33 C
Kochi
Monday, October 14, 2019

കടല്‍ക്കാറ്റില്‍ എഞ്ചിന്‍ നിലച്ച കപ്പലില്‍ നിന്നും 65 പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60 യാത്രക്കാരെയും അഞ്ചു കപ്പല്‍ ജീവനക്കാരെയും രക്ഷപ്പെടുത്താന്‍...

അവിവാഹിതരായ വിദേശിയർക്കും വനിതകൾക്കൊറ്റയ്ക്കും ഹോട്ടലിൽ താമസിക്കാൻ സൗദി അനുമതി നൽകി

റിയാദ്: സൗദിയിൽ അവിവാഹിതരായ വിദേശിയർക്കും വനിതകൾക്ക് തനിച്ചും ഹോട്ടലുകളില്‍ താമസിക്കാൻ അനുമതി. ഹോട്ടൽ മുറികളിലും ഫർണിഷ്‍ഡ് അപ്പാർട്ടുമെന്റുകളിലും വനിതകൾക്ക് ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ തന്നെ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകാൻ അനുമതി നൽകുന്നതായി സൗദി...

ദുബായിൽ ആദ്യ വനിതാ ഹെവി ലൈസൻസ് നേടി മലയാളിയായ സുജ

യു എ ഇ: ദുബായില്‍ നിന്നും ഭീമൻ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവിലൈസന്‍സ് നേടുന്ന ആദ്യ വനിതയെന്ന ഖ്യാതി ഇനി ഒരു മലയാളി യുവതിക്ക് സ്വന്തം. ദുബായ്, ഖിസൈസിലെ ഒരു സ്വകാര്യ സ്കൂള്‍ ബസില്‍ കണ്ടക്ടറായി...

മുപ്പതാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം ഒക്ടോബർ 30ന്

ഷാര്‍ജ:'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍' എന്ന സന്ദേശവുമായി, മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം അല്‍താവൂന്‍ എക്സ്പോസെന്‍ററില്‍ ഈ മാസം 30ന് ആരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുസ്തക സ്നേഹികൾ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍...

‘സഞ്ചാരികളും ചട്ടമനുസരിച്ച് വസ്ത്രം ധരിക്കണം’; നിയമങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ, പൊതുസ്ഥലങ്ങളിൽ വച്ച് പരസ്യമായി ചുംബിക്കുകയോ ചെയ്താൽ വിനോദസഞ്ചാരികൾക്കും കനത്ത പിഴ നൽകേണ്ടി വരുമെന്ന് സൗദി അറേബ്യ. വിദേശത്ത് നിന്നും സൗദിയിലേക്ക് വരാനുള്ള വിനോദസ‍ഞ്ചാരികളുടെ ടൂറിസ്റ്റ് വിസ അനുവദിച്ചുകൊണ്ടുള്ള...

ശാരീരിക വെല്ലുവിളി മറന്ന് അവരെല്ലാം പുണ്യഭൂമിയിലേക്ക് പറന്നു

കൊച്ചി: ഭിന്നശേഷിക്കാരായ 47 പേര്‍ തങ്ങളുടെ ശാരീരികമായ പരിമിതികളെ മറികടന്ന് ബുധനാഴ്ച കൊച്ചിയില്‍ നിന്നും ഉംറയ്ക്കായി സൗദി അറേബ്യയിലേക്ക്  പുറപ്പെട്ടു. 22 പുരുഷന്മാരും 25 സ്ത്രീകളും ഉള്‍പ്പെട്ട ഭിന്നശേഷിക്കാരുടെ സംഘമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

ബഹിരാകാശത്തേക്ക് ദേശത്തെ ആദ്യ സഞ്ചാരിയെ അയച്ച് യുഎഇ

അബുദാബി: തങ്ങളുടെ ആദ്യ സഞ്ചാരിയെ ബഹിരാകാശത്തേക്കയയ്ക്കുന്ന സ്വപ്നം സാക്ഷാത്കരിച്ച് യുഎഇ. ഇതിനായി സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ...

ദുബായിലും സ്വദേശിവല്‍ക്കരണം: അഞ്ച് ഘട്ടങ്ങളായുള്ള പദ്ധതിക്ക് അംഗീകാരം

ദുബായ്: സ്വദേശിവത്കരണം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്...

ആകാശത്തും ഭൂമിയിലും വര്‍ണ വിസ്മയമൊരുക്കി സൗദിയില്‍ ദേശീയ ദിനാഘോഷം

റിയാദ്: സൗദിയുടെ ഈ വര്‍ഷത്തെ ദേശീയ ദിനം ആഹ്ലാദപൂര്‍വം രാജ്യം മുഴുവന്‍ ആഘോഷിച്ചു. ആകാശത്ത് വിവിധ വര്‍ണങ്ങള്‍ വാരിവിതറി നടന്ന വെടിക്കെട്ടുകളും ലേസര്‍ ഷോയുമായിരുന്നു എണ്‍പത്തി ഒമ്പതാമത് ദേശീയ ദിനാഘോഷത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കിയത്....

ചുറ്റിലും സംഘർഷങ്ങൾ; തുറമുഖങ്ങളുടെ സുരക്ഷാ വർധിപ്പിച്ച് കുവൈറ്റ്

കുവൈറ്റ്: ചുറ്റിലും കൂടികിടക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈറ്റ്. മേഖലയിലെ എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ തുടർന്ന്...