27 C
Kochi
Wednesday, October 23, 2019

ലെവി അടയ്ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി രാജാവിന്റെ സഹായ വാഗ്ദാനം

സൗദി: വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഭീമമായ ലെവി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികൾക്ക് 1150 കോടി റിയാലിന്റെ സാമ്പത്തിക സഹായം സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. നിതാഖാത് അടിസ്ഥാനത്തിൽ പ്ലാറ്റിനം, ഗ്രീൻ...

സൗദിയിൽ രണ്ടിടത്ത് തീപ്പിടിത്തം

റിയാദ്: റിയാദ് മെട്രോയുടെ, നിര്‍മ്മാണത്തിലിരിക്കുന്ന സ്‌റ്റേഷനിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് അണച്ചു. എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ് സംഭവം. ഒരു മണിക്കൂറോളം തീ ആളിപ്പടര്‍ന്നു....

യു.എ.ഇ യിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നിർബ്ബന്ധമാക്കും

അബുദാബി: യു.എ.ഇ യിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, സ്വദേശികളും വിദേശികളുമെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് സര്‍ട്ടിഫിക്കറ്റ്...

സൗദി ചലച്ചിത്ര മേളയ്ക്ക് അടുത്ത മാസം ദമ്മാമിൽ തുടക്കം

ദമ്മാം: സൗദിയിലെ കൾച്ചറൽ ആന്റ് ആർട്​സ്​ അസോസിയേഷനും, കിങ്​ അബ്​ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള മാർച്ച്​ 21 മുതൽ 26 വരെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ...

സൗദിയിൽ ആറുമാസത്തിനുള്ളിൽ അധികൃതർ അടച്ചു പൂട്ടിയത് വിദേശികളുടെ 30% ചെറുകിട സ്ഥാപനങ്ങൾ

റിയാദ്: സ്വദേശിവൽകരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ സൗദിയിൽ അധികൃതർ അടച്ചു പൂട്ടിയത് വിദേശികളുടെ 30% ചെറുകിട സ്ഥാപനങ്ങളാണെന്നു ചേംബർ ഓഫ്‌ കൊമേഴ്സ്‌ സൗദി...

ലോക വനിതാദിനത്തിൽ കൊച്ചി ദുബായ് വിമാനം പറത്തിയത് വനിതകൾ

കൊച്ചി: ലോ​ക വ​നി​താദി​ന​ത്തി​ൽ വ​നിതാജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മാ​ണ്, 186 യാ​ത്ര​ക്കാ​രു​മാ​യി ഇങ്ങനെ പറന്നത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി ബി​ന്ദു സെ​ബാ​സ്​​റ്റ്യ​ൻ ആയിരുന്നു മുഖ്യ പൈലറ്റ്....

ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണകൂടത്തിന് നന്ദി അര്‍പ്പിച്ച് ഇന്ത്യ

ഒമാൻ:  17 ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മോചിപ്പിച്ച തടവുകാരുടെ കൂട്ടത്തിലാണ് 17 ഇന്ത്യക്കാര്‍...

കുവൈറ്റ്: തൊഴിൽ തട്ടിപ്പിനും ക്രൂരമർദ്ദനത്തിനും ഇരയായി മലയാളി സ്ത്രീകൾ

കുവൈറ്റ്: മലയാളി ഏജന്റുമാർ വഴി കുവൈറ്റിലെത്തിയ, ആറു മലയാളി സ്ത്രീകൾ തൊഴിൽ തട്ടിപ്പിനിരയായി കുവൈറ്റിൽ ദുരിതത്തിൽ. നാലു മാസം മുൻപാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി പുഷ്പാംഗദന്‍റെ ഭാര്യ വനിത, കായംകുളം സ്വദേശി പൊന്നമ്മ, പരുമല...

കടല്‍ക്കാറ്റില്‍ എഞ്ചിന്‍ നിലച്ച കപ്പലില്‍ നിന്നും 65 പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60 യാത്രക്കാരെയും അഞ്ചു കപ്പല്‍ ജീവനക്കാരെയും രക്ഷപ്പെടുത്താന്‍...

ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക റെയ്‌ഡ്‌

ജിദ്ദ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ജിദ്ദ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.രാജ്യത്തെ ചെറുകിട വ്യാപാരസ്ഥാനങ്ങളിൽ മാസങ്ങൾക്കു മുമ്പു തന്നെ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്....