25 C
Kochi
Friday, July 3, 2020

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിടാൻ തീരുമാനം

വാഷിംഗ്‌ടൺ: യുഎസിലെ മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കാൻ നഗരസഭ കൗണ്‍സിൽ തീരുമാനിച്ചു. സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാനാണ് ഈ തീരുമാനമെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് നിരവധി പേർ പോലീസ് ‌വ്യവസ്ഥയ്‌ക്കെതിരെ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. ഭൂരിപക്ഷ...

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വാഷിങ്ടണിൽ ചരിത്ര റാലി

വാഷിംഗ്‌ടൺ: അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് സാക്ഷിയായി  വാഷിംഗ്ടൺ. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി  വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥ‌ർ തടയുകയായിരുന്നു. എന്നാൽ  വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കൺ സ്മാരകത്തിലും ലഫായെത്ത് പാർക്കിലും ഒത്തുകൂടിയ പതിനായിരക്കണക്കിന്...

ജോര്‍ജ് ഫ്‌ളോയിഡിനായി 8 മിനിറ്റ് 46 സെക്കന്‍ഡ് മുട്ടുകുത്തി അമേരിക്കൻ ജനത

വാഷിംഗ്‌ടൺ: അമേരിക്കന്‍ പോലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം മൗനം ആചരിച്ച് ഒരു കാലിൽ മുട്ടുകുത്തി ആദരം അർപ്പിച്ചു. പോലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് നേരത്തോളം ശ്വാസം കിട്ടാതെയാണ് ഫ്ളോയിഡ് മരിച്ചത്. ഇതിന്റെ ഓര്‍മയ്ക്കായാണ് ഇത്രയും സമയം...

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ്

വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട് ഏംഗല്‍. രാജ്യങ്ങളുടെ അതിര്‍ത്തി സംബന്ധിക്കുന്ന വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. കരുത്താണ് ശരി...

അമേരിക്കയിൽ കലാപം പടരുന്നു; 26 നഗരങ്ങളിൽ കർഫ്യൂ

വാഷിംഗ്ടൺ ഡിസി:   ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റതായും...

ആഗോള തലത്തില്‍ 24 മണിക്കൂറിനിടെ  4,853 കൊവിഡ് മരണങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അമ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരമായി. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. 4,853 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 3,34,000. 28,044...

ഫെയ്സ് അണ്‍ലോക്കിന് മാസ്ക് തടസമില്ല; ആപ്പിള്‍ iOS 13.5 അവതരിപ്പിച്ചു

വാഷിങ്ടണ്‍: ഐഫോണുകള്‍ക്കായുള്ള iOS 13.5 അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി പുറത്തിറക്കി. മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ വളരെ എളുപ്പം ഫെയ്സ് അണ്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം പുതിയ അപ്ഡേറ്റില്‍ ഒരുക്കിയിട്ടുണ്ട്.കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ ചട്ടങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതാണ് ആപ്പിളിന്റെ ഈ നീക്കം. കൊവിഡ്...

സാമ്പത്തിക വിദ​ഗ്ധ കാർമെൻ റെയ്ൻഹാർട്ട് ഇനി ലോകബാങ്കിന്‍റെ ചീഫ് എക്കണോമിസ്റ്റ് 

വാഷിങ്ടൺ: ലോകത്ത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫിനാൻഷ്യൽ ക്രൈസിസ് എക്സ്പേർട്ട് കാർമെൻ റെയ്ൻഹാർട്ടിനെ ചീഫ് എക്കണോമിസ്റ്റായി നിയമിച്ച് ലോകബാങ്ക്. റെയ്ൻഹാർട്ടിന്റെ അനുഭവ പരിചയവും ഉൾക്കാഴ്ച്ചയും കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഉലയുന്ന ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താൻ സഹായിക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ്...

ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ പ്രകോപനപരം; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ വിമര്‍ശിച്ച് അമേരിക്ക. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്ന പെരുമാറ്റവുമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. ലഡാക്കില്‍ ഇന്ത്യാ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനെപ്പറ്റിയാണ് ഇവരുടെ പരാമര്‍ശം.ചൈനയുടെ കടന്നുകയറ്റങ്ങള്‍ എല്ലായ്‌പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണ് അതിര്‍ത്തിയിലെ സംഭവങ്ങളെന്നും ചൈനയുടെ പ്രകോപനങ്ങളും...

കൊവി‍ഡ് 19 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും; ലോക ബാങ്ക്

വാഷിങ്ടണ്‍: കൊവി‍ഡ് മഹാമാരി 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്. കൊവി‍ഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160 ബില്യൺ ഡോളറിന്റെ അടിയന്തര സഹായവും ലോക് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി വിവിധ രാജ്യങ്ങൾ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ്  മഹാമാരി എന്നും ലോകബാങ്ക്...