25 C
Kochi
Friday, July 3, 2020

ജസീന്ത ആർഡൻ ഏറ്റവും പോപ്പുലറായ ന്യൂസിലാൻഡ് പ്രസിഡന്റ്; ടോഡ് മുള്ളര്‍ പുതിയ പ്രതിപക്ഷ നേതാവ്

ന്യൂസിലാൻഡ്: കൊവിഡ് പശ്ചാത്തലത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ മാറ്റി നാഷണൽ പാർട്ടി. ഈ നൂറ്റാണ്ടിലെ ഏറ്റവും പോപ്പുലറായ ന്യൂസിലാൻഡ് ഭരണാധികാരിയായി ജസീന്ത ആർഡനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈമൺ ബ്രിഡ്ജസിന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും നഷ്ടമായത്.അടുത്ത സെപ്തംബറിൽ ന്യൂസിലാൻഡിൽ തെരഞ്ഞെടുപ്പ്...

ആഗോള തലത്തില്‍ 24 മണിക്കൂറിനിടെ  4,853 കൊവിഡ് മരണങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അമ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരമായി. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. 4,853 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 3,34,000. 28,044...

കൊവിഡ്​ മുക്​തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന്​ ഗവേഷകര്‍

സോള്‍​: കൊവിഡ്​ 19ല്‍ നിന്ന്​ പൂര്‍ണമായി മുക്​തരാവുകയും എന്നാല്‍, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന്​ രോഗം പടരില്ലെന്ന്​ ഗവേഷകര്‍. ഒരിക്കല്‍ കോവിഡ്​ വന്നവരുടെ ശരീരത്തില്‍ അത്​ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി രൂപപ്പെടുന്നു. അതോടെ അവര്‍ വീണ്ടും രോഗക്കിടക്കയിലാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു. കൊറിയയിലെ സെന്‍റേഴ്​സ്​ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍റ്​ പ്രിവന്‍ഷനിലെ...

‘ഒരു രാജ്യം, രണ്ട് സംവിധാനം’ നടക്കില്ല; തായ്‌വാന്‍ സ്വതന്ത്ര രാജ്യമാണെന്ന് സായ് ഇംഗ് വെന്‍

തായ്‌വാന്‍: ചൈനയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു രാജ്യം രണ്ട് സംവിധാനം എന്ന ആശയം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍. ഒന്നിച്ച് നില്‍ക്കാന്‍ ഒരു പോംവഴി കണ്ടെത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.ദീര്‍ഘകാലത്തേക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും വൈരാഗ്യവും ശത്രുതയും ഇല്ലാതാക്കാനും ഒരു പോംവഴി കണ്ടെത്തേണ്ടത് ഇരുരാജ്യങ്ങളുടെയും കടമയാണെന്നും...

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം; പുതിയ മാപ്പ് തയ്യാറാക്കി നേപ്പാള്‍ 

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച്‌ നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാള്‍ ഭൂപടത്തില്‍ തിരികെ കൊണ്ടുവരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി പറഞ്ഞു.അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച്‌ പാര്‍ലമെന്റ് അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് പ്രദേശങ്ങള്‍ക്ക് മേലുള്ള...

സൂം ആപ്പ് വഴി വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

സിംഗപ്പൂര്‍: വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍ പങ്കാളിയായ 37 വയസ്സുള്ള മലേഷ്യക്കാരനായ പുനിതന്‍ ജെനാസനാണ് വെള്ളിയാഴ്ച ശിക്ഷ ലഭിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.കൊവിഡിനെ തുടര്‍ന്ന് വാദനടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ്...

അമേരിക്കയില്‍ 1,552 മരണം കൂടി, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് 

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവി‍ഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തി അഞ്ഞൂറ്റി എഴുപത് പേരാണ്. ഇതോടെ ആകെ മരണ സംഖ്യ 3,24,423 ആയി. പതിനാലായിരത്തിലേറെ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‍ത ബ്രസീലിൽ ആകെ രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിന് അടുത്തെത്തി. പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും...

കൊവിഡ് കേസുകളില്‍ ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് ബ്രസീല്‍

ബ്രസീലിയ: യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയയെും സ്പെയിനെയും മറികടന്ന് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ നാലാമത് എത്തിയിരിക്കുകയാണ്. 24 മണിക്കൂറില്‍ 14,919 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ  2,41,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16,118 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടത്....

സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിക്കാന്‍ തയ്യാറെടുപ്പുമായി ഇറ്റലി

റോം: കൊവിഡ് 19 വലിയ ആഘാതം തീർത്ത ഇറ്റലി യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറെടുക്കുന്നു. സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാ​​ഗമായാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങൾ നീക്കാൻ ഇറ്റലി തയ്യാറെടുക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കിയ ഉത്തരവിലാണ് യാത്ര നിയന്ത്രണങ്ങൾ ഉൾപ്പെടെ ഘട്ടം ഘട്ടമായി...

യുഎന്നിന് നല്‍കാനുള്ള പണം അടയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് ചൈന

ബീജിങ്: യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക നല്‍കേണ്ട പണം കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ട് ചൈന. യുഎന്‍ അംഗങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ് യു.എന്നിന് അമേരിക്ക നല്‍കാനുള്ളതെന്നാണ് ചൈന ആരോപിക്കുന്നത്. യുഎന്നിന്റെ വാര്‍ഷിക പ്രവര്‍ത്തന ചെലവിന്റെ 22 ശതമാനവും നല്‍കേണ്ടത് അമേരിക്കയാണ്. പീസ് കീപ്പിംഗ് ഓപ്പറേഷന്റെ...