ്ക്ക് എങ്ങനെ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ കിട്ടി എന്ന് ചോദിച്ചു. ദക്ഷിണ...

ആപ്പിള്‍ ബജറ്റ് ഐഫോണ്‍ വിപണിയിലെത്താൻ വൈകിയേക്കും

കാലിഫോർണിയ: കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പ്രതിസന്ധി തുടരുന്നതിനാൽ  ആപ്പിള്‍ അടുത്തതായി വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്ന ബജറ്റ് ഐഫോണ്‍ വിപണിയിലെത്താൻ വൈകിയേക്കും. ഫെബ്രുവരി അവസാനത്തോടെ മാത്രമെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഐഫോണ്‍ കമ്പനിയ്ക്ക് പുനരാരംഭിക്കാന്‍ സാധിക്കൂ എന്നാണ് റിപ്പോർട്ട്. നിലവിലെ പ്രതിസന്ധി മാര്‍ച്ച് വരെ നീണ്ടേക്കാമെന്നാണ് സൂചന.

കോപ്പി പേസ്റ്റ്  ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ അന്തരിച്ചു. 

ന്യൂയോർക്ക്: കമ്പ്യൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ അന്തരിച്ചു. സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച്‌ സെന്ററില്‍ ജോലി ചെയ്യവേ 1970 ലാണ് ലാറി കട്ട് കോപ്പി പേസ്റ്റ് കണ്ടുപിടിക്കുന്നത്.  അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ബ്രോണ്‍സില്‍ 1945ലായിരുന്നു ടെസ്‌ലറുടെ ജനനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടർ  സയന്‍സില്‍...

 വിദേശമാദ്ധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാൻ ഉത്തരവിട്ട് ചൈന 

  ചൈന: മൂന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ചൈന ഉത്തരവിട്ടു. ചൈന ഈസ് ദി റിയൽ സിക്ക് മാൻ ഓഫ് ഏഷ്യ എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാലാണ് നടപടി. ചൈനയിൽ ആദ്യമായാണ് ഒരു വിദേശ മാധ്യമത്തിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് ഒരേസമയം രാജ്യംവിടാന്‍ ഉത്തരവ് നല്‍കുന്നത്. ജേണലിന്റെ...

കൊറോണ വൈറസ്; ജാപ്പനീസ് കപ്പലിലെ രണ്ട് യാത്രക്കാർ മരിച്ചു 

ജപ്പാൻ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ ബാധിച്ചുമാണു മരിച്ചത്. കപ്പലില്‍ മൊത്തം 621 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. അതെ സമയം ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു...

കട്ട്, കോപ്പി പേസ്റ്റിന്‍റെ ഉപജ്ഞാതാവ് ലാറി ടെസ്‍ലര്‍ അന്തരിച്ചു

ന്യൂയോർക്ക്: കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചുവടുവെപ്പായിരുന്ന  കട്ട്, കോപ്പി പേസ്റ്റിന്‍റെ ഉപജ്ഞാതാവ് ലാറി ടെസ്‍ലര്‍ (74) അന്തരിച്ചു. അമേരിക്കയില്‍ ജനിച്ച ടെസ്‍ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം  1970ല്‍  സെറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്‍ററില്‍ ജോലി ചെയ്യുമ്പോഴാണ് കട്ട്, കോപ്പി...

കൊറോണ വൈറസ്; ഇറാനിലും രണ്ട് മരണം

ടെഹ്‌റാൻ:   ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ കോവിഡ് 19 ബാധ മൂലം മരിച്ചു. കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന്...

വൈറസ് ബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ ഒരുങ്ങി ചൈന

ചൈന: കൊറോണ വൈറസ് ബാധിച്ച പാർപ്പിടങ്ങളിൽ അണുനാശിനി തളിക്കുന്നതിനായി വിദൂര നിയന്ത്രിത മിനി ടാങ്കുകളുടെ ഒരു കൂട്ടം മധ്യ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ തായ്‌വാനിൽ വിന്യസിച്ചിട്ടുണ്ട്. യന്ത്രങ്ങൾ ഏകദേശം 4 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നും മണിക്കൂറിൽ 12 ഏക്കർ സ്ഥലത്ത് അണുവിമുക്തമാക്കാമെന്നും വക്താവ് പറഞ്ഞു. ചൈനയിലെ കൊറോണ വൈറസിൽ...

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1755

ഹുബൈ: ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1755 ആയി. വുഹാനിൽലേക്ക് 30,000 മെഡിക്കൽ ജീവനക്കാരെ കൂടി ചൈന പുതുതായി നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതർക്കൊപ്പം കൊറോണ വൈറസ് ബാധയെ നേരിടാൻ രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 1700 കവിഞ്ഞു

ഹുബെ: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്.  എന്നാൽ, തുടർച്ചയായ മൂന്നാംദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും ഇത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.